Connect with us

അന്ന് ആശുപത്രിയില്‍ വച്ച് ഉരുകി തീര്‍ന്നത് വര്‍ഷങ്ങള്‍ നീണ്ട പിണക്കവും പരിഭവവും ഒക്കെയായിരുന്നു, വിവാഹത്തോടെ സ്വന്തം വീട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മാറിയതിനെ കുറിച്ച് ജോമോള്‍, വീണ്ടും വൈറലായി വാക്കുകള്‍

Malayalam

അന്ന് ആശുപത്രിയില്‍ വച്ച് ഉരുകി തീര്‍ന്നത് വര്‍ഷങ്ങള്‍ നീണ്ട പിണക്കവും പരിഭവവും ഒക്കെയായിരുന്നു, വിവാഹത്തോടെ സ്വന്തം വീട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മാറിയതിനെ കുറിച്ച് ജോമോള്‍, വീണ്ടും വൈറലായി വാക്കുകള്‍

അന്ന് ആശുപത്രിയില്‍ വച്ച് ഉരുകി തീര്‍ന്നത് വര്‍ഷങ്ങള്‍ നീണ്ട പിണക്കവും പരിഭവവും ഒക്കെയായിരുന്നു, വിവാഹത്തോടെ സ്വന്തം വീട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മാറിയതിനെ കുറിച്ച് ജോമോള്‍, വീണ്ടും വൈറലായി വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ജോമോള്‍. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു താരം. 1989 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് ജോമോള്‍ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് നായിക കഥാപാത്രങ്ങളിലേയ്ക്ക് എത്തുകയായിരുന്നു താരം. ജയറാം ചിത്രമായ സ്‌നേഹത്തിലൂടെയാണ് ജോമോള്‍ നായികയായി ഉയരുന്നത്. പിന്നീട് പഞ്ചാബി ഹൗസിലും ദിലീലപിന്റെ നായികയായി എത്തിയിരുന്നു. കുഞ്ചാക്കോബോബന്‍, ശാലിനി, ജോമോള്‍ തീര്‍ത്ത ഓളം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത ജോമോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാല്‍ നടി അധികം സജീവമായിരുന്നില്ല. ഇപ്പോഴിത ജോമോളുടെ ഒരു പഴയ അഭിമുഖം ആണ് സേഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിവാഹത്തെ കുറിച്ചും വീട്ടുകാരില്‍ നിന്നുണ്ടായ എതിര്‍പ്പിനെ കുറിച്ചുമാണ് നടി പറയുന്നത്.

2002 ആണ് ജോമോള്‍ ചന്ദ്രശേഖരന്‍ പിളളയെ വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് ഈ സൗഹൃദം പ്രണമായി മാറുകയായിരുന്നു.” അന്ന് മതമോ വയസ്സോ ഒന്നും പ്രശ്‌നമായിരുന്നില്ല എന്നാണ് ജോമോള്‍ പറയുന്നത്”. വിവാഹത്തിന് ശേഷം എട്ട് വര്‍ഷത്തോളം മുംബൈയില്‍ ആയിരുന്നു. പിന്നീട് അടുത്തിടെയാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയര്‍ ആയിരുന്നു ജോമോളുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍.

കേരളത്തില്‍ എത്തി കുറച്ച് വര്‍ഷം തിരുവനന്തപുരത്ത് ആയിരുന്നു താമസം. പിന്നീട് കൊച്ചിയിലേയ്ക്ക് താമസം മാറുകയായിരുന്നു എന്ന് ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ ജോമോള്‍ പറഞ്ഞു. കൊച്ചിയെ ചുറ്റിപ്പറ്റിയാണ് സിനിമ സൗഹൃദങ്ങളെന്നും നടി അന്ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടന്‍ കുഞ്ചേക്കോ ബോബനും വിനീതും അമല്‍ നീരദുമൊക്കെ അയല്‍ക്കാരാണെന്നും നടി പറഞ്ഞു.

വിവാഹത്തോടെയുണ്ടായ വീട്ടുകാരുടെ എതിര്‍പ്പിനെ കുറിച്ചും അത് പരിഹരിച്ചതിനെ പറ്റിയുമെല്ലാം ജോമോള്‍ വാചാലയാകുന്നുണ്ട്. ‘വിവാഹത്തോടെ സ്വന്തം വീട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മാറുന്നത് 2017 ലെ ഒരു വിഷുക്കാലത്താണെന്നാണ് നടി പറയുന്നത്. അന്ന് ആശുപത്രിയില്‍ വച്ച് ഉരുകി തീര്‍ന്നത് വര്‍ഷങ്ങള്‍ നീണ്ട പിണക്കവും പരിഭവവും ഒക്കെയായിരുന്നു. തനിക്ക് നഷ്ടപ്പെട്ടുപോകുമെന്നു ഭയന്ന സന്തോഷം ജീവിതത്തിലേക്ക് എത്തിയത് ഒരു വിഷുക്കാലത്തായിരുന്നുവെന്നും’ താരം അഭിമുഖത്തില്‍ പറയുന്നു.

സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിലൂടെയാണ് ജോമോള്‍ സിനിമയിലേയ്ക്ക് വീണ്ടും മടങ്ങി വരുന്നത്. എന്നാല്‍ ”സിനിമയില്‍ നേരത്തെ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇത് കുട്ടികള്‍ ചെറുതായിരുന്നതുകൊണ്ട് അഭിനയം വേണ്ടെന്നു വെയ്ക്കുകയായിരുന്നു ജോമോള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു’.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ജോമോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ജോമോള്‍ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിന്റെ നായികയായി പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ജോമോളെ തേടി ഈ സന്തോഷ വാര്‍ത്ത എത്തുന്നത്. ലൊക്കേഷനിലേക്ക് നിര്‍മാതാവ് ദിനേശ് പണിക്കര്‍ ഫോണ്‍ വിളിച്ച് അറിയിച്ചപ്പോള്‍ ദിലീപാണ് ആദ്യം സംസാരിച്ചത്. പിന്നാലെ എന്നെ കോളേജില്‍ നിന്നും പുറത്താക്കിയ അറിയിപ്പാണ് വന്നതെന്ന് കഥയുണ്ടാക്കി. അവസാനമാണ് ദേശീയ പുരസ്‌കാരത്തെ കുറിച്ച് താനറിഞ്ഞതെന്നുമാണ് ജോമോള്‍ പറഞ്ഞത്.

‘പഞ്ചാബി ഹൗസിന്റെ സെറ്റില്‍ വച്ചായിരുന്നു എനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയ വിവരം അറിയുന്നത്. അന്ന് പഞ്ചാബി ഹൗസിന്റെ ക്ലൈമാക്സ് എഴുപുന്ന എന്ന സ്ഥലത്ത് വച്ച് ചിത്രീകരിക്കുമ്പോഴായിരുന്നു അവിടുത്തെ ലാന്‍ഡ് ഫോണിലേക്ക് ഒരു കോള്‍ വരുന്നത്. അന്ന് ആരുടെ കൈയ്യിലും മൊബൈല്‍ ഇല്ലാത്തതിനാല്‍ അവിടുത്തെ ലാന്‍ഡ് നമ്പറിലേക്ക് ആകും എല്ലാവര്‍ക്കുമുള്ള കോള്‍ വരിക. എനിക്ക് ഫോണ്‍ വന്നപ്പോള്‍ ദിലീപേട്ടനാണ് എടുത്തത്.

നിന്നെ കോളേജില്‍ നിന്ന് പറഞ്ഞു വിട്ടു എന്ന് അറിയിച്ചു കൊണ്ട് കോളേജ് പ്രിന്‍സിപ്പല്‍ വിളിക്കുന്ന ഫോണ്‍ ആണെന്ന് പറഞ്ഞു ദിലീപേട്ടന്‍ എന്റെ കൈയ്യില്‍ ഫോണ്‍ തന്നു. പ്രമുഖ നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ ആയിരുന്നു എന്നെ വിളിച്ച് ആ സന്തോഷ വാര്‍ത്ത പറഞ്ഞത്. നാഷണല്‍ അവാര്‍ഡ് ലഭിച്ചു എന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. ഫോണ്‍ വച്ച ശേഷം ഞാന്‍ ഈ കാര്യം പഞ്ചാബി ഹൗസിന്റെ സെറ്റിലുള്ളവരോട് പറഞ്ഞപ്പോള്‍ അവര്‍ക്കും എന്നേക്കാള്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യമെന്ന് ജോമോള്‍ പറഞ്ഞിരുന്നു’.

Continue Reading

More in Malayalam

Trending

Recent

To Top