Connect with us

ഉണ്ണി ഷോള്‍ എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, അയാളുടെ തലയ്ക്ക് വട്ടുണ്ട്; രണ്ടാം ഭര്‍ത്താവ് ഉണ്ണിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദയ അശ്വതി

Malayalam

ഉണ്ണി ഷോള്‍ എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, അയാളുടെ തലയ്ക്ക് വട്ടുണ്ട്; രണ്ടാം ഭര്‍ത്താവ് ഉണ്ണിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദയ അശ്വതി

ഉണ്ണി ഷോള്‍ എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, അയാളുടെ തലയ്ക്ക് വട്ടുണ്ട്; രണ്ടാം ഭര്‍ത്താവ് ഉണ്ണിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദയ അശ്വതി

ബിഗ് ബോസ് സീസണ്‍ 2വിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ഷോയുടെ ഭാഗമായത്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിക്കഴിയുകയാണ് താരം. രണ്ട് മക്കളും ഭര്‍ത്താവിനൊപ്പമാണ് താമസം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായ വാര്‍ത്ത അറിയിച്ചത്. വൈകാതെ തന്നെ ബന്ധം വേര്‍പിരിഞ്ഞതായും ദയ അറിയിച്ചു.

ഇപ്പോഴിതാ തന്റെ രണ്ടാം ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ദയ അശ്വതി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ദയയുടെ പ്രതികരണം. ഇനി പ്രണയം ഉണ്ടാകില്ല എന്ന് പറയാന്‍ പറ്റില്ല. മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ തീര്‍ച്ചയായും കണ്ടെത്തും. എന്നാല്‍ ഉണ്ണിയെ വേണ്ടെന്ന് വെച്ചു. പുള്ളിയുടെ ഭാര്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അയാളുടെ തലയ്ക്ക് വട്ടുണ്ടെന്നത്. സൂക്ഷിക്കണമെന്നു അവര്‍ പറഞ്ഞിരുന്നു. ഉണ്ണി ഷാള്‍ എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മാനസികരോഗമാണെന്ന് പറഞ്ഞ് ആദ്യ ഭാര്യ ഇട്ടിട്ടു പോയി. വണ്‍മാന്‍ ഷോയിലെ ലാല്‍ ചെയ്ത കഥപാത്രം പോലെയാണ് അനൂപ് എന്ന ഉണ്ണി എന്നും ദയ പറയുന്നു.

അതേസമയം, ഉണ്ണിയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനു നിരവധി കമന്റുകളാണ് ലഭിച്ചത്.
ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഇതിന് തക്ക മറുപടി പറഞ്ഞ് ദയ എത്തുകയും ചെയ്തു. ‘നീ മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല’ എന്നും രൂക്ഷമായ ഭാഷയിലായിരുന്നു ദയയുടെ മറുപടി.

ഉണ്ണിമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറുന്ന കാര്യവും താരം തന്നെ സോഷ്യല്‍ മീഡിയല്‍ കൂടി അറിയിച്ചിരുന്നു. എന്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന്. ഞാന്‍ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേര്‍പിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവര്‍ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു.

അതുകൊണ്ട് തന്നെ ഞാന്‍ ഉണ്ണിയുമായുള്ള വിവാഹബന്ധത്തില്‍ നിന്നും പിന്മാറുകയാണ്. വേര്‍പിരിക്കാന്‍ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവര്‍ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയില്‍ നിന്നും വക്കില്‍ നോട്ടീസ് അയച്ചതിനാലും ആണ് ഞാന്‍ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു.

കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിന്റെ വിഷമം. ഇനി ഇന്ന് മുതല്‍ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാന്‍ ഞാന്‍ ഒരു കാരണം ആയിഎന്ന് പറയാനും കേള്‍ക്കാനും ആണ് എനിക്കിഷ്ട്ടം. ഞാന്‍ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോള്‍ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട്. നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കീഴില്‍ അഭിപ്രായങ്ങള്‍ പറഞ്ഞെത്തിയത്.

ഇതിനു മുമ്പ് തന്റെ ആദ്യ ഭര്‍ത്താവിനെ കുറിച്ചും ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ചും ദയ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നു. ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. ഭര്‍ത്താവിന്റെ പേര് ബാബു. രണ്ട് ആണ്‍കുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭര്‍ത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. സംശയത്തിന്റെ പേരില്‍ അങ്ങോടും ഇങ്ങോടും ഒക്കെ ആയി.

ആദ്യം തമാശ രീതിയില്‍ പിരിഞ്ഞതാണ്. പക്ഷെ എന്നെ അറിയിക്കാതെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. വേണമെങ്കില്‍ എനിക്ക് നിയമപരമായി മുന്നോട്ട് പോകാം. പക്ഷേ നമ്മള്‍ക്ക് അര്‍ഹിക്കാത്ത സ്‌നേഹം നമ്മള്‍ പ്രതീക്ഷിക്കരുത് എന്ന് അമ്മൂമ്മ പറഞ്ഞു തന്ന അറിവാണ്. അതുകൊണ്ട് ഞാന്‍ ഇങ്ങനെ തന്നെ മുന്‍പോട്ട് പോകുന്നു. മക്കള് വിളിച്ചോ എന്ന് ചോദിക്കുന്നവരോട് അവര് വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നെങ്കിലും ഒരു ദിവസം അവര്‍ എന്നെ തേടി വരുമെന്നാണ് കരുതുന്നത്. എന്റെ ഒര്‍ജിനല്‍ പേര് ദീപ എന്നാണ്. എന്ത് കൊണ്ട് പല പേരുകളിലേക്ക് മാറി എന്ന് ചോദിച്ചാല്‍ പല താരങ്ങളും അവരുടെ സ്വന്തം പേര് മാറ്റിയാണല്ലോ എത്തുന്നത്. അതുപോലെയാണ് ഞാനും അങ്ങനെ ഒരു രീതി എടുത്തത്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ആ പേര് കൊടുത്തത് എന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top