Connect with us

പ്രഭാസ്-ദീപിക പദുകോണ്‍ ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു, ഓഡീഷന്‍ കൊച്ചിയില്‍

News

പ്രഭാസ്-ദീപിക പദുകോണ്‍ ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു, ഓഡീഷന്‍ കൊച്ചിയില്‍

പ്രഭാസ്-ദീപിക പദുകോണ്‍ ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു, ഓഡീഷന്‍ കൊച്ചിയില്‍

തെന്നിന്ത്യന്‍ താരം പ്രഭാസ്, ബോളിവുഡ് നടി ദീപിക പദുകോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു. സെപ്റ്റംബര്‍ 12, 15 ദിവസങ്ങളിലായാണ് ഓഡീഷന്‍ നടക്കുന്നത്. സെപ്റ്റംബര്‍ 17ന് കൊച്ചിയില്‍ ഓഡീഷന്‍ നടക്കും. കൊച്ചിക്ക് പുറമെ ചെന്നൈ, ബാംഗളൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷന്‍ ഉണ്ടാകും.

അതേസമയം ഓഡിഷന് പ്രായമോ, ലിംഗമോ, ഭാഷയോ പ്രശ്‌നമില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അഭിനേതാവോ, മോഡലോ, മറ്റ് ആയോധന കലകളില്‍ കഴിവുള്ളരോ ആരുമായാലും അപേക്ഷിക്കാമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തില്‍ അമിതാബ് ബച്ചനും പ്രധാന വേഷം ചെയ്യുന്നുണ്ട്.

തെലുങ്കിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2021 അവസാനമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക. വൈജയന്തി ഫിംലിംസിന്റെ 50-ാം വാര്‍ഷികത്തിലാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. സയന്‍സ് ഫിക്ഷന്‍ എന്റര്‍ടൈനറാകും ചിത്രം എന്ന സൂചനകള്‍ പുറത്ത് വരുന്നുണ്ട്. മഹാനടി എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

More in News

Trending

Recent

To Top