Connect with us

താന്‍ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ, വീഡിയോയുമായി ജൂഹി ചൗള, വീഡിയോ വൈറല്‍

News

താന്‍ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ, വീഡിയോയുമായി ജൂഹി ചൗള, വീഡിയോ വൈറല്‍

താന്‍ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ, വീഡിയോയുമായി ജൂഹി ചൗള, വീഡിയോ വൈറല്‍

ബോളിവുഡ് താരം ജൂഹി ചൗള, ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യ നടപ്പാക്കാക്കുന്നതിനെതിരായി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ മാസമാണ് കോടതി തള്ളിയത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി താരത്തിന് കോടതി 20 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഇപ്പോഴിതാ ഹര്‍ജി തള്ളിയതിന് ശേഷം ആദ്യമായി തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജൂഹി ചൗള.

‘5ജി സാങ്കേതികവിദ്യ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഞാന്‍ കോടതിയെ സമീപിച്ചത്. ആരോഗ്യം സംബന്ധിച്ച് എന്റെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയാണ് ഞാന്‍ ഹര്‍ജിയിലൂടെ പറയാന്‍ ഉദ്ദേശിച്ചത്. കോടതി നടപടിക്ക് പിന്നാലെ ഒരുവശത്ത് ഞാന്‍ വേദനയിലും ആശയക്കുഴപ്പത്തിലുമായിരുന്നെങ്കില്‍ മറുവശത്ത് ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ആളുകള്‍ പൂര്‍ണ പിന്തുണ നല്‍കുകയാണ് ഉണ്ടായത്.

മഹാരാഷ്ട്രയിലെ കര്‍ഷകരില്‍ നിന്നുള്ള സന്ദേശം എന്റെ കണ്ണുനനയിച്ചു. പതിനായിരത്തോളം വരുന്ന കര്‍ഷകര്‍ എനിക്ക് അടയ്ക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതുപോലുള്ള നിമിഷങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഇത്രയും ദിവസം നിശബ്ദത പാലിച്ചു. കാരണം നിശബ്ദതയ്ക്ക് അതിന്റേതായ കാതടപ്പിക്കുന്ന ശബ്ദമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മുംബൈയിലെ വീടിനു സമീപം 14 മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ചതു മുതല്‍ 11 വര്‍ഷത്തിനിടെ ഉണ്ടായ മാറ്റങ്ങളെ തുടര്‍ന്നാണ് ഞാന്‍ ഹര്‍ജി സമര്‍പ്പിച്ചത്. വീടിനു ചുറ്റുമുള്ള റേഡിയേഷന്റെ അളവ് സ്വകാര്യ ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിച്ചു. അതുവളരെ ഉയര്‍ന്ന നിരക്കിലായിരുന്നു.

വേഗമേറിയ നെറ്റ്വര്‍ക്കിനു വേണ്ടിയുള്ള മത്സരത്തിനിടെ എല്ലാ കമ്പനികളും ചേര്‍ന്നു നമ്മെ റേഡിയേഷനില്‍ മുക്കിക്കൊല്ലും. അങ്ങനെയുള്ളപ്പോള്‍ എല്ലാവരുടെയും സുരക്ഷയെ കരുതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതു തെറ്റാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?’ എന്നാണ് താന്‍ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

More in News

Trending

Recent

To Top