Connect with us

എല്ലാം മാറ്റിവെച്ച് ഷാരൂഖനും മകനും വേണ്ടി ഓടിയെത്തിയത് ജൂഹി ചൗള; ജനിച്ചതു മുതല്‍ ആര്യനെ ജൂഹിക്ക് അറിയാം

Malayalam

എല്ലാം മാറ്റിവെച്ച് ഷാരൂഖനും മകനും വേണ്ടി ഓടിയെത്തിയത് ജൂഹി ചൗള; ജനിച്ചതു മുതല്‍ ആര്യനെ ജൂഹിക്ക് അറിയാം

എല്ലാം മാറ്റിവെച്ച് ഷാരൂഖനും മകനും വേണ്ടി ഓടിയെത്തിയത് ജൂഹി ചൗള; ജനിച്ചതു മുതല്‍ ആര്യനെ ജൂഹിക്ക് അറിയാം

ബോളിവുഡ് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പിടിയിലായത്. ഇതിനു പിന്നാലെ നിരവധി വാര്‍ത്തകളാണ് പുറത്തു വന്നത്. കഴിഞ്ഞ ദിവസമാണ് ആര്യന് ജാമ്യം അനുവദിച്ചത്.


ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്യന്റെ സുഹൃത്തായ അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‌സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയില്‍ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍ഖാന് മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയില്‍ ഉന്നയിക്കപ്പെട്ടു.

എന്നാല്‍ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്.

14 ഇന ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, എല്ലാ വെള്ളിയാഴ്ചയും 11 മണിക്കും രണ്ടു മണിക്കും ഇടയില്‍ എന്‍സിബി ഓഫീസില്‍ ഹാജകാരണം, കോടതി വിചാരണയിലും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാല്‍ എത്തിചേരണം, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. പ്രതികള്‍ വ്യവസ്ഥ തെറ്റിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിയ്ക്ക് കോടതിയെ സമീപിക്കാം.

ഒക്ടോബര്‍ എട്ടു മുതല്‍ മുംബൈ ആര്‍തര്‍ ജയിലിലായിരുന്നു ആര്യന്‍. ജാമ്യം അനുവദിക്കരുതെന്ന എന്‍സിബിയുടെ വാദം തള്ളി ജസ്റ്റിസ് നിതിന്‍ ഡബ്യൂ സാംബ്രെയാണ് ആര്യന് ഉള്‍പ്പടെ മറ്റു രണ്ടു പേര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അതേസമയം, മയക്കുമരുന്നു കേസില്‍ ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള ആയിരുന്നു. ജാമ്യത്തിനായുള്ള ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പുവയ്ക്കാന്‍ നടി നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കോടതിയിലെത്തിയിരുന്നു. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള. ജനിച്ചതു മുതല്‍ ആര്യനെ ജൂഹിക്ക് അറിയാമെന്ന് അഭിഭാഷകന്‍ സതീഷ് മനേഷ് ഷിന്‍ഡെ പ്രതികരിച്ചു.

More in Malayalam

Trending

Recent

To Top