Connect with us

യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം; ചുമത്തിയിരിക്കുന്നത് 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

Malayalam

യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം; ചുമത്തിയിരിക്കുന്നത് 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം; ചുമത്തിയിരിക്കുന്നത് 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി ഇന്നും സിനിമയില്‍ സജീവമാണ്. ഇടയ്ക്ക് വെച്ച് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലും താരം എത്തിയിരുന്നു. ഇതോടെയായിരുന്നു ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യലക്ഷ്മി 49ാം ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഇതിലൂടെ നിരവധി വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും താരം നേരിട്ടിരുന്നു.

ഇപ്പോഴിതാ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരാണ് കേസിലെ 3 പ്രതികള്‍. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 294(ബി),323, 452, 506(1),34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയില്‍ ഹാജരാകണം.സ്ത്രീകള്‍ക്കെതിരെ അശ്ലീല വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്ത വിജയ്.പി.നായരെ മര്‍ദിച്ച കേസിലാണ് മൂവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

യൂട്യൂബറെ മര്‍ദിച്ചെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും സംഘത്തെയും മുമ്പ് ഹൈക്കോടതി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുക എന്നു ചോദിച്ച കോടതി നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും ആരാഞ്ഞു.

തന്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഒരാളെ വീട്ടില്‍ക്കയറി അടിക്കുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നു കോടതി ചോദിച്ചു. മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു.

ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന ആവശ്യവുമായി ഉപദ്രവിക്കപ്പെട്ട വിജയ് പി.നായര്‍ കോടതിയെ സമീപിച്ചത്. തന്റെ അനുമതിയില്ലാതെ മുറിയില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടു പോയതായും അടിക്കുകയും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തു.

അതുകൊണ്ടു തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നും വിജയ് പി.നായര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവു നശിപ്പിക്കാതിരിക്കാന്‍ പൊലീസില്‍ കൊടുക്കാനാണ് ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ഒരു അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളും വൈറലായി കോണ്ടിരിക്കുകയാണ്. പൊതുവേ ഞാന്‍ നല്ലൊരു വഴക്കാളി ആണെന്ന പേര് തനിക്കുണ്ടെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഞാന്‍ ഭയങ്കര ദേഷ്യക്കാരിയാണ്, വഴക്കാളിയാണ് എന്നൊക്കെ പറയുന്നവരുണ്ട്. അതിന് കാരണം എന്റെ ദേഷ്യമുള്ള മുഖം മാത്രമേ പുറത്ത് കണ്ടിട്ടുള്ളു. എന്റെ നല്ല വശം എന്റെ വീട്ടില്‍ വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു എന്നും താരം പറയുന്നു. അങ്ങനെ ദേഷ്യമുള്ളൊരു മുഖം ചേച്ചിയ്ക്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. ഞാന്‍ നല്ലോണം വൈലന്റ് ആവും. വേറൊരു ഭാവമായി പോവും. എന്റെ അടുത്ത് എന്തെങ്കിലും ചോദിക്കാന്‍ പേടിയാണെന്ന് എല്ലാവരും പറയും.

എന്നോട് ഐ ലവ് യൂ എന്ന് പറയാന്‍ പോലും പേടിയാണെന്ന് ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ അടുത്ത അടിയാണോന്ന് അറിയില്ലല്ലോ. എന്നെ കുറച്ച് കൂടി ആള്‍ക്കാര്‍ മനസിലാക്കാന്‍ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ സഹായിച്ചിട്ടുണ്ട്. പല തരത്തിലുള്ള ആള്‍ക്കാര്‍ ജീവിതരീതികള്‍ ഒക്കെ എന്നില്‍ കുറേ മാറ്റങ്ങള്‍ വരുത്തി. അതിലുപരി എനിക്ക് വലിയ മാറ്റം വന്നു എന്ന് പറയണമെങ്കില്‍ അത് മൂത്തമോനിലൂടെയാണ്. അയാള്‍ എന്നെ മോശമായി വിമര്‍ശിക്കാറുണ്ട്. എന്റെ എല്ലാ നെഗറ്റിവീറ്റിയും പറഞ്ഞ് മനസിലാക്കി തരുന്നത് മൂത്തമകനാണ്. അവന്‍ മുഖത്ത് നോക്കി തന്നെ പറയും. അതാണ് ഏറ്റവും നല്ല സുഹൃത്ത്.

ഞാന്‍ വലിയ സംഭവമായി ചില കാര്യങ്ങള്‍ പറയും. അത് വലിയ ക്രെഡിറ്റ് ഒന്നുമല്ല കേട്ടോ. പരമബോറ് സ്വഭാമായി പോയെന്ന് പറയും. അമ്മ എന്തിനാണ് അങ്ങനെ സംസാരിക്കുന്നത്. അത് ആള്‍ക്കാരുടെ സ്വഭാവമല്ലേന്ന് അവന്‍ പറയും. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ടിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും കേള്‍ക്കുന്നുണ്ട്. എന്റെ മുഖം കണ്ടാല്‍ തെറി വിളിക്കും. എന്തോ എന്നോട് ഒരു വെറുപ്പ് പൊതുവേ ഉണ്ട്. അതെന്താണെന്ന് എനിക്ക് അറിയില്ല. അത് തിരുത്താന്‍ ഞാന്‍ ആദ്യം ശ്രമിച്ചിരുന്നു. അതിന് നില്‍ക്കണ്ടെന്ന് പറഞ്ഞത് മകനാണ്. അമ്മയ്ക്ക് അങ്ങനെ എത്ര ആളെ തിരുത്താന്‍ സാധിക്കും. അമ്മ എന്താണെന്ന് അമ്മയ്ക്ക് മാത്രമേ അറിയുകയുള്ളു. മക്കളായ ഞങ്ങള്‍ക്ക് പോലും അമ്മ എന്താണെന്ന് അറിയില്ലെന്ന് അവന്‍ പറഞ്ഞു. ആ ഒരു ലെവലിലേക്ക് വന്നതോടെ ഞാനിപ്പോള്‍ കംഫര്‍ട്ട് ആണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top