Connect with us

പണ്ട് സൈനിക് സ്‌കൂളില്‍ ചേട്ടനെ വിട്ടിട്ട് പോരുമ്പോള്‍ നിറകണ്ണുകളോടെ നോക്കി നിന്ന അനിയത്തിയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത്, ഒപ്പം താനുമുണ്ടായിരുന്നു; പഴയ ഓര്‍മ്മകളും അവധി ദിന ആഘോഷങ്ങളും പങ്കുവെച്ച് ഗിരിജ വാര്യര്‍

Malayalam

പണ്ട് സൈനിക് സ്‌കൂളില്‍ ചേട്ടനെ വിട്ടിട്ട് പോരുമ്പോള്‍ നിറകണ്ണുകളോടെ നോക്കി നിന്ന അനിയത്തിയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത്, ഒപ്പം താനുമുണ്ടായിരുന്നു; പഴയ ഓര്‍മ്മകളും അവധി ദിന ആഘോഷങ്ങളും പങ്കുവെച്ച് ഗിരിജ വാര്യര്‍

പണ്ട് സൈനിക് സ്‌കൂളില്‍ ചേട്ടനെ വിട്ടിട്ട് പോരുമ്പോള്‍ നിറകണ്ണുകളോടെ നോക്കി നിന്ന അനിയത്തിയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത്, ഒപ്പം താനുമുണ്ടായിരുന്നു; പഴയ ഓര്‍മ്മകളും അവധി ദിന ആഘോഷങ്ങളും പങ്കുവെച്ച് ഗിരിജ വാര്യര്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.

മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചും മകന്‍ മധുവിനെകുറിച്ചും അമ്മ ഗിരിജ വാര്യര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു മാഗസീനില്‍ എഴുതിയ ലേഖനത്തിലാണ് ഗിരിജ വാര്യര്‍ ഇതേ കുറിച്ച് പറയുന്നത്. തന്റെ മക്കളെ കുറിച്ച് പറയാന്‍ നൂറു നാവാണ് അമ്മ ഗിരിജയ്ക്ക്.
അഞ്ചാം ക്ലാസിലെ പഠനകാലത്ത് എന്‍ട്രന്‍സ് എഴുതി സൈനിക് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയിരുന്നു മധു വാര്യര്‍. അന്നൊക്കെ മകനെ കാണാന്‍ താനും മാധവേട്ടനും മഞ്ജുവും ചേര്‍ന്ന് പോയ ദിനങ്ങളെ ഓര്‍ത്തെടുത്തിരിക്കുകയാണ് അമ്മ ഗിരിജ വാര്യര്‍.

മധുവിനെ കാണാനായി പോകുമ്പോള്‍ കൊണ്ടുപോകുന്ന വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കിഷ്ടം പുളിയുറുമ്പിന്റെ നിറത്തില്‍ വറുത്തുപൊടിച്ച ചമ്മന്തിപ്പൊടിയാണെന്ന് ഗിരിജ പറയുന്നു. മധുവിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം ഇപ്പോള്‍ പോലും വീട്ടിലെത്തിയാല്‍ ആ ചമ്മന്തിപ്പൊടി വേണമെന്ന ആഗ്രഹമുണ്ടെന്നും ഗിരിജ പറയുന്നു. അടുത്തിടെ സൈനിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. മധു പഠിച്ച കാലത്തെ ബാച്ചിന്റെ വകയായിരുന്നു നടന്നത്. പണ്ട് സൈനിക് സ്‌കൂളില്‍ ചേട്ടനെ വിട്ടിട്ട് പോരുമ്പോള്‍ നിറകണ്ണുകളോടെ നോക്കി നിന്ന അനിയത്തിയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയതെന്നും ഒപ്പം താനുമുണ്ടായിരുന്നുവെന്നും ഗിരിജ പറയുന്നു.

മഞ്ജുവും താനും സിനിമയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ചെന്നൈയിലെത്തുമ്പോള്‍ ഒപ്പമെത്തിയിരുന്ന ഗിരീഷ് എന്ന സുഹൃത്തിനെ കുറിച്ചും ഗിരിജ മനസ്സ് തുറന്നിരിക്കുകയാണ്. ഐഎച്ച്എമ്മില്‍ മധുവിന്റെ ക്ലാസ്‌മേറ്റും റൂംമേറ്റുമൊക്കെയായിരുന്നു ഗിരീഷ്. ചെന്നൈയില്‍ സിനിമ ഷൂട്ടൊക്കെ കഴിഞ്ഞ് താനും മഞ്ജുവും മധുവും ഗിരീഷും കൂടി കറങ്ങാനിറങ്ങുമായിരുന്നുവെന്ന് ഗിരിജ പറഞ്ഞിരിക്കുകയാണ്. മധുവിന്റെ ബൈക്കിന് പുറകില്‍ മഞ്ജു കയറും, ഗിരീഷിന്റെ ബൈക്കില്‍ ഞാനും, ഭക്ഷണം കഴിക്കലും തമിഴ് സിനിമയുമൊക്കെയായി ഒരു ദിനം ആസ്വദിക്കും. ആ കാലത്തെ ഓര്‍മ്മകളെ കുറിച്ച് ഗിരിജ പറയുകയാണ്. ഇപ്പോള്‍ മധുവും മഞ്ജുവും ഒഴിവ് ദിനങ്ങളില്‍ വീട്ടിലെത്തുമ്പോഴുള്ള രസങ്ങളും ചമ്മന്തിപ്പൊടിക്കും ഉള്ളിചമ്മന്തിക്കുമൊക്കെ വേണ്ടി അടുക്കളയിലുള്ള പരതലുമൊക്കെ ഗിരിജ വിവരിച്ചിട്ടുണ്ട്.

അടുത്തിടെ അമ്മയുടെ സ്വപ്നം പൂര്‍ത്തീകരിച്ചതിനെ കുറിച്ച് മഞ്ജു പറഞ്ഞിരുന്നു. കല്യാണസൗഗന്ധികത്തിലെ ദ്രൗപദിയായി കഥകളിയില്‍ ഗിരിജ അരങ്ങേറ്റം നടത്തിയത് അടുത്തിടെയാണ്. ശിവരാത്രിയോടനുബന്ധിച്ച് തൃശൂരിലെ പെരുവനം ക്ഷേത്രത്തില്‍ ദ്രൗപദിയായി ഗിരിജ വേദിയിലെത്തിയിരുന്നു. അമ്മയോടൊപ്പം മഞ്ജുവും ഒപ്പമെത്തിയിരുന്നു. ആ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു.

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍

മഞ്ജുവാര്യരുടെ 43-ാം പിറന്നാള്‍ ദിനത്തില്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. മഞ്ജു നായികയാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. താരം പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രമായി ഒരുങ്ങുകയാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. മഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.

More in Malayalam

Trending

Recent

To Top