Malayalam
അരുണ്‍ ഗോപി ചിത്രത്തില്‍ വീണ്ടും ദിലീപ് നായകനായി എത്തുവെന്ന് വാര്‍ത്തകള്‍!; ആകാംക്ഷയോടെ ആരാധകര്‍
അരുണ്‍ ഗോപി ചിത്രത്തില്‍ വീണ്ടും ദിലീപ് നായകനായി എത്തുവെന്ന് വാര്‍ത്തകള്‍!; ആകാംക്ഷയോടെ ആരാധകര്‍
Published on
2017ല്‍ അരുണ്‍ ഗോപി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് രാമലീല. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിച്ച ചിത്രത്തില്‍ ദിലീപ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.
ചിത്രം വലിയ വിജയം ആണ് നേടിയത്. രാമലീലക്ക് തിരക്കഥ ഒരുക്കിയത് അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ്. എന്നാല്‍ ഇപ്പോഴിതാ അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ട് വീണ്ടും എത്തുവെന്നാണ് വിവരം.
ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. ഈ അരുണ്‍ ഗോപി ചിത്രം ഉദയ കൃഷ്ണ ഒറ്റയ്ക്ക് രചിക്കുന്ന ആദ്യത്തെ ദിലീപ് ചിത്രമാണ്. വോയിസ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. റാഫി ആണ് ചിത്രം ഒരുക്കുന്നത്.
Continue Reading
You may also like...
