ബിഗ്ബോസില്‍ നിന്നും ലഭിച്ച പ്രതിഫലം യാത്ര ചെലവുകള്‍ക്ക് പോലും തികഞ്ഞില്ല, സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് യാത്ര ചെയ്തത്; പരിപാടിയ്ക്കെതിരെ വിമര്‍ശനവുമായി നടിയുടെ കുടുംബം
ബിഗ്ബോസില്‍ നിന്നും ലഭിച്ച പ്രതിഫലം യാത്ര ചെലവുകള്‍ക്ക് പോലും തികഞ്ഞില്ല, സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് യാത്ര ചെയ്തത്; പരിപാടിയ്ക്കെതിരെ വിമര്‍ശനവുമായി നടിയുടെ കുടുംബം
ബിഗ്ബോസില്‍ നിന്നും ലഭിച്ച പ്രതിഫലം യാത്ര ചെലവുകള്‍ക്ക് പോലും തികഞ്ഞില്ല, സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് യാത്ര ചെയ്തത്; പരിപാടിയ്ക്കെതിരെ വിമര്‍ശനവുമായി നടിയുടെ കുടുംബം
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കെല്ലാം പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളം, തമിഴ്, ഹിന്ദി എന്നു തുടങ്ങി നിരവധി ഭാഷകളിലാണ് റിയാലിറ്റി ഷോ എത്തുന്നത്. ഇപ്പോള്‍ കമല്‍ ഹസന് അവതാരകനായെത്തുന്ന തമിഴ് ബിഗ് ബോസ് അഞ്ചാം സീസണ് വിജയകരമായി മുന്നേറുകയാണ്. ഇതിനിടെ കഴിഞ്ഞ ആഴ്ച നദിയ ചങ് ഷോയില്‍ നിന്നും എലിമിനേഷനിലൂടെ പുറത്തായിരുന്നു. ഇപ്പോഴിതാ ഇതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് താരത്തിന്റെ കുടുംബാംഗങ്ങള്‍.
മലേഷ്യയില്‍ ജനിച്ചു വളര്‍ന്ന മോഡല്‍ ആണ് നദിയ. മലേഷ്യന്‍ ചൈനക്കാരനായ ചങ് ആണ് നദിയയുടെ ഭര്‍ത്താവ്. ഷോയിക്ക് ഒരു ആഗോള ശ്രദ്ധ ലഭിയ്ക്കാന്‍ വേണ്ടിയാണ് തമിഴ്നാടിന് പുറത്തുള്ള, തമിഴ് സെലിബ്രിറ്റികളെ ഷോയില്‍ ഉള്‍പ്പെടുത്തുന്നത് എന്നും, അതുകൊണ്ടാണ് കഴിഞ്ഞ സീസണില്‍ മുഗന് റാവുവിനെ കൊണ്ടു വന്നത് എന്നും, ഈ സീസണില്‍ അന്താരാഷ്ട ശ്രദ്ധ ലഭിയ്ക്കാനാണ് തന്റെ സഹോദരിയെ വിളിച്ചത് എന്നും നദിയ ചങിന്റെ സഹോദരന് പറയുന്നു.
ബിഗ് ബോസ് സീസണ് 5 ന് വേണ്ടി എന്റെ സഹോദരിയെ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വളരെ അധികം സന്തോഷം തോന്നി. സ്വന്തം നാട്ടില്‍ ശ്രദ്ധയും ജോലിയില്‍ അത് സഹായകവും ആവും എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ വെറും രണ്ട് ആഴ്ച കൊണ്ട് നദിയയെ എലിമിനേഷനിലൂടെ പുറത്താക്കി.
അവള് ഒരു ആക്ടര്‍ ആണ്. പക്ഷെ നൂറ് ദിവസം ആ വീട്ടല്‍ ഓവര്‍ ആക്ടിങ് നടത്താന്‍ അവള്‍ക്ക് പറ്റില്ല. എന്നാല്‍ കുറച്ച് അധികം ദിവസം കൂടെ ചാനലിന് അവള്‍ക്ക് നല്‍കാമായിരുന്നു. മലേഷ്യയില്‍ നിന്ന് ഈ ഷോയ്ക്ക് വേണ്ടി മാത്രമാണ് നദിയ ചെന്നൈയില്‍ എത്തിയത്. എന്നാല്‍ രണ്ട് ആഴ്ച കൊണ്ട് മടങ്ങി പോകേണ്ടി വന്നു.
അവള്‍ക്ക് ഷോയില്‍ നിന്നും ലഭിച്ച പ്രതിഫലം യാത്ര ചെലവുകള്‍ക്ക് പോലും തികയില്ലായിരുന്നു. സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് യാത്ര ചെയ്തത് പോലും. അവള്‍ക്ക് കുറച്ച് അധികം ജനശ്രദ്ധ കിട്ടും എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അതും ഉണ്ടായില്ല എന്ന് സഹോദരന് പറയുന്നു.
തെലുങ്കിലെ പ്രശസ്ത നടൻ വെങ്കട്ട് രാജ്(53) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ...
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ...
തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകൻ ആയ എം.കെ. മുത്തു അന്തരിച്ചു. 77 വയസായിരുന്നു പ്രായം. ഏറെക്കാലമായി അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച...