Connect with us

‘മോള്‍ടെ കരള്‍ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ’; ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല, ഇന്‍സ്റ്റാഗ്രാമിലെത്തി സത്യാവസ്ഥ പറഞ്ഞ് ആര്യ

Malayalam

‘മോള്‍ടെ കരള്‍ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ’; ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല, ഇന്‍സ്റ്റാഗ്രാമിലെത്തി സത്യാവസ്ഥ പറഞ്ഞ് ആര്യ

‘മോള്‍ടെ കരള്‍ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ’; ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല, ഇന്‍സ്റ്റാഗ്രാമിലെത്തി സത്യാവസ്ഥ പറഞ്ഞ് ആര്യ

അവതാരകയായും നടിയായും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ബിഗ്ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയാണ് താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. ബിഗ് ബോസിന് ശേഷം വാല്‍ക്കണ്ണാടി എന്ന പരിപാടിയുമായി വീണ്ടും ടെലിവിഷനിലേക്ക് എത്തിയിരിക്കുകയാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായി മാറിയ ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നത്.

അതേസമയം സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ മകളുടെ പേരില്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്യ. തന്റെ സുഹൃത്തിന്റെ കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു വീഡിയോ ആര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു.

ഇതിനെയാണ് ആര്യ മകള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു എന്ന തെറ്റായ പ്രചാരണം നടക്കുന്നത്. കൂടുതല്‍ പ്രതികരിക്കാത്തത് ആ കുഞ്ഞിന് അങ്ങനെയെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് എന്നും ആര്യ പറഞ്ഞു. ‘മോള്‍ടെ കരള്‍ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ” എന്ന ടൈറ്റിലോടെയാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ‘സത്യം പറഞ്ഞാല്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല.”

‘അവള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിലും ഇത്തരം ഒരു ന്യൂസ് വന്നിട്ടും ഞാന്‍ വളരെ മോശമായി പെരുമാറാത്തത്, അങ്ങിനെയെങ്കിലും നാല് പേര്‍ അറിഞ്ഞ് ആ കുഞ്ഞിന് ഒരു സഹായം കിട്ടട്ടെ എന്ന് കരുതിയാണ്.’ ‘പക്ഷെ ദയവു ചെയ്ത് ഇത് ചെയ്യരുത്. പോസ്റ്റ് ചെയ്തിരിയ്ക്കുന്ന കാര്യങ്ങള്‍ ഉള്ളത് പോലെ പറഞ്ഞാല്‍ എന്താണ് കുഴപ്പം എന്നും ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലെ, എന്തിനാണ് തെറ്റിദ്ധരിപ്പിയ്ക്കുന്നത് എന്നും ദയവ് ചെയ്ത് കുഞ്ഞുങ്ങളെ ഇതില്‍ വ്യാജ വാര്‍ത്തകളില്‍ വലിച്ചിഴക്കരുത്’ എന്നും ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ആര്യ രണ്ടാമതും വിവാഹിതയാകുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്.
രോഹിത്തിന് ശേഷം ജാന്‍ എന്ന് വിളിക്കുന്ന ആളുമായി ആര്യ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ബന്ധം അവസാനിപ്പിച്ചതായും താരം അറിയിച്ചിരുന്നു. ജാന്‍ തേച്ചിട്ട് പോയി, ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്‌ഫോമില്‍ വന്ന് പറഞ്ഞത്.

എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌മെന്റിന് താല്‍പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന്‍ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്നുമാണ് താരം പറഞ്ഞത്.

എന്നാല്‍ താന്‍ ഇതുവരെ രണ്ടാമതൊരു വിവാഹം കഴിക്കുന്നത് സംബന്ധിച്ച് മകളുമായി സംസാരിച്ചിട്ടില്ലെന്നും അവള്‍ക്ക് പ്രശ്നമുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ല. മകള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവുമായി വേര്‍ പിരിഞ്ഞതോടെ ആര്യയ്ക്ക് ഒപ്പമാണ് മകള്‍. നേരത്തേ ‘ജാന്‍’ എന്ന് വ്യക്തിയുമായി വേര്‍ പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് മകള്‍ ആയിരുന്നുവെന്ന് ആര്യ പറഞ്ഞിരുന്നു. മകള്‍ അദ്ദേഹവുമായി വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. ഇതോടെ തങ്ങള്‍ പിരിഞ്ഞപ്പോള്‍ മകള്‍ ഏറെ വിഷമത്തിലായി അവളെ സമാധാനിപ്പിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടി, എന്നായിരുന്നു നടി പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top