Connect with us

‘ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്’, ഞാന്‍ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ടെന്ന് അറിഞ്ഞു; ആളെ കണ്ടു പിടിക്കുവാനുള്ള ശ്രമത്തിലാണെന്ന് ബാബുരാജ്

Malayalam

ഫേസ്ബുക്കില്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് തുറന്ന് കാട്ടി നടന്‍ ബാബുരാജ്. താന്‍ ആണെന്ന വ്യാജേന പലരുമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാള്‍ ഇടപെഴുകുന്നുണ്ടെന്നും ഇയാളെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതായും ബാബുരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്, അവനെ കണ്ടുപിടിക്കാന്‍ നോക്കുന്നുണ്ട്. ഞാന്‍ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട്. ഇത് എന്റെ അകൗണ്ട് അല്ല. നോക്കാം’ എന്നാണ് ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, ജോജി എന്ന ചിത്രമാണ് ബാബുരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഫഹദ് ഫാസിലിന്റെ സഹോദരന്‍ ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്. ഏറെ പ്രശംസകളാണ് ഈ ചിത്രത്തില്‍ നിന്നും താരത്തിന് ലഭിച്ചത്.

വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

More in Malayalam

Trending