Connect with us

വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല.., ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്; മനസ് തുറന്ന് ഗോവിന്ദ് പത്മസൂര്യ

Malayalam

വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല.., ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്; മനസ് തുറന്ന് ഗോവിന്ദ് പത്മസൂര്യ

വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല.., ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്; മനസ് തുറന്ന് ഗോവിന്ദ് പത്മസൂര്യ

അവതാരകനായും നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. മലയാളത്തില്‍ നിന്നും തെലുങ്കില്‍ എത്തി നില്‍ക്കുകയാണ് നടന്‍ ഇപ്പോള്‍. തന്റെ വിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ജി.പി ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ജിപിയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ വിവാഹത്തെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടെന്നും വിവാഹം ഒരു ആവശ്യമാണെന്ന് തോന്നുന്നില്ല. കല്യാണത്തെ കുറിച്ച് എല്ലാ ആളുകളെ കൊണ്ടും ചോദിപ്പിച്ച് കൊണ്ടേ ഇരിക്കുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശം. ജീവിതം ഇങ്ങനെ അടിച്ച് പൊളിച്ച് ഗംഭീരമായി പോയി കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല.

എപ്പോഴെങ്കിലും ഇതുപോലെയുള്ള ഭ്രാന്ത് ഉള്ള ആളെ കണ്ടുമുട്ടുകയാണെങ്കില്‍, എന്റെ ഇതേ സന്തോഷം മുന്നോട്ടും കൊണ്ട് പോകാന്‍ സാധിക്കും എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വന്നത് മുതല്‍ ആളുകള്‍ തന്റെ കല്യാണം സോഷ്യല്‍ മീഡിയ വഴി നടത്തുന്നുണ്ടെന്നും കല്യാണം കഴിച്ചാലും ഗോസിപ്പുകള്‍ വരുമോ എന്നതാണ് പേടി.

‘ഒന്നും രണ്ടും തവണയല്ല, പല തവണ പല സമയത്തായി എന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടേ ഇരിക്കുകയാണ്. ഡി ഫോര്‍ ഡാന്‍സ് മുതലേ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ കല്യാണം കഴിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആളുകളുടെ സമാധാനത്തിന് വേണ്ടി അങ്ങനൊരു സംഭവം നടക്കുന്നുണ്ട്.

എന്റെ ഈ രീതി വെച്ചിട്ട് ഇനി കല്യാണം കഴിഞ്ഞിട്ടും ഗോസിപ്പുകള്‍ ഉണ്ടാവുമോ എന്നതാണ് എന്റെ പേടി. ഗോസിപ്പുകള്‍ ഒഴിവാക്കാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ജീവിതത്തില്‍ കല്യാണം കഴിക്കുന്നത്. അതല്ലല്ലോ കല്യാണത്തിന്റെ ഉദ്ദേശം. തന്റെ പേരിലുള്ള ഗോസിപ്പുകള്‍ താന്‍ ഒത്തിരി ആസ്വദിക്കുന്നുണ്ട്. ഭാര്യയെ കുറിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. വരട്ടെ, വരുന്നിടത്ത് വെച്ച് കാണാം. അതല്ലേ അതിന്റെ ഒരു ഭംഗി.

More in Malayalam

Trending

Recent

To Top