Connect with us

അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്; ദിയയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ പങ്കുവച്ച് വൈഷ്ണവ്

Malayalam

അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്; ദിയയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ പങ്കുവച്ച് വൈഷ്ണവ്

അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്; ദിയയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ പങ്കുവച്ച് വൈഷ്ണവ്

മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതമായ താര കുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. അച്ഛനും അമ്മയ്ക്കും മക്കള്‍ക്കുമെല്ലാം ഓരോ യൂട്യൂബ് ചാനല്‍ ഉണ്ടെന്നുള്ളതാണ് കൃഷ്ണകുമാറിന്റെ വീട്ടിലെ പ്രത്യേകത. അതുകൊണ്ട് തന്നെ സിനിമാ താരമായ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ അഹാനയെക്കാളും പ്രശസ്തരാണ് ഇപ്പോള്‍ അഹാനയുടെ സഹോദരിമാര്‍. ഇവരെല്ലാവരും തങ്ങളുടെ സന്തോഷ നിമിഷങ്ങളും ചിത്രങ്ങളും എല്ലാം വീഡിയോയില്‍ പകര്‍ത്തി പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

അതുപോലെ ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ളതും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ളതുമായ വ്യക്തിയാണ് ദിയ കൃഷ്ണ. ദിയയെ ഓസി എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ തന്റെ പ്രണയം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രന്‍ ആണ് ദിയയുടെ കാമുകന്‍. തങ്ങള്‍ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ വൈഷ്ണവ് തന്നെയാണ് ഗോസിപ്പുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്.

‘ഞങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബാംഗങ്ങളോട്, അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്…ദിയയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് വൈഷ്ണവ് കുറിച്ചു. കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളില്‍ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകള്‍ അഹാന നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഇളയവരായ ഇഷാനിയും ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.

അതേസമയം, വൈഷ്ണവ് ഹരിചന്ദ്രനുമായി ദിയ കോളേജ് കാലം തൊട്ട് പ്രണയത്തിലാണ്. പ്രണയത്തിലാണെങ്കിലും റൊമാന്‍സിനു സമയം കിട്ടുന്നില്ല എന്നാണ് ദിയ പറയുന്നത്. എപ്പോഴും തമ്മില്‍ അടിയാണെന്നും തല്ല് ഒഴിഞ്ഞ് നേരമില്ലെന്നും ദിയ പറയുന്നു. ഇതിനിടെ റൊമാന്‍സുപോലും മറന്നു പോകുന്നു. രണ്ടുപേര്‍ക്കും കോമണ്‍ സുഹൃത്തുക്കള്‍ ആയതുകൊണ്ടുതന്നെ അവര്‍ക്ക് മുന്നിലിരിക്കുമ്പോള്‍ എന്ത് റൊമാന്‍സ്, എന്ത് കാമുകന്‍-കാമുകി എന്ന മട്ടാണെന്നും ദിയ പറയുന്നു.

അഹാനയുടെ മറ്റൊരു സഹോദരിയായ ഇഷാനയ്ക്കും പ്രണയമുണ്ട്. അര്‍ജുന്‍ എന്നാണ് ഇഷാനിയുടെ ബോയ്ഫ്രണ്ടിന്റെ പേര്. അടുത്തിടെ ഇഷാനിയും അര്‍ജുനും, വൈഷ്ണവും ദിയയും ബാംഗ്ലൂരിലേക്ക് നടത്തിയ യാത്ര വീഡിയോയിലൂടെ രണ്ടുപേരും പുറത്തുവിട്ടിരുന്നു. നാലുപേരും ഒരേ കോളേജില്‍ പഠിച്ചതുകൊണ്ട് പരസ്പരം അറിയുകയും ചെയ്യാം.

അഹാനയുടെ മറ്റു സഹോദരിമാരേക്കാള്‍ ശ്രദ്ധ നേടിയത് ദിയ കൃഷ്ണയാണ്. ദിയക്ക് ഇന്‍സ്റാഗ്രാമിലും ഒട്ടേറെ ഫോളോവെഴ്‌സ് ഉണ്ട്. ഇപ്പോള്‍ അറിയപ്പെടുന്ന ഒരു ഇന്‍ഫ്ളുവന്സര്‍ കൂടിയാണ് ദിയ. വീട്ടുവിശേഷങ്ങളേക്കാള്‍ കൂടുതലായി സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിശേഷങ്ങളാണ് ദിയ പങ്കുവയ്ക്കാറുള്ളത്. അടുത്തിടെയായി ദിയയുടെ വീഡിയോകളില്‍ ബോയ്ഫ്രണ്ട് വൈഷ്ണവും സജീവ സാന്നിധ്യമാണ്. മാത്രമല്ല, ദിയയെപോലെ യൂട്യൂബ് ചാനല്‍ വൈഷ്ണവും ആരംഭിച്ചു. ഇതിലും ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് അധികവും.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ദിയയുടെ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ദിയയെ കുറിച്ച് അച്ഛനും അമ്മയും ചേച്ചിയുമെല്ലാം പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇത് ഏറെ വൈറലായിരുന്നു. 22 വര്‍ഷം മുന്‍പുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞാണ് സിന്ധു കൃഷ്ണ എത്തിയത്. അമ്മുവിനും കിച്ചുവിനൊപ്പമാണ് ആശുപത്രിയിലേയ്ക്ക് പോയത്. പിറ്റേ ദിവസം രാവിലെയായിരുന്നു ഓസി ജനിച്ചത്. അമ്മുവിനെ ചേര്‍ത്തുപിടിച്ചിരുന്നു അന്ന്..എന്ന് സിന്ധു കൃഷ്ണ ഓര്‍ത്തെടുക്കുന്നു. അന്ന് കൂടിയേ അങ്ങനെ പിടിക്കാന്‍ കഴിയൂ എന്ന് അറിഞ്ഞിരുന്നു. അതുവരെ അമ്മു മാത്രമായിരുന്നു ഞങ്ങളുടെ കുഞ്ഞ്്. പുതിയൊരാള്‍ വന്നതും എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് പോവുകയും ചെയ്യുകയായിരുന്നു പിന്നീട്.

മക്കളുടെ കൂട്ടത്തില്‍ ഒട്ടും പ്രശ്നക്കാരിയല്ലാത്തവളാണ് ദിയ. മെലിഞ്ഞ ശരീര പ്രകൃതമായതിനാല്‍ എടുക്കാനും ഈസിയായിരുന്നു. ചേച്ചിയുടെ വലിയ ഫാനായിരുന്നു അവള്‍. എപ്പോഴും സന്തോഷത്തോടെ നടക്കുന്ന കുട്ടിയാണ് അവള്‍. അവള്‍ക്ക് 22 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് അമ്മ സിന്ധു കൃഷ്ണ പറഞ്ഞത്. വീട്ടിലെ എന്റര്‍ടൈന്‍മെന്റാണ് ഓസിയെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. മകളുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചാണ് അച്ഛനെത്തിയത്. 22 വര്‍ഷം മുന്‍പ് ഈ ദിനത്തിലാണ് ദിയ ജനിച്ചതെന്നായിരുന്നു കൃഷ്ണകുമാര്‍ കുറിച്ചത്. ക്യൂട്ട് പികസ് എന്നുള്ള കമന്റുമായാണ് ദിയ അച്ഛന്റെ പോസ്റ്റിന് കമന്റിട്ടത്.

അനിയത്തിക്കുട്ടിക്ക് ആശംസയുമായി അഹാനയും എത്തിയിരുന്നു. നിന്റെ ബ്രയിനിലെ ഒരുഭാഗം പ്രവര്‍ത്തിക്കാത്തതിനാലാണ് നീ ഇങ്ങനെ എല്ലാവരേയും ചൊറിയുന്നത്. ഒരുകാര്യവും നിന്നെ ബാധിക്കാത്തതും അതുകൊണ്ടാണ്. നീ എല്ലാത്തിനേയും കൂളായി കാണുന്നതും അത് കൊണ്ടാണ്. ചിലപ്പോള്‍ അത് ശരിയല്ലെന്ന് തോന്നാറുണ്ട്. നമ്മുടെ അടുത്ത അടിക്കായി കാത്തിരിക്കുകയാണ്. ഹാപ്പി ബര്‍ത്ത് ഡേ എന്നായിരുന്നു അഹാന കുറിച്ചത്.

More in Malayalam

Trending

Recent

To Top