Connect with us

ആറ്റുകാലമ്മയുടെ രൂപം വാതിലില്‍ കൊത്തിവെച്ച പുത്തന്‍ പണക്കാരന്‍ ഇപ്പോള്‍ ഊളന്‍പാറയില്‍.., വാതില്‍ പാളി ആറ്റുകാല്‍ക്ഷേത്രത്തിലെ കാര്‍ത്തിക കല്യാണമണ്ഡപത്തിലും; അപ്‌സരയുടെ ബ്ലൗസിനു പിന്നിലെ ആറ്റുകാലമ്മയുടെ രൂപത്തെ കുറിച്ച് സോഷ്യല്‍ മീഡിയ

Malayalam

ആറ്റുകാലമ്മയുടെ രൂപം വാതിലില്‍ കൊത്തിവെച്ച പുത്തന്‍ പണക്കാരന്‍ ഇപ്പോള്‍ ഊളന്‍പാറയില്‍.., വാതില്‍ പാളി ആറ്റുകാല്‍ക്ഷേത്രത്തിലെ കാര്‍ത്തിക കല്യാണമണ്ഡപത്തിലും; അപ്‌സരയുടെ ബ്ലൗസിനു പിന്നിലെ ആറ്റുകാലമ്മയുടെ രൂപത്തെ കുറിച്ച് സോഷ്യല്‍ മീഡിയ

ആറ്റുകാലമ്മയുടെ രൂപം വാതിലില്‍ കൊത്തിവെച്ച പുത്തന്‍ പണക്കാരന്‍ ഇപ്പോള്‍ ഊളന്‍പാറയില്‍.., വാതില്‍ പാളി ആറ്റുകാല്‍ക്ഷേത്രത്തിലെ കാര്‍ത്തിക കല്യാണമണ്ഡപത്തിലും; അപ്‌സരയുടെ ബ്ലൗസിനു പിന്നിലെ ആറ്റുകാലമ്മയുടെ രൂപത്തെ കുറിച്ച് സോഷ്യല്‍ മീഡിയ

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപ്‌സര രത്‌നാകരന്‍. ഇന്നാണ് അപ്‌സരയും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്‌സര ധരിച്ചത്. മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആല്‍ബിയുടെ വേഷം.

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അപ്‌സരയുടെ ബ്ലൗസാണ്. താരത്തിന്റെ വിവാഹ ബ്ലൗസിനു പിന്നില്‍ പതിപ്പിച്ചിരിക്കുന്ന ആറ്റുകാലമ്മയുടെ ചിത്രമാണ് ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. കടുത്ത ദേവി ഭക്തയായ തന്റെ ഇഷ്ടപ്രകാരമാണ് ഇത്തരത്തിലൊരു രൂപം വിവാബ ബ്ലൗസില്‍ പതിപ്പിച്ചതെന്നാണ് താരം പറയുന്നത്. ഭഗവതിയുടെ രൂപം ആയതിനാല്‍ തന്നെ ബ്ലൗസ് ഡിസൈന്‍ ചെയ്തവരെല്ലാം തന്നെ ഒരു മാസക്കാലത്തോളം വൃതമെടുത്ത് നോണ്‍ വെജ് ഫുള്‍ ഒഴിവാക്കിയാണ് ഇത് ചെയ്തത് എന്നാണ് അപ്‌സര പറയുന്നത്.

എന്നാല്‍ ഇതിനു പിന്നാലെ വന്ന പോസ്റ്റും ചര്‍ച്ചയാകുകയാണ്. ‘പണ്ട് ഇതുപോലെ തിരുവനന്തപുരത്തുള്ള ഒരു പുത്തന്‍പണക്കാരന്‍ വലിയ ഒരു വീട് വെച്ചു വീടിന് മുന്നിലുള്ള വാതിലില്‍ ആറ്റുകാലമ്മയുടെ ചിത്രം വരിക്കപ്ലാവില്‍ കൊത്തിവെച്ചു. ഭക്തി കൂടുതല്‍ ആണെന്ന് പറഞ്ഞു. പക്ഷേ ഉദ്ദേശം പൊലിപ്പ് കാണിക്കാനായിരുന്നു. ആറ്റുകാലമ്മ ലോകമാതാവായ ശ്രീ ഭദ്രകാളിയാണ്. അയാളുടെ ഉദ്ദേശം പ്രഹസനം ആയത് കൊണ്ട് അധികനാള്‍ ആ വീട്ടില്‍ താമസിച്ചില്ല. കടം കയറി വീട് വിറ്റു ഇപ്പോള്‍ പുള്ളി ഊളന്‍പാറയിലും ആ വാതില്‍ പാളി ആറ്റുകാല്‍ക്ഷേത്രത്തിലെ കാര്‍ത്തിക കല്യാണമണ്ഡപത്തിലും ഉണ്ട്. എന്തായാലും നിന്റെ മുതുകില്‍ തന്നെ ഇരുത്തിയത് നന്നായി ഇനി ഇഴഞ്ഞോളും.’ എന്നായിരുന്നു പോസ്റ്റ്. ഇതിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം, നിരവധി താരങ്ങളും ആരാധകരും സോഷ്യല്‍മീഡിയയിലുള്‍പ്പെടെ അപ്‌സരയ്ക്കും ആല്‍ബിക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുമുണ്ട്. രണ്ടു വര്‍ഷത്തോളം നീണ്ട ഇവരുടെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നത്. ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി നടി സ്‌നേഹ ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരുന്നു. ബഡായ് ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി തുടങ്ങിയ ചില ഷോകളുടേയും അവതാരകയുമായിട്ടുണ്ട് അപ്‌സര.

അപ്സരയുടെ വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷങ്ങളൊക്കെ നടത്തിയിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് ചില സര്‍പ്രൈസുകളും ഒരുക്കി വെച്ചിരുന്നു. പെട്ടെന്ന് സര്‍പ്രൈസ് നല്‍കിയപ്പോള്‍ അപ്സര ഞെട്ടിയതും കരയുന്നതുമൊക്കെ വീഡിയോയിലൂടെ പുറത്ത് വന്നിരുന്നു. എലീന പടിക്കല്‍, സരിഗ, തുടങ്ങി ടെലിവിഷന്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോ അപ്സരയുടെ ഫാന്‍സ് പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

നെഗറ്റീവ് ഷേഡ് ഉള്ള നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് അപ്സര ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ചാനലിലെ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിലെ സ്‌നേഹലത എന്ന കഥാപാത്രം അപ്സരയ്ക്ക് നിരവധി പ്രശംസകള്‍ നേടി കൊടുത്തിരുന്നു. ശേഷം സാന്ത്വനത്തിലെ ജയന്തിയ്ക്കാണ് ആരാധകര്‍ കൂടുതലുള്ളത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top