Connect with us

ബിബിസിയുടെ വൈറല്‍ വീഡിയോയില്‍ ഇടം പിടിച്ച് റാസ്പുടിന്‍ പാട്ടിനു ചുവടുവെച്ച ജാനകി ഓംകുമാറും നവീന്‍ കെ റസാഖും

Malayalam

ഇന്ത്യയില്‍ 2021 വര്‍ഷത്തില്‍ വൈറലായ വീഡിയോകള്‍ ഉള്‍പ്പെടുത്തിയുള്ള ബിബിസിയുടെ വര്‍ഷാവസാന പട്ടികയില്‍ ഇടം പിടിച്ച് റാസ്പുടിന്‍ വൈറല്‍ നൃത്ത വിഡിയോ. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകി ഓംകുമാറും നവീന്‍ കെ റസാഖും ചേര്‍ന്ന് റാസ്പുടിന്‍ പാട്ടിനു ചുവടുവച്ചതിന്റെ വീഡിയോ ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീന്‍ സ്വീകരിക്കുന്നതും ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് മറ്റു വീഡിയോകള്‍.

നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ 2021 ഏപ്രില്‍ മാസത്തിലാണ് പുറത്തുവന്നത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

യൂണിഫോം ധരിച്ച് ആളൊഴിഞ്ഞ വരാന്തയില്‍ വച്ചായിരുന്നു ഇരുവരുടയും പ്രകടനം. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോ കോടിക്കണക്കിനു പ്രേക്ഷകരെയും വാരിക്കൂട്ടി. ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ച സംഭവം കൂടിയായിരുന്നു ഈ വൈറല്‍ വീഡിയോ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top