Malayalam
ജയസൂര്യയ്ക്ക് പിന്നാലെ കടമറ്റത്ത് കത്തനാരായി ബാബു ആന്റണിയും; ചിത്രം ഒരുങ്ങുന്നത് 3 ഡിയില്‍
ജയസൂര്യയ്ക്ക് പിന്നാലെ കടമറ്റത്ത് കത്തനാരായി ബാബു ആന്റണിയും; ചിത്രം ഒരുങ്ങുന്നത് 3 ഡിയില്‍
ജയസൂര്യയ്ക്ക് പിന്നാലെ കടമറ്റത്ത് കത്തനാരായി ബാബു ആന്റണി എത്തുന്നു. പുതിയ സിനിമയുടെം പ്രഖ്യാപനം കഴിഞ്ഞു. എ.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രം ടി.എസ്. സുരേഷ് ബാബുവാണ് സംവിധാനം ചെയ്യുന്നത്. ഷാജി നെടുംകല്ലേലും പ്രദീപ് ജി നായരുമാണ് കടമറ്റത്ത് കത്തനാരിന്റെ രചന.
3 ഡിയിലാണ് ചിത്രം ഒരുക്കുന്നത്. യു.കെ. സെന്തില്‍ കുമാറാണ് ഛായാഗ്രഹണം. കപില്‍ കൃഷ്ണ എഡിറ്റിംഗും ബോബന്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. നേരത്തെ ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസും കടമറ്റത്ത് കത്തനാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു, 75 കോടി രൂപ ചെലവില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആര്‍ രാമാനന്ദിന്റേതാണ് തിരക്കഥ. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലയണ്‍ കിംഗ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ഹോളിവുഡ് സിനിമകളിലാണ് ഈ വിദ്യ മുമ്പു പരീക്ഷിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. പിന്നീട് മമ്മൂട്ടി ചിത്രത്തില്‍ നിന്ന് സന്തോഷ് ശിവന്‍ പിന്‍മാറിയിരുന്നു. മോഹന്‍ലാല്‍ നായകനായ മരക്കാര്‍, അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.