Connect with us

എല്ലാം ഒത്തു വന്നാല്‍ അത് സംഭവിക്കും…വിനയന്‍ സര്‍ ഈ ശുഭ സൂചന നല്‍കി കഴിഞ്ഞു; തുറന്ന് പറഞ്ഞ് ഗിന്നസ് പക്രു

Malayalam

എല്ലാം ഒത്തു വന്നാല്‍ അത് സംഭവിക്കും…വിനയന്‍ സര്‍ ഈ ശുഭ സൂചന നല്‍കി കഴിഞ്ഞു; തുറന്ന് പറഞ്ഞ് ഗിന്നസ് പക്രു

എല്ലാം ഒത്തു വന്നാല്‍ അത് സംഭവിക്കും…വിനയന്‍ സര്‍ ഈ ശുഭ സൂചന നല്‍കി കഴിഞ്ഞു; തുറന്ന് പറഞ്ഞ് ഗിന്നസ് പക്രു

ഗിന്നസ് പക്രു, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തി വവിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്ഭുത ദ്വീപ്. കൊച്ചുമനുഷ്യരുടെ സാന്നിദ്ധ്യവും സംവിധായക മികവും കൊണ്ട് തന്നെ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോവിതാ അത്ഭുതദ്വീപിനെ കുറിച്ചുള്ള ഒരു സന്തോഷ വാര്‍ത്തയാണ് പ്രേക്ഷകര്‍ക്കായി പക്രു പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനയാണ് പക്രു നല്‍കിയിരിക്കുന്നത്. അത്ഭുത ദ്വീപ് 2 ഉണ്ടാകും എന്ന ശുഭ സൂചന വിനയന്‍ സര്‍ നല്‍കി കഴിഞ്ഞു. എല്ലാം ഒത്തു വന്നാല്‍ അത് സംഭവിക്കുമെന്നും ഗിന്നസ് പക്രു ഫെയ്സ്ബുക്കില്‍ കുറിച്ചു.

”ഒരുപാട് ചെറിയ ജീവിതങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ ദ്വീപ്…. ഒരു ചിത്രം കാലങ്ങള്‍ കഴിഞ്ഞും ചര്‍ച്ച ചെയ്യപെടുന്നുണ്ടെങ്കില്‍ അത് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും പൊന്‍ തൂവലാണ്… ‘അത്ഭുത ദ്വീപ് 2’ ഉണ്ടാകും എന്ന ശുഭ സൂചന വിനയന്‍ സര്‍ നല്‍കി കഴിഞ്ഞു. എല്ലാം ഒത്തു വന്നാല്‍ അത് സംഭവിക്കും…. ഇന്നും സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ട്രോളായും, എഴുത്തുകളായും, പോസിറ്റീവ് എനര്‍ജി നല്‍കി ഞങ്ങളുടെ ദ്വീപ് നിറഞ്ഞു നില്‍ക്കുന്നു.. അത്ഭുത ദ്വീപ് 2 സംഭവിക്കട്ടെ….” എന്ന് പക്രു കുറിച്ചു.

2005 ഏപ്രില്‍ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. കുഞ്ഞ് മനുഷ്യരുടെ രാജ്യമായ അത്ഭുതദ്വീപിലെ രാജകുമാരന്‍ ഗജേന്ദ്രന്‍ ആയാണ് പക്രു ചിത്രത്തില്‍ വേഷമിട്ടത്. ജഗതി, ജഗദീഷ്, കല്‍പ്പന, ബിന്ദു പണിക്കര്‍, ഇന്ദ്രന്‍സ്, സാജന്‍ തുടങ്ങിയവരും നിരവധി ചെറിയ മനുഷ്യരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending