Connect with us

എല്ലാവര്‍ക്കും പ്രശ്നമായിരുന്നത് എനിക്ക് അവളെക്കാള്‍ പതിനാല് വയസ് കൂടുതലാണ് എന്നതായിരുന്നു, ഒരു വര്‍ഷത്തോളം ലിവിങ് ടുഗെതര്‍, ഇപ്പോള്‍ ഒരു മകനുണ്ട്; ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും തുറന്ന് പറഞ്ഞ് ജിനു ജോസഫ്

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ജിനു ജോസഫ്. ഇപ്പോഴിതാ പതിനഞ്ച് വര്‍ഷത്തില്‍ അധികമായ സിനിമ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. 2007ല്‍ പുറത്തിറങ്ങിയ ബിഗ്ബിയിലൂടെയാണ് ജിനു അഭിനയ രംഗത്ത് എത്തുന്നത്. സിനിമയെ ആഗ്രഹിച്ച് സിനിമയിലേക്ക് എത്തിയതല്ലെന്നും അമല്‍ നീരദാണ് ബിഗ് ബിയിലേക്ക് അവസരം നല്‍കിയതെന്നും ജിനു പറയുന്നു.

തന്നെ ആദ്യം കണ്ടപ്പോള്‍ ഒരു കില്ലറുടെ ശരീര പ്രകൃതിയാണ് എന്നാണ് അമല്‍ പറഞ്ഞത്. ആദ്യ സിനിമ ബിഗ് ബിയാണെന്ന് പലര്‍ക്കും അറിയില്ല. ബിഗ് ബിയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ പലരും വിശ്വസിക്കാതെ വന്നതോടെയാണ് വീണ്ടും സിനിമകളില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും ജിനു പറയുന്നു.

ഇതുവരെ ചെയ്തത് കോട്ടും സ്യൂട്ടും ധരിച്ചുള്ള വേഷങ്ങളും സിഇഒ പോലുള്ളവയും ആണ്. അതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ ഒരു വേഷം ചെയ്യാന്‍ ലഭിച്ചത് ഭീമന്റെ വഴിയില്‍ ആണ്. ചെമ്പന്‍ വിനോദ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നു. കുഞ്ചാക്കോ ബോബനെ നേരത്തെ പരിജയമുണ്ട്. വൈറസ് അടക്കമുള്ള സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഷൂട്ടിങ് എളുപ്പമായിരുന്നു.

ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും എന്നാല്‍ ഭീമന്റെ വഴി ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഒരു പരിധി വരെ ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീക്കാന്‍ സാധിച്ചുവെന്നും ജിനു പറഞ്ഞു. വിവാഹ ജീവിതത്തെ കുറിച്ച് ജിനു പറഞ്ഞത് ഇങ്ങനെ ആയിരുന്നു;

‘ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ബാംഗ്ലൂരില്‍ വെച്ചാണ് ലിയയെ ആദ്യം കണ്ടത് പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. എല്ലാവര്‍ക്കും പ്രശ്നമായിരുന്നത് എനിക്ക് അവളെക്കാള്‍ പതിനാല് വയസ് കൂടുതലാണ് എന്നതായിരുന്നു. ഞങ്ങള്‍ ഒരു വര്‍ഷത്തോളം ലിവിങ് ടുഗെതറായിരുന്നു ശേഷമാണ് വിവാഹിതരായത്. ഇപ്പോള്‍ മാര്‍ക്ക് എന്നൊരു മകന്‍ കൂടിയുണ്ട്. അവനൊപ്പമാണ് ഇന്ന് ജീവിതം ആഘോഷിക്കുന്നത്’ ജിനു ജോസഫ് പറഞ്ഞു.

More in Malayalam

Trending

Recent

To Top