Connect with us

പത്മരാജന്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ജിയോ ബേബിയും ജയരാജും

Malayalam

പത്മരാജന്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ജിയോ ബേബിയും ജയരാജും

പത്മരാജന്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ജിയോ ബേബിയും ജയരാജും

വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള അവാര്‍ഡ് ജിയോ ബേബി നേടി. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 

ജയരാജാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഹാസ്യം എന്ന ചിത്രത്തിനാണ് പുരസാകം. സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

സാഹിത്യമേഖലയില്‍ മനോജ് കുറൂരിന്റെ മുറിനാവ് ആണ് മികച്ച നോവലിനുള്ള പുരസ്‌കാരം നേടിയത്. കെ രേഖ(അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവുംവീഞ്ഞും) മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
 

കെ സി നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പി പദ്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ പിന്നീട് സമ്മാനിക്കുമെന്ന് പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ അറിയിച്ചു.

More in Malayalam

Trending

Recent

To Top