Connect with us

ഭൂമിശാസ്ത്രം വെച്ച് നിങ്ങള്‍ ഞങ്ങളെ കള്ളക്കടത്തുകാരെന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ മണിപൂരില്‍ നിന്നല്ലേ. അപ്പോ നിങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കാം; ഇനി നിങ്ങളോട് ഒരു കാര്യം മാത്രമെ പറയാനുള്ളുവെന്ന് നിര്‍മ്മാതാവ് ഫരീദ് ഖാന്‍

Malayalam

ഭൂമിശാസ്ത്രം വെച്ച് നിങ്ങള്‍ ഞങ്ങളെ കള്ളക്കടത്തുകാരെന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ മണിപൂരില്‍ നിന്നല്ലേ. അപ്പോ നിങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കാം; ഇനി നിങ്ങളോട് ഒരു കാര്യം മാത്രമെ പറയാനുള്ളുവെന്ന് നിര്‍മ്മാതാവ് ഫരീദ് ഖാന്‍

ഭൂമിശാസ്ത്രം വെച്ച് നിങ്ങള്‍ ഞങ്ങളെ കള്ളക്കടത്തുകാരെന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ മണിപൂരില്‍ നിന്നല്ലേ. അപ്പോ നിങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കാം; ഇനി നിങ്ങളോട് ഒരു കാര്യം മാത്രമെ പറയാനുള്ളുവെന്ന് നിര്‍മ്മാതാവ് ഫരീദ് ഖാന്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് രംഗത്തെത്തിയ കല്കടറെ വിമര്‍ശിച്ച് ആമേന്‍ സിനിമയുടെ നിര്‍മ്മാതാവും ദ്വീപ് വാസിയുമായ ഫരീദ് ഖാന്‍. ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ദ്വീപിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും 73 വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ചുള്ള വികസനം ദ്വീപില്‍ വന്നിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമായിരുന്നു കല്കടര്‍ അസ്‌കര്‍ അലി പറഞ്ഞത്. ഈ പരാമര്‍ശങ്ങള്‍ക്കാണ് ഫരീദ് ഖാന്റെ പ്രതികരണം.

ഫരീദ് ഖാന്റെ വാക്കുകള്‍:

‘നമസ്‌കാരം അസ്‌കര്‍ അലി ബഹുമാനപ്പെട്ട ലക്ഷദ്വീപ് ജില്ല കളക്ടര്‍. എന്റെ പേര് ഫരീദ് ഖാന്‍ എന്നാണ്. താങ്കള്‍ ഇന്നലെ കൊച്ചിയില്‍ നടത്തിയ പ്രസ് മീറ്റിലെ ചില പരാമര്‍ശങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുകയാണ്. ലക്ഷദ്വീപില്‍ നടക്കുന്ന പ്രതിഷേധം സാമൂഹ്യ വിരുദ്ധരുടെ ഗൂണ്ഡാലോചനയാണെന്നാണ് നിങ്ങളുടെ ആദ്യത്തെ പോയന്റ്. നിങ്ങള്‍ പറയുന്നത് അനുസരിച്ച് ഞങ്ങളുടെ എംപി മുഹമ്മദ് ഫൈസല്‍ സാമൂഹ്യവിരുദ്ധനാണ്. ഞങ്ങളുടെ മുന്‍ എംപിയും സാമൂഹ്യ വിരുദ്ധനാണ്. കൂടാതെ ഞങ്ങളുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കളും, വിദ്യാര്‍ത്ഥികളും എല്ലാം സാമൂഹ്യ വിരുദ്ധരാണെന്നാണ് നിങ്ങള്‍ പറയുന്നത്. ഇതെല്ലാം വെറും മുടന്തന്‍ ന്യായീകരണങ്ങളാണ് അസ്‌കര്‍ അലി. നിങ്ങളെന്തുകൊണ്ടാണ് സത്യം മനസിലാക്കാത്തത്. അല്ലെങ്കില്‍ സത്യമെന്താണെന്ന് പറയാനുള്ള ധൈര്യമെന്താണ് ഇല്ലാത്തത്?

ഗുണ്ടാ ആക്റ്റ് കൊണ്ട് വന്നതിന്റെ ന്യായീകരണമായിരുന്നു നിങ്ങളുടെ രണ്ടാമത്തെ പോയന്റ്. ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി വരുകയാണെന്നാണ് നിങ്ങള്‍ പറഞ്ഞത്. കൂടാതെ കില്‍ത്താന്‍ ദ്വീപില്‍ മയക്കുമരുന്ന് ഉപയോഗം കൂടുതലാണെന്ന് നിങ്ങള്‍ എടുത്ത് പറഞ്ഞു. എന്ത് തരം മയക്കുമരുന്നാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്? ശരിയാണ് ഒരു ശതമാനം ആളുകള്‍ കള്ള് കുടിക്കുകയും, കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടാവാം. അത് നിര്‍ത്താന്‍ ഗുണ്ടാ ആക്റ്റ് വേണമെന്നാണോ നിങ്ങള്‍ പറയുന്നത്? നാര്‍ക്കോട്ടിക്ക് ഡിപ്പാര്‍്ട്ട്മെന്റിനോട് അത് അന്വേഷിക്കാന്‍ പറയു.

അല്ലാതെ ഇതിന് ഗുണ്ടാ ആക്റ്റാണോ വേണ്ടത്. പിന്നെ കള്ളക്കടത്തിന്റെ കാര്യം. ഒരു ദ്വീപായതിനാല്‍ തന്നെ നിരവധി വിദേശ കപ്പലുകള്‍ ലക്ഷദ്വീപിന്റെ അതിര്‍ത്ഥിയിലൂടെ പോകാറുണ്ട്. അതെല്ലാം നിരീക്ഷിക്കുന്നതിന് ശക്തമായൊരു നാവിക സേന ലക്ഷദ്വീപിലുണ്ട്. ഇത്ര കാലത്തിനിടക്ക് ദ്വീപുകാര്‍ കള്ളക്കടത്തില്‍ ഏര്‍പ്പെട്ടു എന്ന് തെളിയിക്കുന്ന കണക്കുകളോ രേഖകളോ നിങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കുമോ? ഞങ്ങളുടെ ഭൂമിശാസ്ത്രം വെച്ച് നിങ്ങള്‍ ഞങ്ങളെ കള്ളക്കടത്തുകാരെന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ മണിപൂരില്‍ നിന്നല്ലേ. അപ്പോ നിങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കാം. അവിടെ മാവോയിസ്റ്റുകള്‍ കൂടുതലാണല്ലോ?

ഇനി ജനവാസമുള്ള ദ്വീപുകളില്‍ മദ്യ വില്‍പന ആരംഭിക്കുന്നതിനെ പറ്റി നിങ്ങള്‍ പറഞ്ഞത് ടൂറിസം മേഖലയെ പരിപോഷിപ്പിക്കാനാണെന്നാണ്. 90കള്‍ മുതല്‍ ജനവാസമില്ലാത്ത ബങ്കാരം ദ്വീപില്‍ മദ്യം ലഭ്യമാണ്. പക്ഷെ ഈ കൊവിഡ് സമയത്ത് ലോകത്തെ തന്നെ ടൂറിസം മേഖല അടഞ്ഞ് കിടക്കുമ്പോളാണ് നിങ്ങള്‍ ജനവാസമുള്ള ദ്വീപില്‍ മദ്യ വില്‍പ്പനയ്ക്ക് ലൈസന്‍സ് ടൂറിസത്തിന്റെ പേരില്‍ നല്‍കിയത്. അത് അവിടുത്തെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണ്. നിങ്ങള്‍ അവരുടെ വിശ്വാസത്തെയാണ് തകര്‍ക്കുന്നത്. എന്തൊരു ക്രൂരമായ പ്രവര്‍ത്തിയാണിത്? എന്നിട്ട് എത്ര ടൂറിസ്റ്റുകള്‍ വന്നു ഇക്കഴിഞ്ഞ 6 മാസത്തിനിടെ? ബങ്കാരത്ത് ഇറക്കുമതി ചെയ്ത മദ്യമെല്ലാം നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും കുടിക്കുകയല്ലെ ചെയ്തത്. എന്നിട്ട് അതിന്റെ പൈസയും നിങ്ങള്‍ക്ക് കൊടുക്കേണ്ടി വന്നു.

പിന്നെയുള്ളത് മൃഗ സംരക്ഷണ ബില്ലെന്റെ ഭാഗമായി ബീഫ് നിരോധിച്ചത്. നിങ്ങള്‍ പറയുന്നു അത് കളക്റ്റീവായി എടുത്ത തീരുമാനമാണെന്ന്. അങ്ങനെയെങ്കില്‍ ആരൊക്കെയാണ് ആ ഗ്രൂപ്പിലുള്ളത്. തീര്‍ച്ചയായും എംപിയുണ്ടാവും. പക്ഷെ നിങ്ങള്‍ അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് വളരെ വ്യക്തമാണ്. എനിക്ക് അറിയാം നിങ്ങള്‍ സ്ഥിരമായി കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന്. ഇതിന് ന്യായീകരണമായി നിങ്ങള്‍ പറഞ്ഞ മറ്റൊരു കാര്യം ബീഫ് നിരോധനം മീന്‍പിടിത്തം നടത്തുന്നവര്‍ക്ക് ഉപകാരമാകുമെന്നാണ്. എന്നിട്ടാണോ ഒരാഴ്ച്ച മുന്നെ നിങ്ങള്‍ അവരുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഷെഡും മറ്റ് സാധാനങ്ങളും നശിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷം ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു. പക്ഷെ എന്നെ പോലുള്ളവര്‍ക്ക് നിങ്ങളെ സംശയം ഉണ്ടായിരുന്നു. നിങ്ങള്‍ സത്യസന്ധനായ വ്യക്തിയാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. ഇപ്പോള്‍ ദ്വീപിലെ ഏറ്റവും വെറുക്കപ്പെട്ട ആളായി മാറിയിരിക്കുകയാണ് നിങ്ങള്‍. എനിക്കും ഇവടക്കാര്‍ക്കും ഇനി നിങ്ങളോട് ഒരു കാര്യം മാത്രമെ പറയാനുള്ളു, ഞങ്ങളുടെ നാട്ടില്‍ നിന്ന് കടന്ന് പോടോ എന്ന്.’

More in Malayalam

Trending

Recent

To Top