Connect with us

മുതിര്‍ന്ന അഭിഭാഷകന് കോവിഡ്, കോടതിയില്‍ ഹാജരായില്ല!; ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി

Malayalam

മുതിര്‍ന്ന അഭിഭാഷകന് കോവിഡ്, കോടതിയില്‍ ഹാജരായില്ല!; ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി

മുതിര്‍ന്ന അഭിഭാഷകന് കോവിഡ്, കോടതിയില്‍ ഹാജരായില്ല!; ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന് കോവിഡ് ആയതിനാല്‍ ഹാജരാകാന്‍ ആയില്ല. തിങ്കളാഴ്ചയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. 
നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 
ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. 

അതേസമയം, ഈ കേസുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. തെളിവുകളെല്ലാം തന്നെ കൈമാറിയെന്നും ദിലീപിനെതിരായ പുതിയ കേസില്‍ സാക്ഷി മൊഴി നല്‍കിയാതായും അദ്ദേഹം പറഞ്ഞു. ഓഡിയോ റെക്കോര്‍ഡ്് അടക്കമുള്ള തെളിവുകള്‍ കൈമാറിയിട്ടുണ്ട്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് പുറത്ത് വിടട്ടെ. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ കൃത്യമായ തെളിവുണ്ട്. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാനാകുന്ന സംഭാഷണവും കൈമാറിയിട്ടുണ്ട്.

തന്നെ പോലെ കൂടുതല്‍ പേര്‍ വരും ദിവങ്ങളിലും രംഗത്തെത്തും. 
പരാതി നല്‍കിയ ശേഷവും തനിക്കെതിരെ ഭീഷണിയുണ്ട്. ദിലീപുമായി ഉണ്ടായിരുന്നത് സുതാര്യമായ പണമിടപാടുകള്‍ മാത്രം. രാഷട്രീയക്കാരുമായി എല്ലാം നല്ല ബന്ധമുള്ളയാളായിരുന്നു വിഐപി. തനിക്ക് അയാള്‍ പരിചിതനല്ല. തന്റെ മുന്നില്‍ വെച്ച് മന്ത്രിയെ വിളിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. 
അതേസമയം, കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്താണ് എന്നാണ് വിവരം. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്തായിട്ടുണ്ട്. 

കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുമേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top