Connect with us

മീനാക്ഷി നോക്കിനില്‍ക്കെ കാവ്യയ്ക്ക് നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം!; മകളെക്കാള്‍ ഇഷ്ടം ഭാര്യയോട് ആണോയെന്ന് സോഷ്യല്‍ മീഡിയ

Malayalam

മീനാക്ഷി നോക്കിനില്‍ക്കെ കാവ്യയ്ക്ക് നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം!; മകളെക്കാള്‍ ഇഷ്ടം ഭാര്യയോട് ആണോയെന്ന് സോഷ്യല്‍ മീഡിയ

മീനാക്ഷി നോക്കിനില്‍ക്കെ കാവ്യയ്ക്ക് നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം!; മകളെക്കാള്‍ ഇഷ്ടം ഭാര്യയോട് ആണോയെന്ന് സോഷ്യല്‍ മീഡിയ

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും പുതിയ വിശേഷം ആണ് വൈറലാവുന്നത്.

കഴിഞ്ഞ ദിവസമാണ് ഐഫോണിന്റെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷനായ ഐഫോണ്‍ 13 പ്രോ മാക്‌സ് ഇന്ത്യയിലേയ്ക്ക് എത്തിയത്. ഇത് എന്ന് ഇറങ്ങുമെന്ന് കാത്തിരിക്കുകയായിരുന്നു ഐഫോണ്‍ പ്രേമികള്‍. ഏകദേശം ഒരു ലക്ഷത്തനു മുകളിലാണ് ഈ ഫോണിന്റെ വില. ഇറങ്ങിയ ഉടന്‍ തന്നെ മിക്ക മലയാള സിനിമാ താരങ്ങളുടെയും കൈകളിലേയ്ക്ക് ഈ ഫോണ്‍ എത്തുകയും ചെയ്തിരുന്നു. അതുപോലെ മലയാളികളുടെ ജനപ്രിയ നടന്‍ ദിലീന്റെ കൈളിലേയ്ക്ക് ഈ ഫോണ്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരം തന്നെയാണ് ഇത് ആരാധകരെ അറിയിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ താരം സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഐസ്‌പെയര്‍ കൊച്ചിനാണ് താരത്തിന് ഈ ഫോണ്‍ നല്‍കിയത്. ഇതിനു പിന്നാലെ നിരവധി പേരാണ് രംഗത്തെത്തിയത്. ഈ ഫോണ്‍ ആര്‍ക്കാണ് ദിലീപേട്ടാ എന്ന ചോദ്യത്തിന് താരം മറുപടിയും നല്‍കിയിരുന്നു. കാവ്യയ്ക്ക് സമ്മാനമായി കൊടുക്കാന്‍ ആണ് എന്നാണ് താരം പറഞ്ഞത്. മകള്‍ മീനാക്ഷിയ്ക്ക് ആണോ കാവ്യയ്ക്ക് ആണോ എന്ന് തന്നെയായിരുന്നു ചോദ്യം. മകള്‍ക്ക് തന്നെ നല്‍കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ എന്നാല്‍ എല്ലാവരെയും പ്രതീക്ഷ തെറ്റിച്ചുകൊണ്ടായിരുന്നു ദിലീപിന്റെ മറുപടി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാവ്യ തന്റെ 37ാം പിറന്നാള്‍ ആഘോഷമാക്കിയത്. മീനൂട്ടിയും കാവ്യയ്ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ഫോട്ടോസും അതിന് താഴെ ജന്മദിനസന്ദേശവും മീനൂട്ടി അറിയിച്ചത്. ഒപ്പം നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു എന്നും താരപുത്രി എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. കുടുംബമായുള്ള ചിത്രങ്ങള്‍ അധികം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഫംങ്ഷനിലും മറ്റും നിന്നുള്ള ചിത്രങ്ങളും വീഡിയോയും എല്ലാം വൈറലായി മാറാറുണ്ട്.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം.

പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികയായി ഉയരാന്‍ കാവ്യയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

സിനിമയിലെ തങ്ങളുടെ ഇഷ്ട താരജോഡികള്‍ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇരുവരുടെയും മകളായ മഹാലക്ഷ്മിയ്ക്കും ആരാധകര്‍ ഏറെയാണ്. ദിലീപിനും കാവ്യയ്ക്കും ഒപ്പം പൊതു ചടങ്ങുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള കൊച്ചു സുന്ദരിയെ കുറിച്ചും ആരാധകര്‍ എപ്പോഴും തിരക്കാറുണ്ട്. അടുത്തിടെ അച്ഛനും അമ്മയ്ക്കും ഒപ്പം കുറുമ്പ് കാട്ടുന്ന മഹാലക്ഷ്മിയുടെ വീഡിയോയും വൈറലായിരുന്നു.

More in Malayalam

Trending