Connect with us

മായാവതിയെ കുറിച്ച് അശ്ലീല പരാമര്‍ശം സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

News

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിനേതാവുമായ മായാവതിയെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ബോളിവുഡ് നടന്‍ റണ്‍ദീപ് ഹൂഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അശ്ലീല തമാശ പറയുന്ന നടന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം ഉയരുന്നത്.

ഒരു വൃത്തിക്കെട്ട തമാശ പറയാന്‍ പോകുന്നു എന്ന ആമുഖത്തോടെയാണ് മായാവതിയെ കുറിച്ച് നടന്‍ പറഞ്ഞു തുടങ്ങുന്നത്. ”ഒരിക്കല്‍ മായാവതി രണ്ട് കുട്ടികള്‍ക്കൊപ്പം പോവുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വന്ന് ഈ കുട്ടികള്‍ ഇരട്ടകളാണോ എന്ന് ചോദിച്ചു. ഇരട്ടകളല്ലെന്നും ഒരാള്‍ക്ക് എട്ടും മറ്റെയാള്‍ക്ക് നാലും വയസാണെന്നും മറുപടി നല്‍കി.

ഒരാള്‍ മായാവതിയുടെ അടുത്തേക്ക് രണ്ടു പ്രാവശ്യം വരാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല എന്ന് അയാള്‍ പറഞ്ഞെന്നുമാണ്” റണ്‍ദീപ് ഹൂഡയുടെ തമാശ. സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും ദളിത് വിരുദ്ധവുമായ നിലവാരമില്ലാത്ത വാക്കുകളാണ് നടന്റേത് എന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് ആവശ്യം ഉയരുന്നത്.

More in News

Trending