Connect with us

അമ്പെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാര്‍ ഉണ്ടെന്ന്, താന്‍ പ്രാരാബ്ധക്കാരനായ അച്ഛനാണെന്ന് ദിലീപ്; വീണ്ടും വൈറലായി വാക്കുകള്‍

Malayalam

അമ്പെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാര്‍ ഉണ്ടെന്ന്, താന്‍ പ്രാരാബ്ധക്കാരനായ അച്ഛനാണെന്ന് ദിലീപ്; വീണ്ടും വൈറലായി വാക്കുകള്‍

അമ്പെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാര്‍ ഉണ്ടെന്ന്, താന്‍ പ്രാരാബ്ധക്കാരനായ അച്ഛനാണെന്ന് ദിലീപ്; വീണ്ടും വൈറലായി വാക്കുകള്‍

നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ഫാന്‍ പേജുകള്‍ വഴിയാണ് വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

1992ല്‍ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ എത്തിയതോടെ ഗോപാലകൃഷ്ണന്‍ എന്ന പേര് മാറ്റി ദിലീപ് എന്നാക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ സല്ലാപത്തിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ദിലീപ് നായകനായി എത്തി. പിന്നീടങ്ങോട്ട് മലയാളികള്‍ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ദിലീപിന്റെ ഒരു അഭിമുഖമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അമ്പെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാര്‍ ഉണ്ടെന്ന്. നമ്മള്‍ മരിച്ചു ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയില്‍ ജീവിക്കട്ടെ. മഞ്ജു നല്ല നടിയാണ് അവര്‍ എല്ലാ ഇടത്തും നല്ല രീതിയില്‍ പോകണം. മഞ്ജു എന്ന് പറയുന്നത് എന്റെ മകള്‍ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാന്‍ കാണിക്കണം. ഇതായിരുന്നു വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരിക്കല്‍ ദിലീപ് നല്‍കിയ മറുപടി.

ശരിതന്നെയാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായപ്പോഴും പരസ്പരം ചെളി വാരിയെറിഞ്ഞുകൊണ്ടല്ല ദിലീപും മഞ്ജുവും പ്രതികരിച്ചത്. ഇരുവരും പരസ്പരം പിരിഞ്ഞുവെങ്കിലും ഒരിക്കല്‍ പോലും മാധ്യമങ്ങളില്‍ എവിടെയും പരസ്പരം കുറ്റപെടുത്തിയും ആരാധകര്‍ കണ്ടിട്ടില്ല. മാത്രവുമല്ല മഞ്ജു തന്റെ നല്ല സുഹൃത്തായിരുന്നു എന്നാണ് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുള്ളതും.

എന്റെ ജോലി എന്ന് പറയുന്നത് ചിരിപ്പിക്കുക ചിന്തിപ്പിക്കുകയെന്നതാണ് എന്ന് പറഞ്ഞ ദിലീപ് ഒരിക്കല്‍ തന്റെ ജീവിതത്തിലെ ഭാഗ്യത്തെ കുറിച്ചു കൂടി സംസാരിക്കുകയുണ്ടായി. ഒരിക്കലും ഒരാള്‍ വന്നത് കൊണ്ട് ഭാഗ്യം പോയി എന്നോ ഭാഗ്യം കുറഞ്ഞുവെന്നോ താന്‍ പറയില്ലെന്നും, നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയെന്നും പറയുന്ന ആളാണ്. വീട്ടില്‍ ഒരാള്‍ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറഞ്ഞിട്ടുണ്ട്.

ഗോസിപ്പുകള്‍ക്ക് പോലും താന്‍ ചെവി കൊടുക്കാറില്ല. നമ്മള്‍ വാര്‍ത്തകള്‍ വായിക്കുന്നതിലും കൂടുതല്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതില്‍ ആണ് മറ്റുള്ളവര്‍ക്ക് താത്പര്യം. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താന്‍ മുകളില്‍ ഒരാള്‍ എന്ന് വിശ്വസിക്കുന്ന ആളാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിക്കാന്‍ എന്താണ് സുഖമുള്ള കാര്യം ബോണ്‍ലെസ് ചില്ലി ചിക്കാനോ വിവാഹമോ എന്ന് അവതാരകന്‍ ഷോയില്‍ ചോദിക്കുമ്പോള്‍, ചില്ലി ചിക്കന്‍ എന്ന മറുപടിയാണ് നല്‍കുന്നത്. ആക്റ്റിങ് ആണ് ചെയ്യാന്‍ എളുപ്പമെന്നും പ്രൊഡക്ഷന്‍ അല്ലെന്നും ദിലീപ് പറയുന്നു. കോമഡിയും ആക്ഷനും തനിക്കും ചെയ്യാന്‍ ഇഷ്ടമാണെന്നും, സ്പീഡിലെ അര്‍ജുന്‍ എന്ന കഥാപാത്രത്തെയാണ് ചെയ്യാന്‍ പാടുള്ളതായി തോന്നിയതെന്നും പറഞ്ഞു.

മഹാലക്ഷ്മിയേയും, കോളേജില്‍ പോകുമ്പോള്‍ ഒരുങ്ങുന്ന മീനാക്ഷിയെയും കാണുമ്പൊള്‍ എന്താണ് തോന്നുന്നതെന്ന അവതാരകന്റെ ചോദ്യത്തിന്, മീനാക്ഷിയെ കാണുമ്പൊള്‍ ഇവള്‍ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടര്‍ ആകണം എന്ന് തോന്നാറുണ്ട് എന്നും ഇനിയും ഒരുപാട് പടങ്ങള്‍ ചെയ്യണം.രണ്ടുപെണ്‍മക്കളാണ്, രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം എന്നും ദിലീപ് പറയുന്നു. പ്രാരാബ്ധക്കാരനായ അച്ഛന്‍ എന്ന് അവതാരകന്‍ പറയുമ്പോള്‍ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top