Connect with us

ഗായികയാകാനൊരുങ്ങി ഗായത്രി സുരേഷ്; ഒപ്പം പാടുന്നത് ആ സൂപ്പര്‍ഹിറ്റ് ഗായകന്‍

Malayalam

ഗായികയാകാനൊരുങ്ങി ഗായത്രി സുരേഷ്; ഒപ്പം പാടുന്നത് ആ സൂപ്പര്‍ഹിറ്റ് ഗായകന്‍

ഗായികയാകാനൊരുങ്ങി ഗായത്രി സുരേഷ്; ഒപ്പം പാടുന്നത് ആ സൂപ്പര്‍ഹിറ്റ് ഗായകന്‍

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.

നവാഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ഗായത്രി പാടുന്നത്. അധികം വൈകാതെ ഗാനം പുറത്ത് വിടും. സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയത് വിനു വിജയ് ആണ്. ഗായത്രിയെ കൂടാതെ ശ്രീവിദ്യ മുല്ലശേരി, അരുണ്‍ കുമാര്‍ സന്തോഷ് കീഴാറ്റൂര്‍, നന്ദന്‍ ഉണ്ണി, വിനോദ് കോവൂര്‍, ഷാജു ശ്രീധര്‍, ദിനേശ് പണിക്കര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ് ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ സിനിമാസ്വപ്നങ്ങളെ കുറിച്ച് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയില്‍ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യര്‍ത്ഥനകള്‍ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പ്രണവ് മോഹന്‍ലാലിനോട് മാത്രമാണ്. ഒരുപാട് പേര്‍ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ പ്രണവ് മോഹന്‍ലാല്‍ മാത്രമാണുള്ളത്. പ്രണവിന് ഇക്കാര്യങ്ങളൊന്നും അറിയില്ല പ്രണവ് എന്നെക്കാളും ഒരുപാട് മുകളില്‍ നില്‍ക്കുന്ന ആളാണ്. എന്റെ സിനിമകളൊക്കെ ഇറങ്ങി, പ്രണവിന്റെ ലെവലില്‍ എത്തുമ്പോള്‍ അറിയണം എന്നായിരുന്നു ആഗ്രഹം എന്നാണ് ഗായത്രി പറയുന്നത്.

ഗായത്രിയുടെ ഈ വീഡിയോയും വൈറലായി മാറിയതോടെ താരത്തിനെതിരെ ട്രോളുകളും എത്തിയിരുന്നു. ചേച്ചിയ്ക്ക് എയറില്‍ നിന്ന് താഴെ ഇറങ്ങാന്‍ താത്പര്യമില്ലേ…, മോഹന്‍ലാലിന്റെ മരുമോള്‍, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു തുടങ്ങി ട്രോളുകളുടെ പെരുമഴയാണ് ഗായത്രിയ്ക്ക്. മാത്രമല്ല, തനിക്കൊരു രാജകുമാരിയുടെ റോള്‍ ചെയ്യണം എന്നുണ്ട് എന്നും ഗായത്രി പറഞ്ഞിരുന്നു. സാധാ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റിയൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോള്‍ ചെയ്യണം എന്നുമുണ്ട് എന്നും ഗായത്രി പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top