മലയാളികള്‍ക്കേറെ പ്രിയങ്കരനായ ദുല്‍ഖര്‍ സല്മാന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം അറിയിച്ചത്. നിലവില്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അടുത്ത ദിവസങ്ങളായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്നും താരം അറിയിച്ചു.
നേരത്തെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ദുല്‍ഖറിനെയും കോവിഡ് പിടികൂടി എന്ന വിവരം പുറത്തെത്തുന്നത്.
അതേസമയം, നടന് മമ്മൂട്ടിയുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി മൃത്യുഞ്ജയ ഹോമം നടത്തിയത് ഏറെ വാര്‍ത്തയായിരുന്നു. മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലാണ് മമ്മൂട്ടിയുടെ നക്ഷത്രമായ വിശാഖം നാളില്‍ പ്രത്യേക പൂജ നടത്തിയത്. രണ്ട് മണിക്കൂര്‍ നേരം ഹോമം നടന്നു. മമ്മൂട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ പി.എയും നടന് ദേവനും കൂടാതെ നിരവധി ഭക്തരും ഹോമം ബുക്ക് ചെയ്തിരുന്നു
.മുഖ്യ തന്ത്രി ബ്രഹ്മശ്രീ കല്‍പ്പുഴ കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിള്‍ ഏഴോളം തന്ത്രിമാരും പൂജയില്‍ പങ്കെടുത്തു. ഹോമത്തിന് ശേഷം ദേവന്, തന്ത്രിയില്‍ നിന്നും നെയ്യും കരിപ്രസാദവും വാങ്ങി. മഹാശിവക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ചടങ്ങാണ് ഈ മഹാമൃത്യുഞ്ജയ ഹോമം. ലോകം മുഴുവന്‍ മഹാമാരി പടരുന്ന സാഹചര്യത്തില്‍ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...