Connect with us

സിിനമയിലേയ്ക്ക് നായിക വേഷങ്ങള്‍ വരെ എത്തിയിരുന്നു, എന്നാല്‍ അതെല്ലാം തന്നെ വേണ്ടെന്ന് വെച്ചു, ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ എത്രത്തോളം വിലപ്പെട്ട അവസരമായിരുന്നെന്ന് തോന്നുന്നു; തുറന്ന് പറഞ്ഞ് പരസ്പരത്തിലെ ദീപ്തി ഐപിഎസ്

Malayalam

സിിനമയിലേയ്ക്ക് നായിക വേഷങ്ങള്‍ വരെ എത്തിയിരുന്നു, എന്നാല്‍ അതെല്ലാം തന്നെ വേണ്ടെന്ന് വെച്ചു, ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ എത്രത്തോളം വിലപ്പെട്ട അവസരമായിരുന്നെന്ന് തോന്നുന്നു; തുറന്ന് പറഞ്ഞ് പരസ്പരത്തിലെ ദീപ്തി ഐപിഎസ്

സിിനമയിലേയ്ക്ക് നായിക വേഷങ്ങള്‍ വരെ എത്തിയിരുന്നു, എന്നാല്‍ അതെല്ലാം തന്നെ വേണ്ടെന്ന് വെച്ചു, ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ എത്രത്തോളം വിലപ്പെട്ട അവസരമായിരുന്നെന്ന് തോന്നുന്നു; തുറന്ന് പറഞ്ഞ് പരസ്പരത്തിലെ ദീപ്തി ഐപിഎസ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് ഗായത്രി അരുണ്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നു പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ഇപ്പോള്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് താരം. അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം എങ്ങനെ ആയിരുന്നു എന്നും ജോലി രാജി വച്ച് അഭിനയത്തില്‍ സജീവമായതിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടിയിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമ-സീരിയല്‍ വിശേഷങ്ങള്‍ ഗായത്രി പങ്കുവെച്ചിരിക്കുന്നത്.

സ്‌കൂള്‍ കാലം തൊട്ടെ അഭിനയത്തോട് ഇഷ്ടമായിരുന്നു. അമ്മയുടെ സഹോദരന്‍ അറയ്ക്കല്‍ നന്ദകുമാര്‍ സംഗീത സംവിധായകനാണ്. വീട്ടില്‍ ആരും അഭിനയിച്ചിട്ടില്ലെങ്കിലും അച്ഛന് കലാഭവനില്‍ പ്രവേശനം കിട്ടിയ ആളാണ്. പക്ഷേ അന്ന് വീട്ടില്‍ നിന്നും അനുവാദം കിട്ടിയില്ല. അച്ഛനില്‍ നിന്നായിരിക്കണം എനിക്ക് അഭിനയകല കിട്ടിയത്. സ്‌കൂള്‍ കലോത്സവങ്ങളില്‍ പാട്ട്, നൃത്തം, വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ഹയര്‍ സെക്കന്‍ഡറി സംസ്ഥാന കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഡിഗ്രി പഠനം കഴിഞ്ഞപാടേ ജോലി കിട്ടി. ആദ്യം ഇവന്റ് മാനേജ്മെന്റ് ചെയ്തു. പിന്നീട് എഫ്എം റേഡിയോയില്‍. അവിടെ നിന്ന് പത്രത്തില്‍ ജോലി കിട്ടി. അന്നരേമാണ് പരസ്പരം സീരിയലിലേക്ക് അവസരം വരുന്നത്. അഭിനയം മോഹമായിരുന്നിട്ടും ഞാന്‍ ജോലി വിടാന്‍ തയ്യാറായില്ല. ലീവ് എടുത്താണ് രണ്ടര വര്‍ഷത്തോളം അഭിനയിച്ചത്. കഥാപാത്രം ഹിറ്റ് ആയ ശേഷം മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് ആത്മവിശ്വാസമായത്. എന്നിട്ടാണ് ജോലി രാജി വെച്ച് ധൈര്യപൂര്‍വ്വം അഭിനയ രംഗത്തേക്ക് ഇറങ്ങിയത്. ഇപ്പോള്‍ നിത്യവും ജോലിയ്ക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ല.

ആദ്യ സിനിമയുടെ ഓഫര്‍ വരുമ്പോള്‍ എനിക്ക് സീരിയലില്‍ നല്ല തിരക്കായിരുന്നു. അന്ന് സിനിമ അത്ര കൗതുകമായി തോന്നിയുമില്ല. കാരണം അഭിനയിക്കണം എന്ന ആഗ്രഹത്തിന് കിട്ടാവുന്നത്ര സന്തോഷം പരസ്പരം സീരിയലില്‍ നിന്നും കിട്ടി. ആളുകളുടെ മികച്ച പ്രതികരണം, അഭിനന്ദനങ്ങള്‍, അംഗീകാരം ഒക്കെ അതിപ്പുറം പരസ്പരം സീരിയല്‍ ചെയ്യുമ്പോള്‍ മോള്‍ കല്യാണി വളരെ ചെറുതായിരുന്നു. ഭര്‍ത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടേന്റെ കുടുംബവും എന്റെ കുടുംബവും മോളേ നോക്കുന്ന കാര്യത്തില്‍ അത്രയേറെ ശ്രദ്ധ നല്‍കിയത് കൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. അവള്‍ വളര്‍ന്നപ്പോള്‍ അവളുടെ പഠനത്തില്‍ എന്റെ കരുതല്‍ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തത്.

പരസ്പരത്തിനു ശേഷം സിനിമയിലേയ്ക്ക് നായിക വേഷങ്ങള്‍ വരെ എത്തിയിരുന്നു. എന്നാല്‍ അതെല്ലാം തന്നെ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം എത്രത്തോളം വിലപ്പെട്ട അവസരമായിരുന്നെന്ന് തോന്നുന്നുണ്ട്. കുട്ടികള്‍ ഉള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മുന്നോട്ട് പോകാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് സിനിമ. അത് സാധിക്കുന്നത് ഭര്‍ത്താവ് അരുണ്‍ തരുന്ന ഉറച്ച പിന്തുണയുള്ളത് കൊണ്ട് മാത്രമാണ്. ഗ്യാപ് എടുത്ത് ഞാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും അഭിനയിക്കാനായി പ്രേരിപ്പിക്കുമായിരുന്നു അരുണ്‍. എന്നെക്കാള്‍ കുടുംബം വളര്‍ത്തി എടുക്കാനാണ് എന്റെ ശ്രദ്ധ. അരുണിന്റെ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുന്ന ആളുകളാണെന്നും ഗായത്രി പറയുന്നു.

മാത്രവുമല്ല, മമ്മൂട്ടിയുടെ വണ്ണില്‍ വലിയ ടീമിനൊപ്പം ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഗായത്രി പങ്കുവെച്ചു. മമ്മൂക്ക ഉള്‍പ്പെടെ ഒരുപാട് താരങ്ങളുളള സിനിമയായിരുന്നു വണ്‍. എല്ലാവരുമായും എനിക്ക് കോമ്പിനോഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും അത്രയും വലിയ ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി. മമ്മൂക്കയുമായുളള കോമ്പിനേഷന്‍ സീനൊക്കെ എനിക്കൊരു പാഠം തന്നെയായിരുന്നു. സിനിമയിലെ പ്രധാന രംഗങ്ങളിലൊന്നായിരുന്നു അത്. നാല് ദിവസത്തോളമെടുത്താണ് ആ സീന്‍ ഷൂട്ട് ചെയ്തത്.

മമ്മൂക്ക ഞാനഭിനയിച്ച സീരിയല്‍ കണ്ടിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. വണ്‍ റിലീസാകും മുന്‍പ് സ്‌ക്രീനില്‍ എന്നെ കാണാന്‍ എങ്ങനെയുണ്ടാകുമെന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. സന്തോഷ് സാറിനോട് എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ മറുപടി ഒരു ചിരിയിലൊതുക്കുമായിരുന്നു. സന്തോഷ് സാറിന്റെ ചോയ്സായിരുന്നു എന്നെ വണ്ണിലേക്ക് കാസ്റ്റ് ചെയ്തത്. പുളളിയെ നിരാശപ്പെടുത്തിയോ ഇല്ലയോ എന്നുളളത് എനിക്ക് വലിയ കണ്‍ഫ്യൂഷനായിരുന്നു.

ഷൂട്ട് കഴിഞ്ഞ് ഒരു വര്‍ഷത്തോളം റിലീസിന് കാത്തിരുന്നു. പ്രീവ്യു കണ്ട് മുരളി ചേട്ടന്‍ (മുരളി ഗോപി) എന്റെ പെര്‍ഫോമന്‍സിനെ പറ്റി എടുത്തു പറഞ്ഞുവെന്ന് സന്തോഷ് സര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. സിനിമ റിലീസായി കഴിഞ്ഞ് പ്രൊമോഷന്‍ പരിപാടിക്ക് കണ്ടപ്പോള്‍ മുരളി ചേട്ടന്‍ എന്നോട് നേരിട്ടും അക്കാര്യം പറഞ്ഞു. സിനിമയിലുളളവരും അല്ലാത്തവരുമായ ഒരുപാട് പേര്‍ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുകയും മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തുവെന്നും ഗായത്രി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top