Connect with us

നമ്മുടെ കുട്ടികള്‍ക്ക് മിസാകുന്നത് ആ സ്‌കൂള്‍ വൈബാണ്, നാളെ ഒരിക്കല്‍ ഇത് സ്‌കൂളായിരുന്നു, ഇങ്ങനെയൊന്ന് നിലനിന്നിരുന്നു എന്ന് പറയേണ്ടി വരുമോ എന്ന് ഞാന്‍ ഭയക്കുന്നു

Malayalam

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. അവതാരകയായും നടിയായുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്ന താരം ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതിന് ശേഷമാണ് കൂടുതല്‍ സുപരിചിതയാകുന്നത്. രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മിസാകുന്ന സ്‌കൂള്‍ ജീവിതത്തെ കുറിച്ചുള്ള ആകുലതകള്‍ പങ്കുവയ്ക്കുകയാണ് ആര്യ ഇപ്പോള്‍.

നാലാം ക്ലാസില്‍ പഠിക്കുന്ന എന്റെ കുഞ്ഞിനെ ഓര്‍ത്ത് സങ്കടമുണ്ട്. അവള്‍ നാലാം ക്ലാസിലാണിപ്പോള്‍. ഞാന്‍ പാഠ്യേതര വിഷയങ്ങള്‍ പഠിച്ചു തുടങ്ങിയതും പെര്‍ഫോം ചെയ്ത് തുടങ്ങിയതും ഈ കാലത്താണ്. ഞാന്‍ ഇപ്പോഴും ആ സമയങ്ങള്‍ ആസ്വദിക്കുന്നുണ്ട്. എന്നെയും സഹോദരിയെയും ബൈക്കില്‍ അച്ഛന്‍ സ്‌കൂളില്‍ വിട്ടത് ഓര്‍മയിലുണ്ട്.

രാവിലെയുള്ള ആ മഴയും, സ്‌കൂള്‍ യൂണിഫോമും, ആ സ്‌കൂള്‍ അന്തരീക്ഷവുമെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് മിസാകുന്നത് ആ സ്‌കൂള്‍ വൈബാണ്. നാളെ ഒരിക്കല്‍ ഇത് സ്‌കൂളായിരുന്നു, ഇങ്ങനെയൊന്ന് നിലനിന്നിരുന്നു എന്ന് പറയേണ്ടി വരുമോ എന്ന് ഞാന്‍ ഭയക്കുന്നു.

ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ഒരു തരം സമ്മര്‍ദ്ദമേറ്റുന്നതാണ്. തുടര്‍ച്ചയായ ക്ലാസുകളും പ്രൊജക്ടുകളും പിഡിഎഫ് ഫയലുകളില്‍ നിന്ന് നോട്ടുകള്‍ തയ്യാറാക്കുന്നതും എല്ലാം. മകള്‍ റോയ കാര്യങ്ങളെല്ലാം മനസിലാക്കി ചെയ്യുന്നുണ്ട് ഞാന്‍ ഒന്നിനും അവളെ നിര്‍ബന്ധിക്കാറില്ല. അവളും കാര്യങ്ങള്‍ സാഹചര്യം മനസിലാക്കിയാണ് പെരുമാറുന്നത്. അവള്‍ അവളുടേതായ ലോകത്ത് സന്തോഷവതിയാണെന്നും ആര്യ പറയുന്നു.

More in Malayalam

Trending

Recent

To Top