Malayalam
കേരളത്തില്‍ മാത്രമാണ് ഇങ്ങനെയൊരു അവസ്ഥ; ഹൈദരാബാദില്‍ ഷൂട്ടിന് ചെന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ബാബുരാജ്
കേരളത്തില്‍ മാത്രമാണ് ഇങ്ങനെയൊരു അവസ്ഥ; ഹൈദരാബാദില്‍ ഷൂട്ടിന് ചെന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ബാബുരാജ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാബുരാജ്. ഇപ്പോഴിതാ കോവിഡ് കാലത്തെ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ബാബുരാജ്.
സിനിമയുടെ പൂര്‍ണ ആസ്വാദനം തിയേറ്ററുകളില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളുവെന്ന് വിചാരിച്ചിരുന്ന ഒരാളാണ് താന്‍, എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോം എല്ലാവരും ശീലമാക്കിയെന്നും ബാബുരാജ് കൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് ഇപ്പോഴും ഇങ്ങനെയൊരു അവസ്ഥ നിലനില്‍ക്കുന്നതെന്നും ഹൈദരാബദിലൊക്കെ സിനിമ പഴയപടിയായെന്നും ബാബുരാജ് പറയുന്നു. ”സിനിമയുടെ പൂര്‍ണ ആസ്വാദനം തിയേറ്ററുകളില്‍ നിന്ന് മാത്രമേ ലഭിക്കുകയു ള്ളുവെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. സിനിമകള്‍ തിയേറ്ററുകള്‍ക്ക് വേണ്ടി യിട്ടുള്ളതാണ്.”
”സിനിമ കാഴ്ച മാത്രമല്ല അതിന്റെ ശബ്ദവും ടെക്നിക്കലി എടുത്ത എഫോര്‍ട്ടുമെല്ലാം തിയേറ്ററുകളിലെ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. പക്ഷേ തി യേറ്ററുകള്‍ അടച്ചിട്ട ഈ സാഹചര്യത്തി ല്‍ ഒടിടി ഇല്ലായിരുന്നെങ്കില്‍ സിനിമ മറ ന്നേനെ.ഈ രണ്ടു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എല്ലാവരും ശീലമാക്കി.”
”പലരും വീട്ടില്‍ ഹോം തിയേറ്ററെല്ലാം സജ്ജമാക്കി. കേരളത്തില്‍ മാത്രമാണ് ഇങ്ങനെയൊരു അവസ്ഥ നിലനില്‍ക്കുന്നത്. ഹൈദരാബാദില്‍ ഷൂട്ടിന് ചെന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിടെ പലരും മാസ്‌ക് പോലും വയ്ക്കുന്നില്ല. അവിടെയെല്ലാം സിനിമ വ്യവസായം പഴയപടിയായി” എന്നാണ് ബാബുരാജ് പറയുന്നത്.