Connect with us

പാത്രിരാത്രിയില്‍ 21 ഗ്രാംസിന്റെ പോസ്റ്റര്‍ ഒട്ടിയ്ക്കാനിറങ്ങി ജീവ; അനൂപ് മേനോനെയും സംവിധായകന്‍ ബിബിന്‍ കൃഷ്ണയെയും തന്നെ പോലെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ചലഞ്ച് ചെയ്ത് ജീവ

Malayalam

പാത്രിരാത്രിയില്‍ 21 ഗ്രാംസിന്റെ പോസ്റ്റര്‍ ഒട്ടിയ്ക്കാനിറങ്ങി ജീവ; അനൂപ് മേനോനെയും സംവിധായകന്‍ ബിബിന്‍ കൃഷ്ണയെയും തന്നെ പോലെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ചലഞ്ച് ചെയ്ത് ജീവ

പാത്രിരാത്രിയില്‍ 21 ഗ്രാംസിന്റെ പോസ്റ്റര്‍ ഒട്ടിയ്ക്കാനിറങ്ങി ജീവ; അനൂപ് മേനോനെയും സംവിധായകന്‍ ബിബിന്‍ കൃഷ്ണയെയും തന്നെ പോലെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ചലഞ്ച് ചെയ്ത് ജീവ

തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി പാതിരാത്രിയില്‍ റോഡിലിറങ്ങി പോസ്റ്റര്‍ ഒട്ടിച്ച് നടനും ടെലിവിഷന്‍ അവതാരകനുമായ ജീവ ജോസഫ്. മാര്‍ച്ച് 18ന് റിലീസിന് ഒരുങ്ങുന്ന അനൂപ് മേനോന്‍ നായകനായ 21 ഗ്രാംസ് എന്ന ത്രില്ലര്‍ ചിത്രത്തിന്റെ പോസ്റ്ററാണ് ജീവ പാത്രിരാത്രിയില്‍ ഒട്ടിക്കാനിറങ്ങിയത്. ജീവയും ചിത്രത്തില്‍ പ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പോസ്റ്റര്‍ ഒട്ടിക്കുക മാത്രമല്ല ജീവ ചെയ്തത് ഒപ്പം 21 ഗ്രാംസിന്റെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അനൂപ് മേനോനെയും സംവിധായകന്‍ ബിബിന്‍ കൃഷ്ണയും തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചലഞ്ച് ചെയ്തിരിക്കുകയാണ് ജീവ. തന്നെ പോലെ പോസ്റ്റര്‍ ഒട്ടിക്കാനാണ് ജീവ നായകനെയും സംവിധായകനെയും ചലഞ്ച് ചെയ്തിരിക്കുന്നത്.

ജീവയുടെ ഈ ചലഞ്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ജീവയുടെ വീഡിയോ സ്റ്റോറി ഷെയര്‍ ചെയ്തിരിക്കുന്നത്. അനൂപ് മേനോനും ബിബിന്‍ കൃഷ്ണയുമടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ചലഞ്ച് ഏറ്റെടുക്കുമോയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

ഡി.വൈ.എസ്.പി നന്ദകുമാര്‍ എന്ന കഥാപാത്രത്തിനെയാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജീവന്‍ പോകുമ്‌ബോള്‍ ഉള്ള ആത്മാവിന്റെ ഭാരമാണ് 21 ഗ്രാം എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. ഇതുമായി ചിത്രത്തിന് ബന്ധമുണ്ടോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ട്രാഫികിനു ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും 21 ഗ്രാംസ് എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. മലയാളത്തിന്റെ ലെജന്‍ഡുകള്‍ക്കൊപ്പം, യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കില്‍ യുവതാരം അനൂമോഹനും എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്.

ക്രൈംത്രില്ലര്‍ ആയി ഒരുങ്ങുന്ന 21 ഗ്രാംസ് എന്ന ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

More in Malayalam

Trending

Recent

To Top