Connect with us

പഴയതുപോലെ ഒരു നടിയുടെ വ്യക്തിജീവിതം ഇന്ന് പ്രേക്ഷകരെ ബാധിക്കുന്നില്ല, വിവാഹിതയാണോ അല്ലയോ എന്നത് അവര്‍ക്ക് പ്രശ്നമല്ല; തുറന്ന് പറഞ്ഞ് ഭൂമിക ചൗള

News

പഴയതുപോലെ ഒരു നടിയുടെ വ്യക്തിജീവിതം ഇന്ന് പ്രേക്ഷകരെ ബാധിക്കുന്നില്ല, വിവാഹിതയാണോ അല്ലയോ എന്നത് അവര്‍ക്ക് പ്രശ്നമല്ല; തുറന്ന് പറഞ്ഞ് ഭൂമിക ചൗള

പഴയതുപോലെ ഒരു നടിയുടെ വ്യക്തിജീവിതം ഇന്ന് പ്രേക്ഷകരെ ബാധിക്കുന്നില്ല, വിവാഹിതയാണോ അല്ലയോ എന്നത് അവര്‍ക്ക് പ്രശ്നമല്ല; തുറന്ന് പറഞ്ഞ് ഭൂമിക ചൗള

ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന നടിയാണ് ഭൂമിക ചൗള. ധോണിയുടെ ബയോപിക് ചിത്രമായ ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും മറ്റ് സിനിമ വിശേഷങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി.

മുന്‍നിര നായികയായിരുന്നിട്ടും ധോണി സിനിമയിലെ ചെറിയ വേഷം എന്തിന് തിരഞ്ഞെടുത്തു എന്ന ചോദിച്ചാല്‍ ഭൂമികയ്ക്ക് മറുപടിയുണ്ട്. ചിത്രത്തിലെ നായകന് കരിയര്‍ നേടിയെടുക്കാന്‍ പിന്തുണയ്ക്കുന്ന സഹോദരിയുടെ വേഷമായിരുന്നു ചിത്രത്തില്‍. ആ കഥാപാത്രത്തിന് ഒരു പ്രധാന്യം ഉള്ളതായി തോന്നി. അതുകൊണ്ടാണ് ആ വേഷം തെരഞ്ഞെടുത്തത്.

എന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം ഞാന്‍ ഒരിക്കലും ശ്രദ്ധിക്കാറില്ല. ആ സിനിമയിലെ എന്റെ കഥാപാത്രത്തിന് എത്രത്തോളം സിനിമയില്‍ സ്വാധീനമുണ്ട് എന്നതാണ് എന്റെ വിഷയം. ‘കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ഹിന്ദി സിനിമ ചെയ്തു. പക്ഷേ ഇപ്പോള്‍ എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. മത്സരം ഹിന്ദിയില്‍ മാത്രമല്ല എല്ലാ മേഖലകളിലും എപ്പോഴും ഉണ്ടായിരുന്നു.

ഒരാള്‍ക്ക് നല്ല ബന്ധങ്ങള്‍ ഉണ്ടായിരിക്കുകയും ആളുകളുമായും പ്രൊഡക്ഷന്‍ ഹൗസുകളുമായും കാസ്റ്റിംഗ് ഡയറക്ടര്‍മാരുമായും സമ്പര്‍ക്കം പുലര്‍ത്തേണ്ടതും ആവശ്യമാണ്. ഒരാള്‍ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായിരിക്കണം. ഹിന്ദി സിനിമകള്‍ തുടര്‍ച്ചയായി കിട്ടാത്തത് എന്നെ വിഷമിപ്പിക്കുന്നില്ല. കാരണം ഞാന്‍ നിരന്തരം സിനിമകളില്‍ പ്രവര്‍ത്തിക്കുന്നു മറ്റ് ഭാഷകളിലാണെങ്കില്‍ പോലും. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം തമ്മിലുള്ള ശരിയായ ബാലന്‍സ് കണ്ടെത്താന്‍ എനിക്ക് സാധിക്കുന്നുമുണ്ട്’ എന്നും ഭൂമിക പറഞ്ഞു.

ഇന്നത്തെ സിനിമാ പ്രേക്ഷകര്‍ ഒരുപാട് മാറി. പഴയതുപോലെ ഒരു നടിയുടെ വ്യക്തിജീവിതം ഇന്ന് പ്രേക്ഷകരെ ബാധിക്കുന്നില്ല. അവര്‍ക്ക് നല്ല ഉള്ളടക്കം വേണം. ഒരു നടി വിവാഹിതയാണോ അല്ലയോ എന്നത് അവര്‍ക്ക് പ്രശ്നമല്ല. പ്രിയങ്ക ചോപ്ര ജോനാസ്, കരീന കപൂര്‍ ഖാന്‍, വിദ്യാ ബാലന്‍ എന്നിവര്‍ അതിന് ഉദാഹരണമാണ്. യോഗ എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഞാനും ഭര്‍ത്താവും പരസ്പരം മനസിലാക്കുകയും പരസ്പരം ഇടം നല്‍കുകയും ചെയ്യുന്നു. ഞാന്‍ എല്ലായ്‌പ്പോഴും ഒരു ഫാമിലി പേഴ്സണാണ്. എന്നാല്‍ അതേ സമയം ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തെ കുടുംബജീവിതത്തിനൊപ്പം കൊണ്ടുപോകുന്നുണ്ട്. യോഗ എന്നെ മികച്ച വ്യക്തിയാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത് മാനസികമായും ആത്മീയമായും സഹായിക്കുന്നുണ്ട്. അത് എന്റെ ക്ഷമയും മാനസിക സമാധാനവും കൂട്ടിയതായി എനിക്ക് തോന്നിയിട്ടുണ്ട്.

ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ അവസരം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്ന കുറിച്ചും ഭൂമിക തുറന്ന് പറഞ്ഞു. ബിഗ് ബോസ് പോലൊരു ഷോയില്‍ താന്‍ നന്നായിരിക്കുമെന്ന് തോന്നുന്നില്ല. ജീവിത്തതില്‍ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം താന്‍ നല്‍കുന്നുണ്ട്. സിനിമയിലേക്ക് എത്തിയിരുന്നില്ലെങ്കില്‍ ഒരു സ്പോര്‍ട്സ് പേഴ്സണായി മാറിയേനെ താന്‍. ജിംനാസ്റ്റിക്കിനോട് പ്രത്യേക ഇഷ്ടമുള്ള ആളാണ് താന്‍ എന്നും ഭൂമിക പറഞ്ഞു.

More in News

Trending