Connect with us

ഫഹദിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു!, രാംചരണ്‍ നായകനാവുന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ച് ശങ്കര്‍

Malayalam

ഫഹദിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു!, രാംചരണ്‍ നായകനാവുന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ച് ശങ്കര്‍

ഫഹദിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു!, രാംചരണ്‍ നായകനാവുന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ച് ശങ്കര്‍

കോവിഡ് കാരണം ചിത്രങ്ങളെല്ലാം ഒടിടി പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറിയപ്പോള്‍ നിരവധി ചിത്രങ്ങളാണ് അന്താരാഷ്ട്ര തലത്തിലേയ്ക്ക് ശ്രദ്ധിക്കപ്പെട്ടത്. അത്തരത്തില്‍ നിരവധി അവസരങ്ങള്‍ തേടിയെത്തിയ നടനാണ് ഫഹദ് ഫാസില്‍.

തമിഴില്‍ കമല്‍ ഹാസനും വിജയ് സേതുപതിക്കുമൊപ്പം ‘വിക്രം’, ഒപ്പം തെലുങ്ക് അരങ്ങേറ്റ ചിത്രമായി, അല്ലു അര്‍ജുന്റെ പ്രതിനായകനായി ‘പുഷ്പ’യിലും ഫഹദ് എത്തും. ഇപ്പോഴിതാ മറ്റൊരു പ്രധാന പ്രോജക്റ്റിലേയ്ക്കും ഫഹദിന് ക്ഷണം ലഭിച്ചിരിക്കുന്നതായാണ് വിവരം.

രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലേക്കാണ് ഫഹദിനെ പരിഗണിക്കുന്നത് എന്നാണ് വിവരം. മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച പല ചിത്രങ്ങളും ശങ്കര്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ട സംവിധായകന്‍ പുതിയ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലേക്ക് ഫഹദിനെ ആലോചിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

‘പുഷ്പ’യിലേതുപോലെ പ്രതിനായക വേഷത്തിലേയ്ക്കാണ് ശങ്കര്‍ ഫഹദിനെ ആലോചിക്കുന്നത്. അതേസമയം ഫഹദ് അന്തിമ മറുപടി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. ഹൈദരാബാദില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സെറ്റില്‍ ഈ മാസം എട്ടിന് ചിത്രീകരണം ആരംഭിക്കും. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും എത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി.

More in Malayalam

Trending

Recent

To Top