Connect with us

ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്, വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു; എല്ലാവരും തന്നെ പുച്ഛിക്കാന്‍ തുടങ്ങി, ഒന്നര രണ്ട് വര്‍ഷമായി ഡിപ്രഷനില്‍ ആണെന്ന് ആര്യ

Malayalam

ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്, വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു; എല്ലാവരും തന്നെ പുച്ഛിക്കാന്‍ തുടങ്ങി, ഒന്നര രണ്ട് വര്‍ഷമായി ഡിപ്രഷനില്‍ ആണെന്ന് ആര്യ

ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്, വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു; എല്ലാവരും തന്നെ പുച്ഛിക്കാന്‍ തുടങ്ങി, ഒന്നര രണ്ട് വര്‍ഷമായി ഡിപ്രഷനില്‍ ആണെന്ന് ആര്യ

അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് ആര്യയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഷോയില്‍ വെച്ച് തന്റെ കൂടുതല്‍ കാര്യങ്ങള്‍ ആര്യ തുറന്ന് പറഞ്ഞിരുന്നു. അച്ഛന്റെ വേര്‍പാടിനെ കുറിച്ചും ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണവുമെല്ലാം ഷോ യിലൂടെയാണ് നടി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവുമായി ഇപ്പോള്‍ പിണക്കം ഒന്നുമില്ലെന്നും മകളുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും തുല്യ ഉത്തരവാദിത്വം ആണെന്നും പറയുകയാണ് ആര്യ.

താനിപ്പോള്‍ മറ്റൊരു പ്രണയത്തിലാണെന്ന് ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ആര്യ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമില്ല. അതെന്താണെന്ന് അന്വേഷിച്ചവര്‍ക്ക് കിടിലന്‍ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. ജാന്‍ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയില്‍ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ വെളിപ്പെടുത്തുന്നു..

ബിഗ് ബോസില്‍ ആര്യ പറഞ്ഞ ജാന്‍ എവിടെ എന്ന അവതാരകയുടെ ചോദ്യത്തിന് ആ ജാന്‍ തേച്ചിട്ട് പോയെന്നാണ് ആര്യയുടെ മറുപടി. ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്ഫോമില്‍ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്.

എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്മെന്റിന് താല്‍പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്സ് ചെയ്യാന്‍ എനിക്കും സാധിക്കില്ലല്ലോ. ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഞാന്‍ ഡൗണ്‍ ആയി. അന്നേരം തന്നെ മാറ്റങ്ങള്‍ എനിക്ക് മനസിലായി തുടങ്ങി.

പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന്‍ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു.

ഞാനൊരു ഫീനിക്സ് പക്ഷിയാണെന്ന് പറയാന്‍ മടിയില്ല. കാരണം ആരൊക്കെ അടിച്ചിട്ടാലും ഉയിര്‍ത്തെഴുന്നേറ്റ് വരും. ഇനി പെട്ടെന്നാന്നും പ്രണയിക്കാന്‍ താല്‍പര്യമില്ല. സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്ന് പറഞ്ഞ് നാളെ മറ്റൊരു റിലേഷനിലേക്ക് പോകില്ല എന്നല്ല. ചിലപ്പോള്‍ നാളെ തന്നെ ഒന്ന് ഉണ്ടായേക്കാമെന്ന് ചിരിച്ച് കൊണ്ട് ആര്യ പറയുന്നു.

അതേസമയം, ആര്യയെ ഏറെ ശ്രദ്ധേയയാക്കിട ബഡായ് ബംഗ്ലാവ് എന്ന പരിപാടിയെ കുറിച്ചും ആര്യ പറഞ്ഞിരുന്നു. ആ പ്രോഗ്രാം നടക്കുന്ന സമയത്ത് ആര്യ ശരിക്കും മന്ദബുദ്ധിയാണോന്ന് പലരും ചോദിച്ചിരുന്നു. ബിഗ് ബോസിലെ ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന് പ്രധാന കാരണവും ഇതാണ്. ഭൂരിപക്ഷം ആള്‍ക്കാരും വിചാരിച്ചിരിക്കുന്നത് ഞാന്‍ പിഷാരടിയുടെ ഭാര്യ ആണെന്നും ഒരു മന്ദബുദ്ധി ആണെന്നുമാണ്. അങ്ങനെ ഒത്തിരി കഥകളും ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലാതെയാണ് ബഡായിയുടെ കഥയില്‍ പറയുന്നത്. ഞാന്‍ പോവുന്നിടത്തൊക്കെ ഭര്‍ത്താവിനെ എന്താ കൊണ്ട് വരാത്തതെന്ന് ചോദിക്കും.

ആ സമയത്ത് ഞാന്‍ വിവാഹിതയാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ടില്ല. ഇവരെന്തിനാണ് എന്റെ ഭര്‍ത്താവിനെ ചോദിക്കുന്നതെന്ന് തുടക്കത്തിലെ ഒരു സംശയം ഉണ്ടായിരുന്നു. പിന്നെയാണ് പിഷുവിനെ പറ്റിയാണ് ഇവരൊക്കെ പറയുന്നതെന്ന് അറിഞ്ഞത്. ആള്‍ക്കാരുടെ മനസിലുള്ള ആര്യ അങ്ങനെയാണ്. പക്ഷേ ബിഗ് ബോസില്‍ കണ്ടതാണ് യഥാര്‍ഥ ആര്യ. അത് പലര്‍ക്കും സ്വീകരിക്കാന്‍ പറ്റിയില്ല. അതാണ് ബിഗ് ബോസില്‍ നിന്നും ഇത്രത്തോളം എതിര്‍പ്പുകളും മോശം കമന്റും തനിക്ക് ഉണ്ടായതെന്നാണ് ആര്യ പറയുന്നത്.

മുന്‍ ഭര്‍ത്താവുമായി ഇപ്പോഴും കോണ്‍ടാക്ട് ഉള്ളതിനെ കുറിച്ചും ആര്യ സൂചിപ്പിച്ചു. അദ്ദേഹം എന്റെ ഭര്‍ത്താവ് മാത്രമല്ല, എന്റെ കുഞ്ഞിന്റെ അച്ഛന്‍ കൂടിയാണ്. എന്തൊക്കെ സംഭവിച്ചാലും അത് മാറില്ല. മോളുടെ കാര്യത്തില്‍ എനിക്ക് എന്തൊക്കെ ഉത്തരവാദിത്വം ഉണ്ടോ, അത്രത്തോളം പുള്ളിയ്ക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും ഉണ്ട്. അത് നിര്‍ത്താന്‍ ഞാന്‍ ആളല്ല. അത് എന്റെ കുഞ്ഞിനോട് ചെയ്യുന്ന മോശം കാര്യമായിരിക്കും. ഞാന്‍ വേറെ കല്യാണം കഴിച്ചാലും പുള്ളി വേറെ കല്യാണം കഴിച്ചാലും റോയയ്ക്ക്് ഞാന്‍ അമ്മയും അദ്ദേഹം അച്ഛനുമായിരിക്കും. അത്തരത്തില്‍ തുല്യമായൊരു സ്ഥാനം കൊടുത്തിട്ടുണ്ടെന്നും അതിലൊരു മാറ്റവും ഉണ്ടാവില്ലെന്നും ആര്യ പറയുന്നു.

More in Malayalam

Trending