Connect with us

പൊതുവേദിയില്‍ തോക്കും പിടിച്ച് ദിലീപ്, അടുത്ത് ചിരിച്ചു കൊണ്ട് കാവ്യ; പോലീസ് തിരഞ്ഞ് ആ തോക്ക് ഇതോ..!? ആ ചിത്രങ്ങള്‍ പുറത്തായി

Malayalam

പൊതുവേദിയില്‍ തോക്കും പിടിച്ച് ദിലീപ്, അടുത്ത് ചിരിച്ചു കൊണ്ട് കാവ്യ; പോലീസ് തിരഞ്ഞ് ആ തോക്ക് ഇതോ..!? ആ ചിത്രങ്ങള്‍ പുറത്തായി

പൊതുവേദിയില്‍ തോക്കും പിടിച്ച് ദിലീപ്, അടുത്ത് ചിരിച്ചു കൊണ്ട് കാവ്യ; പോലീസ് തിരഞ്ഞ് ആ തോക്ക് ഇതോ..!? ആ ചിത്രങ്ങള്‍ പുറത്തായി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തിയത്. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകുമോ എന്ന കാര്യം കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. ഇതിനോടകം തന്നെ ദിലീപിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്. ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍, പള്‍സര്‍ സുനിയുടെ അമ്മ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടനെതിരെ തുടരന്വേഷണത്തിന് അനുമതിയായിരിക്കുകയുമാണ്.

ഇതിന് പിന്നാലെ നടന്റെ വീടുകളിലും നിര്‍മ്മാണ കമ്പനി ഓഫീസുകളിലുമൊക്കെ പോലീസിന്റെ മിന്നല്‍ റെയ്ഡും നടക്കുകയുണ്ടായി. ഇപ്പോഴിതാ നടന്റെ പഴയൊരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നടന്റെ വീട്ടില്‍ അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ പ്രധാനമായും തിരഞ്ഞത് ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന ദിലീപിന്റെ തോക്കായിരുന്നു. അതിന് പിന്നാലെയാണ് ദിലീപ് തോക്കുമായി നില്‍ക്കുന്നൊരു ചിത്രവും കാവ്യ മാധവന്‍ സമീപം ചിരിച്ചുകൊണ്ട് നില്‍ക്കുന്നതുമായൊരു ചിത്രം വാട്‌സാപ്പിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലുമൊക്കെ ചര്‍ച്ചയായിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ സൈബര്‍ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കിതിരെ കൊച്ചി സിറ്റി പോലീസ് നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സമയത്തുള്ളൊരു ചിത്രമാണിത്. ഒരു മാധ്യമ ത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ചിത്രവും വാര്‍ത്തയും സൈബറിടത്തില്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിട്ടിരിക്കുകയാണ്. സൈബര്‍ സേഫ് കൊച്ചി എന്ന് പേരിട്ട പരിപാടിയില്‍ സ്‌ക്രീനില്‍ തെളിഞ്ഞ വൈറസുകളെ റിവോള്‍വര്‍ ചൂണ്ടി വെടിവെച്ച് തകര്‍ക്കുന്നതായി പ്രതീകാത്മകമായി കാണിച്ചായിരുന്നു ദിലീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രാഹാം, സൈബര്‍ സെല്‍ എസ് ഐ ഫ്രാന്‍സിസ് പെരേര, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി വിക്രം, അഡ്വ.പ്രേം കമ്മത്ത് തുടങ്ങിയവര്‍ അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. താന്‍ എപ്പോഴും പോലീസിന്റെ നോട്ടപ്പുള്ളിയാണെന്ന് അന്ന് ദിലീപ് പറഞ്ഞത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. കാറില്‍ ഓവര്‍ സ്പീഡില്‍ സഞ്ചരിച്ചതിനും മൊബൈല്‍ ഫോണില്‍ സംസാരിച്ച് കാറോടിച്ചതിനുമൊക്കെ ഇടയ്ക്കിടയ്ക്ക് താന്‍ പോലീസില്‍ പിഴയടക്കാറുണ്ടെന്ന് അന്ന് ദിലീപ് പറഞ്ഞിരുന്നു. നടി കാവ്യ മാധവനും അന്ന് ചടങ്ങിനെത്തിയിരുന്നു. സൈബര്‍ സേഫ് പോസ്റ്റര്‍ കമ്മീഷണര്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചത് കാവ്യയായിരുന്നു.

മൊബൈല്‍ ഫോണുകളുമായി സെറ്റിലെത്തുന്നവരുടെ ശല്യത്തെ കുറിച്ചായിരുന്നു കാവ്യ അന്ന് പറഞ്ഞിരുന്നത്. മിസ്ഡ് കോളുകളും മെസ്സേജുകളും ഇടയ്ക്കിടയ്ക്ക് വരുന്നതോടെ താന്‍ മാസത്തിലൊരിക്കല്‍ മൊബൈല്‍ നമ്പര്‍ മാറ്റേണ്ട അവസ്ഥ വരാറുണ്ടെന്നും കാവ്യ അന്ന് പറഞ്ഞത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നതാണ്. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോസ്, സൈബര്‍ പ്രിസം ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു അന്ന് ഈ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. 2008 ഓഗസ്റ്റ് മാസത്തിലാണ് ഈ ചടങ്ങ് നടന്നത്. അന്ന് ദിലീപും കാവ്യയും വിവാഹിതരായിട്ടില്ല.

അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേരുടെ കയ്യിലെത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്നും ഷെരീഫ് എന്ന വ്യക്തി തന്നെ വിളിക്കുകയും യുകെയില്‍ അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളുടെ കയ്യില്‍ നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളുണ്ടെന്നും അതില്‍ നാല് വീഡിയോ ക്ലിപ്പുകളില്‍ ഒരെണ്ണം ഷെരീഫ് എന്ന് പറയുന്ന വ്യക്തി ഇട്ട് കണ്ടുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഷെരീഫ് ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ച് വിളിച്ചാണ് ഈ വിവരം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് വഴിയാണ് യുകെയിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് ഷെരീഫ് പറഞ്ഞത്. നിലവില്‍ വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുള്ളവര്‍ ഒരു വര്‍ഷം മുമ്പ് വീഡിയോ കിട്ടിയപ്പോള്‍ ദിലീപിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഷെരീഫ് എന്നയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ കണ്ടതെന്നും ഇത് പോലീസിനെ അറിയിക്കണമെന്നുമാണ്രേത ബാലചന്ദ്രകുമാറിനോട് പറഞ്ഞത്.

അത് മാത്രമല്ല, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദിലീപും കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള.., ഇവിടുത്തെ പ്രശസ്തയായ ഒരു നടിയുടെ കസിനായിട്ടുളള പെണ്‍ക്കുട്ടി അവരുടെ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇത് അന്ന് പത്രത്തില്‍ എഴുതുകയും ചെയ്തിരുന്നു. അത് ഏത് നടിയുടെ കസിനാണ് എന്നുള്ളതും അദ്ദേഹം തന്നോട് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top