Malayalam
‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ, നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ, നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെ നിരവധി ആക്രമ സംഭവങ്ങള്‍ ആണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ആ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്റെ പ്രതികരണം.
‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ എന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ അതിക്രമങ്ങള്‍ക്ക് എതിരെ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ നടന്‍ ടൊവീനോ തോമസും ഇതേ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.
പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വ്വതി എന്നിവരെല്ലാം തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തില്‍ പങ്കാളികളായിരുന്നു. മാത്രമല്ല, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ എന്നെഴുതിയ പോസ്റ്ററാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
നമുക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രം അപലനീയമാണ്. അവര്‍ നമുക്ക് ഓരോത്തര്‍ക്കും വേണ്ടി ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മറക്കരുതെന്നും മോഹന്‍ലാല്‍ കുറിച്ചു.
