Malayalam
ഉത്തരവാദിത്വം നിറഞ്ഞതായിരുന്നു, ഏറെ അഭിമാനം തോന്നിയ കഥാപാത്രം; മിഷന് സിയിലെ ക്യാപ്റ്റന്‍ അഭിനവിനെ കുറിച്ച് പറഞ്ഞ് നടന് കൈലാഷ്
ഉത്തരവാദിത്വം നിറഞ്ഞതായിരുന്നു, ഏറെ അഭിമാനം തോന്നിയ കഥാപാത്രം; മിഷന് സിയിലെ ക്യാപ്റ്റന്‍ അഭിനവിനെ കുറിച്ച് പറഞ്ഞ് നടന് കൈലാഷ്
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം മിഷന് സി. ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് കൈലാഷിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ചിത്രത്തില്‍ ഒരു കമാന്‍ഡോ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കൈലാഷ് അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസിന് പിന്നാലെയായിരുന്നു സംഭവം. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് കൈലാഷ്.
താന്‍ അഭിനയിച്ചിട്ടുള്ളതില്‍ തന്നെ ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന് സിയിലെ ക്യാപ്റ്റന്‍ അഭിനവ്. ആ കഥാപാത്രം ഏറെ ഉത്തരവാദിത്വം നിറഞ്ഞതായിരുന്നുവെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കൈലാഷ് പറഞ്ഞു. മിഷന് സിയുടെ ഒരു മേക്കിങ് വീഡിയോ നേരത്തെ അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു.
കൈലാഷ് റോപ്പിന്റെ സഹായത്തോടെ ബസ്സിന്റെ ചില്ല് തകര്‍ക്കുന്നതും റോപ്പില്‍ തൂങ്ങിയുള്ള സംഘട്ടന രംഗങ്ങളും അണിയറപ്രവര്‍ത്തകര്‍ ബസ്സിന് മുകളില്‍ നിന്നും കാറിനുള്ളിലിരുന്നും രംഗങ്ങള്‍ ചിത്രീകരിക്കുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയിലുള്ളത്.
വിനോദ് ഗുരുവായൂര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. കഥയും തിരക്കഥയും എഴുതിയിരിക്കുന്നതും അദ്ദേഹം തന്നെ. ഇടുക്കിയിലായിരുന്നു ‘മിഷന് സി’യുടെ ചിത്രീകരണം നടന്നത്. എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം കൂയടിയാണ് മിഷന്-സി.
