Connect with us

ദൈവം ആ സര്‍പ്രൈസ് എനിക്ക് തന്നാല്‍ തീര്‍ച്ചയായും അത് അങ്ങോട്ടും തരും; ആശ ഇല്ലാതൊന്നും മൂന്നാം ഭാഗം ചെയ്യാന്‍ പറ്റില്ലെന്ന് ജീത്തു ജോസഫ്

Malayalam

ദൈവം ആ സര്‍പ്രൈസ് എനിക്ക് തന്നാല്‍ തീര്‍ച്ചയായും അത് അങ്ങോട്ടും തരും; ആശ ഇല്ലാതൊന്നും മൂന്നാം ഭാഗം ചെയ്യാന്‍ പറ്റില്ലെന്ന് ജീത്തു ജോസഫ്

ദൈവം ആ സര്‍പ്രൈസ് എനിക്ക് തന്നാല്‍ തീര്‍ച്ചയായും അത് അങ്ങോട്ടും തരും; ആശ ഇല്ലാതൊന്നും മൂന്നാം ഭാഗം ചെയ്യാന്‍ പറ്റില്ലെന്ന് ജീത്തു ജോസഫ്

മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ചിത്രമാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ജീത്തു ജോസഫ് സംവിധാനത്തിലെ ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ ആശ ശരത്തിന്റെ കരിയിറിലെ എടുത്തു പറയേണ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഐജി ഗീതാ പ്രഭാകര്‍.

ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ചും ഗീത പ്രഭാകറിനെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണാ് സംവിധായകന്‍ ജീത്തു ജോസഫ്. ഒരു പരിപാടിയല്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

‘ആശ ഇല്ലാതൊന്നും മൂന്നാം ഭാഗം ചെയ്യാന്‍ പറ്റില്ല. ഇവരെല്ലാവരും ഉണ്ടായേപറ്റൂ. ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്നു രണ്ടാം ഭാഗത്തില്‍ അങ്ങനെയായിരുന്നു. സ്വാഭാവികമായും മൂന്നാം ഭാഗത്തിലും ഇവര്‍ ഉണ്ടാകും.

രണ്ടു കുടുംബങ്ങള്‍ ഈ കഥയുടെ അനിവാര്യതയാണ്. ഇവരെ ഒഴിവാക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ തോന്നുന്നില്ല. ഈ രണ്ടു കുടുംബങ്ങള്‍ ഇല്ലാതെ ഈസിനിമയ്ക്ക് സിനിമയ്ക്ക് പൂര്‍ണ്ണതയുണ്ടാകില്ല.

എന്നും വെച്ച് മൂന്നാം ഭാഗം ഉണ്ടാകുമെന്നല്ല. ഒരു ദൈവാനുഗ്രഹം പോലെയാണ് രണ്ടാം ഭാഗം കിട്ടിയത്. അതേപോലെ ഒരു സര്‍പ്രൈസ് ദൈവം എനിക്ക് തന്നാല്‍ തീര്‍ച്ചയായും അത് അങ്ങോട്ടും തരും. ഐ ആം ജസ്റ്റ് എ മിഡില്‍ മാന്‍’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

തന്റെ കുടുംബത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന കുടുംബ നാഥന്‍ ആയി , ‘ക്ലാസ്സിക് ക്രിമിനല്‍’ ആയി അനായാസ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രം മറ്റ് ഭാഷകളിലേയ്ക്കും റീമേക്ക് ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top