വഴിതെറ്റി പോകാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായെങ്കിലും അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ സഹായിച്ചു, സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണ്; വിവാഹം കഴിക്കാത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇടവേള ബാബു

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഇടവേള ബാബു. ഇരുന്നൂറിലധികം സിനിമകളില്‍ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്.മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറികൂടിയാണ് അദ്ദേഹം. 1982ല്‍ റിലീസ് ചെയ്ത ഇടവേള യാണ് ബാബുവിന്റെ ആദ്യ സിനിമ. ഇടവേള എന്നസിനിമയില്‍ അഭിനയിച്ചതോടെ ഇടവേള ബാബു എന്ന പേരു ലഭിച്ചു.
എന്നാല്‍ ഇപ്പോഴിതാ ഇപ്പോഴും അവിവിവാഹിതനായി തുടരുന്നതിനെ കുറിച്ച് തുറന്നുപറയുകയാണ് താരം. വഴിതെറ്റി പോകാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായെങ്കിലും അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ സഹായിച്ചു. പല കാര്യങ്ങളില്‍ നിന്നും താന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ട്. ബാച്ചിലര്‍ മനസ്സില്‍ ഒരുപാട് സമയം നമ്മുടെ കൈയില്‍ ഉണ്ടാകും.
കല്യാണം കഴിച്ചില്ലെങ്കിലും തന്റെ വീട്ടില്‍ അതിന്റേതായ പ്രശ്‌നങ്ങളും കാര്യങ്ങളുമുണ്ട്. ചേട്ടന്റെ മകന്റെ കാര്യങ്ങള്‍ താന്‍ തന്നെയാണ് നോക്കുന്നത്. അതിനാല്‍ ഫാമിലി ലൈഫ് നടത്തുന്നുണ്ട് എന്ന് പറയാം. അടുപ്പമുള്ളവരുടെ സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. ഞാന്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താന്‍ ഉണ്ട്.
അമ്മ സംഘടനയിലെ പ്രവര്‍ത്തനങ്ങള്‍ പാഷന്‍ ആയിട്ടാണ് കാണുന്നത്. ജോലി ആയി കണ്ടാല്‍ മടുക്കും. ട്രോളുകള്‍ താന്‍ ശ്രദ്ധിക്കാറില്ല. നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി.
സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണ് എന്നും താരം പറയുന്നു.
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മലയാളത്തിന് അഭിമാനമായ നേട്ടങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമ...
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. എന്നാല്‍ ആദ്യഗാനം റിലീസ് ചെയ്തതിന് ശേഷം നിരവധി ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും...
മലയാളികളുടെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞഅജുവാര്യരുടേതായി പുറത്തെത്തിയ ചിത്രമായിരുന്നു ആയിഷ. നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളില്‍...
1987 ല്‍ മോഹന്‍ലാല്‍, ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു നാടോടിക്കാറ്റ്. ഈ ക്ലാസിക് കോമഡി ചിത്രം രചിച്ചത് ശ്രീനിവാസനും സംവിധാനം...