Malayalam
പാടാത്ത പൈങ്കിളിയിലെ അവന്തിക വിവാഹിതയാകുന്നു; ഇനി സീരിയലിലേക്കില്ലെ.. വരന്‍ ആരാണെന്നറിയുമോ?
പാടാത്ത പൈങ്കിളിയിലെ അവന്തിക വിവാഹിതയാകുന്നു; ഇനി സീരിയലിലേക്കില്ലെ.. വരന്‍ ആരാണെന്നറിയുമോ?
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് പാടാത്ത പൈങ്കിളി സീരിയലിലൂടെ അവതരിപ്പിക്കുന്നത്. ദേവയുടെയും കണ്മണിയുടെയും അപ്രതീക്ഷിത വിവാഹവും അതു കഴിഞ്ഞുള്ള ഇരുവരുടെയും ജീവിതവുമാണ് പരമ്പരയുടെ കഥാരീതി. പരമ്പരയില്‍ ദേവിയുടെ അനുജത്തിയായ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അനു ആയിരുന്നു. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് അനു.
എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അനുവിന്റെ സീരിയലില്‍ നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റം ആരാധകരെ ഏറെ ദുഃഖിപ്പിച്ചിരുന്നു. തുടര്‍ന്ന് കഥാപാത്രത്തിലേക്ക് എത്തിയത് ഐശ്വര്യ ദേവിയാണ്. കുറച്ചു ദിവസങ്ങള്‍ തന്നെ ആരാധകരെ കയ്യിലെടുക്കാന്‍ ഐശ്വര്യ ദേവിക്ക് കഴിഞ്ഞു. എപ്പോള്‍ സീരിയലില്‍ അവന്തികയും ഭരത്തും തമ്മിലുള്ള പ്രണയ നിമിഷങ്ങളും കാണാന്‍ കഴിയും. ഇരുവര്‍ക്കും നിരവധി ആരാധകരാണ്. ഇപ്പോഴിതാ ഐശ്വര്യ ദേവിയുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്.
ശ്രീക്കുട്ടി എന്ന പേരിലാണ് ഐശ്വര്യ ദേവി അറിയപ്പെടുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ശ്രീക്കുട്ടി തിരുവനന്തപുരം വെള്ളറട സ്വദേശിയായ സിദ്ധാര്‍ത്ഥിനെയാണ് വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. ഏപ്രില്‍ 17നാണ് താരം വിവാഹിതയാകുന്നത്. സിദ്ധാര്‍ത്ഥ് ഒമാനില്‍ ആണ് ജോലി ചെയ്യുന്നത്. അതേസമയം ലവ് മാര്യേജ് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇവരുടെ ഇത് ലവ് മാരേജ് അല്ല അറേഞ്ച് മാര്യേജ് ആണ്. തിരുവനന്തപുരത്ത് വച്ച് തന്നെ ആയിരിക്കും വിവാഹം നടക്കുന്നതും. അച്ഛനും അമ്മയും സഹോദരിയും ഭര്‍ത്താവും അവരുടെ രണ്ട് കുട്ടികളുമടങ്ങുന്നതാണ് സിഥാര്‍ത്ഥിന്റെ കുടുംബം.
മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ താരമാണ് ഐശ്വര്യ ദേവി. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയതായിരുന്നു താരം. ദൂരദര്‍ശനില്‍ എവര്‍ഗ്രീന്‍ ഹിറ്റ് പരമ്പരയായ ജ്വാലയായില്‍ സെലീനയുടെ മകളായി അഭിനയിച്ചത് താരമാണ്. ആ പരമ്പരയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടാനും സാധിച്ചു. മൂന്നാം വയസ്സില്‍ സീരിയല്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ താരം സൂര്യകാന്തി, അലകള്‍, താലി തുടങ്ങി മുപ്പത്തിയഞ്ചോളം പരമ്പരകളില്‍ ബാലതാരമായി തന്നെ അഭിനയിച്ചു.
ഗര്‍ഭശ്രീമാന്‍,ഒറ്റമന്താരം,ആള്‍രൂപങ്ങള്‍ തുടങ്ങിയ മലയാള സിനിമകളിലൂടെയും താരം ആരാധകര്‍ക്കു മുന്നില്‍ എത്തിയിട്ടുണ്ട്. അതേ കണ്ണുകള്‍ എന്ന തമിഴ് പരമ്പരയിലൂടെ തമിഴിലും താരം രംഗ പ്രവേശനം നടത്തി. എന്നാലും താരത്തെ ആരാധകര്‍ കൂടുതല്‍ തിരിച്ചറിയുന്നത് പാടാത്ത പൈങ്കിളിയെ അവന്തിക എന്ന കഥാപാത്രത്തിലൂടെ തന്നെയാണ്. ഇപ്പോള്‍ താരത്തിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞതു മുതല്‍ ആശംസകള്‍ അറിയിച്ചെത്തുകയാണ് ആരാധകര്‍.
