News
ചേച്ചിയെ ഓര്‍ത്തു ഒരുപാട് സങ്കടം ഉണ്ട്. കപ്പ് കിട്ടിയില്ല. എംകെനെ കിട്ടിയില്ല. ഉണ്ടായിരുന്ന കുറച്ചു ഫോളോവെഴ്സ് പോയി, ഫാദര്‍ മരിച്ചതിന്റെ സിംപതി പോയി. ട്യൂമര്‍ പേഷ്യന്റ് ആണെന്നുള്ള സിംപതി പോയി’, വിമര്‍ശിച്ചയാള്‍ക്ക് ചുട്ട മറുപടിയുമായി ഡിംപല്‍ ഭാല്‍
ചേച്ചിയെ ഓര്‍ത്തു ഒരുപാട് സങ്കടം ഉണ്ട്. കപ്പ് കിട്ടിയില്ല. എംകെനെ കിട്ടിയില്ല. ഉണ്ടായിരുന്ന കുറച്ചു ഫോളോവെഴ്സ് പോയി, ഫാദര്‍ മരിച്ചതിന്റെ സിംപതി പോയി. ട്യൂമര്‍ പേഷ്യന്റ് ആണെന്നുള്ള സിംപതി പോയി’, വിമര്‍ശിച്ചയാള്‍ക്ക് ചുട്ട മറുപടിയുമായി ഡിംപല്‍ ഭാല്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.
മൂന്നാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍ ഭാല്‍. തുടക്കം മുതല്‍ താരത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ഡിംപല്‍ പെണ്‍കുട്ടികള്‍ അടക്കം എല്ലാവര്‍ക്കും വലിയൊരു മാതൃകയുമായിട്ടാണ് വീടിനുള്ളിലേക്ക് എത്തുന്നത്. ടൈറ്റില്‍ വിന്നര്‍ സാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായുണ്ടായ പപ്പയുടെ വേര്‍പാട് താരത്തെ തളര്‍ത്തി. സഹമത്സരാര്‍ഥികളും പ്രേക്ഷകരുമെല്ലാം ഡിംപലിന്റെ വേദനയില്‍ പങ്കുചേര്‍ന്നിരുന്നു.
പപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി പുറത്തിറങ്ങിയ ഡിംപല്‍ തിരിച്ച് ഷോ യിലേക്ക് തന്നെ എത്തിയിരുന്നു. തിരിച്ച് വരാന്‍ സാധ്യതയില്ലെന്ന് അവതാരകനായ മോഹന്‍ലാല്‍ തന്നെ അറിയിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഡിംപല്‍ തിരിച്ചെത്തി. വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തപ്പെട്ടു. ഗ്രാന്‍ഡ് ഫിനാലെയില്‍ ഡിംപല്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു
മത്സരം അവസാനിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ബിഗ് ബോസ് മൂന്നാം സീസണിലെ വിവാദങ്ങള്‍ തീരുന്നില്ല. ഇപ്പോഴിതാ തനിക്ക് തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നെയും മറുപടിയായി എത്തിയിരിക്കുകയാണ് മത്സരാര്‍ത്ഥി ആയിരുന്ന ഡിംപല്‍ ഭാല്‍. അച്ഛന്റെ മരണം കാരണം മത്സരത്തില്‍ നിന്ന് ഇടക്ക് വിട്ടുനിന്ന ശേഷം വീണ്ടും തിരിച്ചു കയറിയതിന്റെ പേരിലാണ് താരം വീണ്ടും അധിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് കിട്ടിയ ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് ഡിംപല്‍ പങ്കുവെച്ചിരിക്കുന്നത്. വിമര്‍ശനം ഇങ്ങനെ ആയിരുന്നു, ‘ചേച്ചി തിരിച്ചു വന്നത് എംകെക്കു പണി കൊടുക്കാന്‍ ആണെന്ന് അന്നേ മനസിലായി. അതിനുള്ള കര്‍മ്മ ആണ് ഷോ തന്നെ സ്റ്റോപ്പ് ആയത്. എനിക്ക് ചേച്ചിയെ ഓര്‍ത്തു ഒരുപാട് സങ്കടം ഉണ്ട്. കപ്പ് കിട്ടിയില്ല. എംകെനെ കിട്ടിയില്ല. ഉണ്ടായിരുന്ന കുറച്ചു ഫോളോവെഴ്സ് പോയി. ഫാദര്‍ മരിച്ചതിന്റെ സിംപതി പോയി. ട്യൂമര്‍ പേഷ്യന്റ് ആണെന്നുള്ള സിംപതി പോയി’.
ഈ വിമര്‍ശനത്തിന് കിടിലന്‍ മറുപടി തന്നെയാണ് ഡിംപല്‍ നല്‍കിയിരിക്കുന്നത്. ‘എനിക്ക് കിട്ടിയ ഒരുപാട് മെസ്സേജുകളില്‍ ഒന്ന്, ഇതില്‍ ആളുടെ കുടുംബത്തിന്റെ സംസ്‌കാരം അല്ല വെളിവാകുന്നത്, കാരണം ഇങ്ങനെ ഒരാളാളെക്കുറിച്ചു അവര്‌പോലും ലജ്ജിച്ചിരിക്കുകയാവാം. നിങ്ങളുടെ കുടുംബത്തിന് നല്ലത് മാത്രം സംഭവിക്കട്ടെ,’ ഡിംപല്‍ എഴുതി.
ഇതിനൊപ്പം, ‘എന്റെ പപ്പയുടെ പേര് പറഞ്ഞു ഞാന്‍ ക്യാമറക്ക് മുന്നില്‍ കരഞ്ഞിട്ടില്ല. എല്ലാ ടാസ്‌കുകളും ദൈവത്തിന്റെയും പപ്പയുടെയും ജൂലിയറ്റിന്റെയും അനുഗ്രഹത്താല്‍ നന്നായി തന്നെ ഞാന്‍ ചെയ്തു. എന്റെ പേര് ലിസ്റ്റില്‍ മുകളില്‍ കണ്ടത് ഒരു അത്ഭുതം തന്നെയായിരുന്നു. അതിന്റെ പേര് പെര്‍ഫോമന്‍സ് എന്നാണ്,’ എന്നും ഡിംപല്‍ പറയുന്നുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ലൈവിലെത്തിയപ്പോള്‍ താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം പപ്പയെ കുറിച്ചാണ് ചിലര്‍ സംശയങ്ങള്‍ ചോദിച്ചത്. പപ്പയെ മിസ് ചെയ്യുന്നുണ്ടോന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. ഓരോ നിമിഷവും മിസ് ചെയ്യുന്നു. എന്ത് ചെയ്താലും അത് പപ്പ പഠിപ്പിച്ചതാണല്ലോ, ചായ ഉണ്ടാക്കുമ്പോള്‍ ഒരു ചായ തന്നേ എന്ന് പറയുന്ന സൗണ്ടൊക്കെ കേള്‍ക്കുന്നത് പോലെയുണ്ട്. പപ്പ എന്ന് വിളിക്കുമ്പോള്‍ വിളി കേള്‍ക്കാന്‍ ഇല്ലല്ലോ എന്ന് ഓര്‍ക്കുന്നത് വലിയ വിഷമമാണെന്നും ഡിംപല്‍ പറയുന്നു.
ഡിംപല്‍ എന്നല്ലാതെ മറ്റെതെങ്കിലും പേര് എന്നെ വിളിക്കുകയാണെങ്കില്‍ അതെനിക്ക് ഇഷ്ടമല്ലാത്ത കാര്യമായിരുന്നു. ഡിംപല്‍ എന്ന് വിളിക്കാന്‍ പറഞ്ഞ് ഞാനവരെ കറക്ട് ചെയ്യും. എന്നോട് അത്രയും അടുപ്പമുള്ളവര്‍ മാത്രമേ ഡിംപു, ഡിംപി, എന്ന് തുടങ്ങുന്ന പേരുകള്‍ വിളിക്കാറുള്ളത്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്. മെസേജിന് റിപ്ലേ തരാത്തതിനെ കുറിച്ചും താരം സൂചിപ്പിച്ചു. ഫെബ്രുവരി മുതല്‍ എനിക്ക് മെസേജ് അയച്ചവര്‍ക്കെല്ലാം റിപ്ലേ കൊടുത്ത് വരികയാണ്. ആദ്യം അയച്ചവര്‍ മുതലിങ്ങോട്ട് ഓരോരുത്തര്‍ക്കായി മറുപടി കൊടുക്കുന്നുണ്ട്. ചിലര്‍ക്ക് കമന്റ് ബോക്‌സിലും മറ്റ് ചിലര്‍ക്ക് ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ ആയിരിക്കും മെസേജിന് റിപ്ലേ കൊടുക്കുക. ഒരു പ്രാവിശ്യമോ പല പ്രാവിശ്യമോ ആയി എല്ലാവര്‍ക്കും തന്നെ മെസേജ് അയക്കാന്‍ ശ്രമിക്കാറുണ്ട്.
തന്നെ കാണുമ്പോള്‍ ചില കുട്ടികളൊക്കെ പകച്ച് നോക്കി നില്‍ക്കാറുണ്ട്. ടെലിവിഷനില്‍ കണ്ട ഒരാള്‍ നേരിട്ട് മുന്നില്‍ വരുമ്പോഴുള്ള ആകാംഷയാണത്. കുറച്ച് നേരത്തിനുള്ളിലാണ് അവര്‍ക്കത് മനസിലാവുക. പിന്നെ നേരില്‍ കാണാന്‍ വരുന്നവര്‍ എന്നെ മേഡം എന്ന് വിളിക്കരുത്. അങ്ങനെ വിളിക്കുന്നവരോട് ഞാന്‍ മിണ്ടില്ല. ഡിംപു, ഡിംപി, ഇംപി, ഡിംപല്‍, ഡിപംല്‍ ഭാല്‍, എന്നിങ്ങനെ നിങ്ങള്‍ സ്‌നേഹത്തോടെ തന്ന എന്ത് വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ മാം എന്ന് മാത്രം വിളിക്കരുത്.
ഇനി ഞാന്‍ നൂറ് വയസ് വരെ ജീവിച്ചിരുന്നാല്‍, എന്റെ ഓര്‍മ്മയൊക്കെ നഷ്ടപ്പെട്ട് പേര് പോലും ഓര്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെ വിളിക്കാം. കാരണം ആ സമയത്ത് എനിക്ക് എന്റെ പേര് പോലും അറിയില്ലല്ലോ. പക്ഷേ ഇപ്പോള്‍ ഞാന്‍ അതിനുള്ള യോഗ്യത നേടിയിട്ടില്ല. അവിടം വരെ ഞാന്‍ എത്തിയിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. മാം എന്ന് വിളിക്കുമ്പോള്‍ സീനിയര്‍ ആയിട്ടുള്ള ആരേയോ വിളിക്കുന്നത് പോലെയുണ്ട്. അതെന്നെയായി തോന്നുന്നില്ല എന്നുമാണ് താരം പറഞ്ഞത്.