Connect with us

ദീലീപിന്റെ വീട്ടു ജോലിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് വിവരം…, എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ദിലീപേട്ടന്‍ പാവമാണ്…

Malayalam

ദീലീപിന്റെ വീട്ടു ജോലിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് വിവരം…, എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ദിലീപേട്ടന്‍ പാവമാണ്…

ദീലീപിന്റെ വീട്ടു ജോലിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് വിവരം…, എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ദിലീപേട്ടന്‍ പാവമാണ്…

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുകത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. ദിലീപിന് അടുത്തിടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോഴടക്കം നാദിര്‍ഷ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ അടക്കമുളള പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കിലും കേസില്‍ അന്വേഷണം സജീവമായി തന്നെ മുന്നോട്ട് പോവുകയാണ്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

എന്നാല്‍ ഇപ്പോഴിതാ ദിലീപിനെ കുറിച്ച് ചിലര്‍ പറഞ്ഞു എന്ന് അഭിപ്രാപ്പെടുന്ന ചില റിപ്പോര്‍ട്ടുകളും ചില മാധ്യമങ്ങള്‍ പുറത്തു വിടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇവ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. ദിലീപിന്റെ വീട്ടിലെ ചില ജോലിക്കാര്‍, ബിസിനസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ എന്ന് തുടങ്ങി പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ചിലരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. എന്നാല്‍ ഇവരെല്ലാം പറയുന്നത് ദിലീപ് പാവമാണ് എന്നാണ്. പക്ഷേ…, കാവ്യ അത്ര പാവമല്ലെന്നുമാണ് ഇവര്‍ പറയുന്നതെന്നുമാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇരുവരെയും വ്യക്തമായി അറിയാവുന്ന വീട്ടുജോലിക്കാര്‍ക്ക് വരെ കാവ്യയെ ഇഷ്ടമല്ലെന്നാണ് ഇവരുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.

അതേസമയം, മൂന്ന് മണിക്കൂറോളമാണ് നാദിര്‍ഷയില്‍ നിന്നും ക്രൈം ബ്രാഞ്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള പദ്ധതി സംബന്ധിച്ച് ദിലീപ് എന്തെങ്കിലും വിവരങ്ങള്‍ നാദിര്‍ഷ അടക്കം ആരോടെങ്കിലും പങ്കുവെച്ചിരുന്നോ എന്നതാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ആലുവ സ്വദേശിയായ സലിം എന്നയാള്‍ ഇത്തരത്തിലുളള വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു എന്നുളള വിവരം ദിലീപ് പറഞ്ഞിരുന്നു എന്നായിരുന്നു സലിം ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം മറ്റാരോടെങ്കിലും ദിലീപ് പറഞ്ഞിട്ടുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 2017ല്‍ നാദിര്‍ഷയുമൊത്ത് പല സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ഇത് പ്രകാരമാണ് നാദിര്‍ഷയേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് നാദിര്‍ഷയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അപ്പോള്‍ നാദിര്‍ഷ വിദേശത്ത് ആയിരുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിദേശത്ത് നിന്ന് തിരിച്ച് എത്തിയതിന് ശേഷമാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്. നാദിര്‍ഷയില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചോ എന്നുളളത് വ്യക്തമല്ല. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും ക്രൈം ബ്രാഞ്ച് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദിലീപിന് കണക്കില്‍പ്പെടാത്ത സ്വത്തുക്കളുണ്ടോ, അത്തരത്തിലുളള ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങലാണ് ഇദ്ദേഹത്തോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുമാത്രമല്ല, വധഗൂഢാലോചന കേസില്‍, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവെക്കാന്‍ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.

More in Malayalam

Trending

Recent

To Top