Connect with us

രാഷ്ട്രീയം ജീവിതത്തെ ബാധിക്കും എന്നറിയാതെ കോളജ് കാലത്തു രാഷ്ട്രീയത്തില്‍ ഇറങ്ങി; 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്, കൊലക്കേസില്‍ അകപ്പെട്ടതിനെ കുറിച്ച് ബാബുരാജ്

Malayalam

നിരവധി ചിത്രങ്ങളില്‍ സഹനടനായും വില്ലനായും തിളങ്ങി നിന്നിരുന്ന താരമാണ് ബാബുരാജ്. സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി കോമഡി കഥാപാത്രങ്ങള്‍ ഏറ്റെടുത്തപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇപ്പേഴിതാ 85 ദിവസം ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ചു തുറന്നു പറയുകയാണ് അദ്ദേഹം. ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിത്ത് പറഞ്ഞത്.

എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്‌നവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. രാഷ്ട്രീയ കേസുകളില്‍ പല വട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലില്‍ പോകേണ്ടി വന്ന കേസില്‍ മരിച്ച ആളെ ഞാന്‍ കണ്ടിട്ട് പോലും ഇല്ലായിരുന്നു. ഒരു തിയറ്ററിലെ ജീവനക്കാരന്‍ ആയിരുന്നു മരിച്ച ആള്‍. രാഷ്ട്രീയ മാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു. 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത് ‘എന്നും ബാബുരാജ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്ലി കണ്ടപ്പോള്‍ തന്നെ ശിക്ഷിച്ചത് എന്തിനായിരുന്നുവെന്നു താന്‍ ചോദിച്ചതിനെപ്പറ്റിയും ബാബുരാജ് പങ്കുവച്ചു. ‘അമ്മ’ സംഘടനയുടെ ആവശ്യത്തിന് വനിതാ കമ്മിഷന്‍ ജഡ്ജിയെ കാണേണ്ടിവന്നു. തന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്…?’ എന്ന് ചോദിച്ചപ്പോള്‍ ‘സാഹചര്യം പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുടെ മറുപടിയൊന്നും ബാബുരാജ് പറയുന്നു

More in Malayalam

Trending