Connect with us

പൃഥിരാജ് പറയുന്നത് പോഴത്തരം, ഒരു സിനിമ എടുത്തു എന്നല്ലാതെ നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി

Malayalam

പൃഥിരാജ് പറയുന്നത് പോഴത്തരം, ഒരു സിനിമ എടുത്തു എന്നല്ലാതെ നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി

പൃഥിരാജ് പറയുന്നത് പോഴത്തരം, ഒരു സിനിമ എടുത്തു എന്നല്ലാതെ നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷദ്വീപ് ജനതയെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. രാഷ്ട്രീയക്കാരും സിനിമാ നേതാക്കളുമടക്കം പ്രമുഖര്‍ തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ നടന്‍ പൃഥ്വിരാജിന്റെ പ്രതികരണത്തിന് എതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തമാവുകയാണ്. ഇതിനിടെ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.

ഒരു സിനിമ എടുത്തു എന്നല്ലാതെ നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത് എന്നാണ് അബ്ദുള്ളക്കുട്ടി ചോദിക്കുന്നത്. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥിരാജ് പറയുന്നത് പോഴത്തരമാണ്. കേരളത്തില്‍ നിന്നു കൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണ് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടു വന്നത്. അതില്‍ നിന്നും ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നത്. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സലാം ബാപ്പു, മണികണ്ഠന്‍ ആചാരി, സണ്ണി വെയ്ന്‍ തുടങ്ങി മലയാള സിനിമലോകത്തെ പലരും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

‘ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്! ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു.’ എന്നാണ് ഗായിക സിത്താര കൃഷ്ണ കുമാര്‍ ചോദിച്ചത്.

More in Malayalam

Trending

Recent

To Top