Malayalam
ലാലേട്ടനെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ആഗ്രഹം, ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ കണ്ട് പഠിക്കാന്‍ ഒരുപാട് ഉണ്ട്; തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ
ലാലേട്ടനെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ആഗ്രഹം, ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ കണ്ട് പഠിക്കാന്‍ ഒരുപാട് ഉണ്ട്; തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ
വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ദുര്‍ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തി, ജീത്തു ജോസഫ് സംവിധാനം ചെയ്ത റാം എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവം പങ്കിടുകയാണ് ദുര്‍ഗ.
‘കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. പക്ഷെ ആ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ഏട്ടന്റെ സിസ്റ്ററായി അഭിനയിക്കാന്‍ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്. പിന്നെ റാം എനിക്ക് ഒരു ട്യൂഷന്‍ ക്ലാസ് പോലെയായിരുന്നു.
ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് അത് കണ്ട് ഒരു പാട് പഠിക്കാനുണ്ടാവും. ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പിന്നെ ജീത്തു സാറും നല്ല പിന്തുണയായിരുന്നു. എനിക്ക് ലാലേട്ടന്റെ കൂടെ എങ്ങനെ അഭിനയിക്കുമെന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ ജീത്തു സര്‍ അതെല്ലാം നന്നായി കൈകാര്യം ചെയ്തു’ എന്നും ദുര്‍ഗ പറയുന്നു.
അളള് രാമചന്ദ്രന്‍ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലാണ് ദുര്‍ഗ അവസാനമായി അഭിനയിച്ചത്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് 2025ല്‍ നടക്കുന്ന കഥാപശ്ചാത്തലത്തില്‍ സിനിമ പറയുന്നത്. കൃഷ്ണ ശങ്കര്‍ കേന്ദ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
