Malayalam
‘നിങ്ങള്‍ നിര്‍മാതാക്കളോട് ചോദിക്കുക, അവര്‍ എന്തിന് ഇങ്ങനെ ചെയ്തൂ എന്ന്’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഗോകുല്‍ സുരേഷ്
‘നിങ്ങള്‍ നിര്‍മാതാക്കളോട് ചോദിക്കുക, അവര്‍ എന്തിന് ഇങ്ങനെ ചെയ്തൂ എന്ന്’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഗോകുല്‍ സുരേഷ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സുരേഷ് ഗോപി. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
ഗോകുല്‍ സുരേഷുമൊന്നിച്ചുള്ള നിങ്ങളുടെ സിനിമയ്ക്കെന്തുപറ്റി? എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസാനോട് ഉയര്‍ന്ന ചോദ്യം. ധ്യാന്‍ നായകനായി എത്തുന്ന ജോയ്ഫുള്‍ എന്‍ജോയ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് ഇത്തരത്തില്‍ ഒരു കമന്റ് എത്തിയത് ഈ ചോദ്യത്തിനാണ് ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത്.
‘നിങ്ങള്‍ നിര്‍മാതാക്കളോട് ചോദിക്കുക, അവര്‍ എന്തിന് ഇങ്ങനെ ചെയ്തൂ എന്ന്. ഇതുപോലെ എല്ലാവരും ചോദിക്കുകയാണെങ്കില്‍ മറുപടി പറയാന്‍ അവര്‍ നിര്‍ബന്ധിതരാകും. പക്ഷേ അവര്‍ നുണ പറയുകയാണെങ്കില്‍ പിന്നീട് സംസാരിക്കുന്നത് ഞാനായിരിക്കും.’എന്നായിരുന്നു ഗോകുലിന്റെ മറുപടി.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന സിനിമയെക്കുറിച്ചാണ് ഗോകുല്‍ പറയുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അരുണ്‍ ചന്തുവാണ് സിനിമയുടെ സംവിധായകന്‍. 2019ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല.
