കൊല്ലത്ത് കഴിഞ്ഞ ദിവസം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗിന്നസ് പക്രു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘കൊടുക്കില്ലെന്ന് മാതാപിതാക്കളും വാങ്ങുന്നോന്റെ ഒപ്പം പോവില്ലെന്ന് കുട്ട്യോളും, വാങ്ങില്ലെന്ന് ചെക്കനും, അറിഞ്ഞാല്‍ അയ്യേ നാണക്കേടെന്നു സമൂഹവും. ഒപ്പം ശക്തമായ നിയമവും. പഴുതുകളില്ലാത്ത നടപടിയും വേണം. സ്ത്രീ തന്നെ ധനം. ആദരാഞ്ജലികള്‍ മോളെ’ എന്നാണ് ഗിന്നസ ്പക്രു കുറിച്ചത്.
വിസ്മയയുടെ മരണത്തില്‍ കുടുംബം ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി ലോക് നാഥ് ബെഹറ നിയോഗിച്ചു. ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വഷിക്കുക.വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും വിശദമായും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതനുസരിച്ചാകും കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. നേരത്തെ ശൂരനാട്ടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ കിരണിനെ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തെക്ക് റിമാന്റ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...