Malayalam
അരിസ്റ്റോ സുരേഷിന് ‘ക്വെട്ടേഷന്‍’ കൊടുത്ത് പേളി!, ‘തമ്പാനൂര്‍ പോലീസിന്റെ’ വിളിയെത്തി; സത്യാവസ്ഥ ഇത്
അരിസ്റ്റോ സുരേഷിന് ‘ക്വെട്ടേഷന്‍’ കൊടുത്ത് പേളി!, ‘തമ്പാനൂര്‍ പോലീസിന്റെ’ വിളിയെത്തി; സത്യാവസ്ഥ ഇത്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. ഹിന്ദിയില്‍ വന്‍ വിജയമായിരുന്ന ഷോ പിന്നീട് മലയാളത്തിലും ആരംഭിക്കുകയായിരുന്നു. 2018 ആണ് മലയാളത്തില്‍ ആദ്യമായി ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രഞ്ജിനി ഹരിദാസ്, പേളി മാണി, സാബു, അരിസ്റ്റോ സുരേഷ്, ശ്രീനീഷ് തുടങ്ങിയ മത്സരാര്‍ത്ഥികളാണ് എത്തിയിരുന്നത്. തുടര്‍ന്ന് ഏറെ പ്രേക്ഷക സ്വീകാര്യത സീസണ്‍ ഒന്നിന് ലഭിച്ചതോടെ ഇതിന്റെ രണ്ടാം സീസണും എത്തി. രജിത്ത്, രാജിനി ചാണ്ടി, ആര്യ, വീണ, ജസ്ല മാടശ്ശേരി തുടങ്ങിവരാണ് എത്തിയിരുന്നത്.
ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 3 ആണ് കഴിഞ്ഞത്. ഷോ മൂന്ന് സീസണ്‍ കഴിഞ്ഞുവെങ്കിലും ആദ്യ ഭാഗം മാത്രമാണ് 100 ദിവസം പൂര്‍ത്തിയാക്കിയത്. രണ്ടും മൂന്നും ഭാഗങ്ങള്‍ കൊറോണയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാരണം നിര്‍ത്തി വെയ്ക്കുകയായിരുന്നു. 95ാം ദിവസമായിരുന്നു ഷോ നിര്‍ത്തി വയ്ക്കുന്നത്. മത്സരം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും മൂന്നാം സീസണിന്റെ ഫിനാലെയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. ഉടന്‍ തന്നെ ഫിനാലെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ബിഗ് ബോസ് സീസണ്‍3 ലെ മത്സരാര്‍ഥികളായിരുന്നു സജ്‌നയും ഫിറോസ് ഖാനും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരങ്ങള്‍ ഒറ്റ മത്സരാര്‍ഥികളായി ഷോയില്‍ എത്തിയത്. ഹൗസിലെത്തിയ ആദ്യ ദിവസം മുതല്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാന്‍ ഇവര്‍ക്കായിരുന്നു. ഷോയുടെ അവസാനം വരെ പ്രേക്ഷകര്‍ ഉറപ്പിച്ച മത്സരാര്‍ഥികളായിരുന്നു ഇവര്‍. എന്നാല്‍ ബിഗ് ബോസ് ഷോയുടെ നിയമാവലികള്‍ ലംഘിച്ചതിന്റെ പേരില്‍ ഇരുവരും പുറത്താവുകയായിരുന്നു.
ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം യൂട്യൂബ് ചാനലുമായി ഇരുവരും സജീവമാണ്. രസകരമായ പ്രാങ്ക് വീഡിയോകളുമായി ഇവര്‍ എത്താറുണ്ട്. ആദ്യ സീസണിലെ രഞ്ജിനി ഹരിദാസ്, സാബു മോന്‍, പേളി എന്നിവര്‍ക്ക് പ്രാങ്ക് നല്‍കി കൊണ്ട് ഇവര്‍ എത്തിയിരുന്നു. ഇപ്പോള്‍ സീസണ്‍ 1 ലെ മറ്റൊരു താരമായ അരിസ്റ്റോ സുരേഷിനെ പ്രാങ്ക് ചെയ്തിരിക്കുകയാണ് ഇവര്‍. പേളി നല്‍കിയ ക്വെട്ടേഷനായിരുന്നു ഇത്.
താമ്പാനൂര്‍ പോലീസ് ആണന്ന് പറഞ്ഞു കൊണ്ടാണ് സുരേഷിനെ വിളിച്ചത്. എന്നാല്‍ സജ്‌നയുടേയും ഫിറോസിന്റെയും പ്രാങ്ക് അധികം ഏറ്റില്ല. പറ്റിക്കുകയാണെന്ന് തുടക്കത്തില്‍ തന്നെ സുരേഷിന് മനസ്സിലായിരുന്നു. എന്നാല്‍ ഒടുവിലാണ് പ്രാങ്കിന് പിന്നിലുള്ള ആളെ പിടി കിട്ടിയത്. ബിഗ് ബോസ് സീസണ്‍ 3 ലെ സുരേഷിന്റെ ഇഷ്ടപ്പെട്ട മത്സരാര്‍ഥികളായിരുന്നു ഫിറോസും സജ്‌നയും. അദ്ദേഹം നേരിട്ട് പറയുകയും ചെയ്തിരുന്നു. കൂടാതെ ബിഗ് ബോസ് മലയാളം ഷോയിലെ തന്റെ പ്രിയപ്പെട്ട മത്സരാര്‍ഥികളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഫിറോസ്- സജ്‌ന എന്നിവരെ കൂടാതെ സാബു, ഡോക്ടര്‍ രജിത് കുമാര്‍ എന്നിവരാണ് സുരേഷിന്റെ മറ്റ് രണ്ട് പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാര്‍ഥികള്‍.
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തേ പെന്നേ ഗാനത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസില്‍ എത്തിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സീസണ്‍ 1ല്‍ ടോപ്പ് ഫൈവില്‍ ഇടം പിടിച്ച മത്സരാര്‍ഥിയായിരുന്നു അരിസ്റ്റോ സുരേഷ്. അഞ്ചാം സ്ഥാനമായിരുന്നു അദ്ദേഹതത്തിന് ലഭിച്ചത്.
അതേസമയം, ഈ സീസണ്‍ ഇത്രയും മനോഹരമാക്കിയതിന് പിന്നില്‍ ബിഗ് ബോസിന്റെ സംവിധായകനാണ്. അതാരാണെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ ഷോയെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഫൈസല്‍ റാസി.
പരസ്യ ചിത്രങ്ങളിലെ പ്രവര്‍ത്തി പരിചയത്തിലൂടെയാണ് ഫൈസല്‍ റാസി ബിഗ് ബോസിലേക്ക് എത്തുന്നത്. മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോര്‍സ്, എലൈറ്റ് ഫുഡ്സ്, മഹീന്ദ്ര, ചീനവല, ജോസ്‌കോ, പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ക്ക് നിറം പകര്‍ന്നതും അദ്ദേഹമായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് കടന്നു വന്നപ്പോള്‍ ആദ്യം മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിംഗ് സീനുകള്‍ക്ക് ആയിരുന്നു ചെയ്തത്. എവിക്ഷന്‍ റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരനും ഫൈസലായിരുന്നു.
മൂന്നാമത്തെ സീസണ്‍ എത്തിയപ്പോഴാണ് ഫൈസല്‍ റാസി ബിഗ് ബോസിന്റെ അമരക്കാരനായി മാറിയത്. 100 ദിവസങ്ങളായി നടക്കുന്ന ഷോ യിലെ 24 മണിക്കൂറിലുമുള്ള കാര്യങ്ങളെ ഏകോപിപ്പിച്ച് ഒന്നര മണിക്കൂറാക്കി മാറ്റുകയാണ് ഫൈസല്‍ ചെയ്യുന്ന ഏറ്റവും വലിയ ജോലി. സിനിമയോ സീരിയലോ പോലെയല്ലെങ്കിലും ശ്രമകരമായ ഈ ദൗത്യം വിജയമാക്കാന്‍ ഫൈസലിന് സാധിച്ചിരുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബിഗ് ബോസിലെ എഡിറ്റിങ്ങുകളെ കുറിച്ച് ഫൈസല്‍ പറഞ്ഞ കാര്യങ്ങളിങ്ങനെയാണ്..
ബിഗ് ബോസ് വീടിനുള്ളില്‍ തലേന്ന് നടന്ന കാര്യങ്ങള്‍ പിറ്റേന്ന് രാവിലെ എഡിറ്റ് ചെയ്ത് വൈകുന്നേരം തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്. 70 ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്ത് അതില്‍ നിന്നും മികച്ചവ എഡിറ്റ് ചെയ്ത് ഒന്നോ ഒന്നരയോ മണിക്കൂറുള്ള എപ്പിസോഡ് ആക്കി മാറ്റണം. അതും വളരെ പെട്ടെന്ന് തന്നെ അതിന്റെ ഔട്ട്പുട്ട് ഇറക്കണം. അത്ര നിസ്സാരമല്ല കാര്യങ്ങള്‍. ഒരു നിമിഷം പോലും പാഴാക്കാനാവില്ലെന്നാണ് ഫൈസല്‍ റാസി പറയുന്നത്.