Malayalam
ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം…, നവംബറില്‍ ആ സന്തോഷ വാര്‍ത്ത എത്തുമെന്ന് അനുമോള്‍, ആശംസകളുമായി ആരാധകരും
ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം…, നവംബറില്‍ ആ സന്തോഷ വാര്‍ത്ത എത്തുമെന്ന് അനുമോള്‍, ആശംസകളുമായി ആരാധകരും
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനുമോള്‍. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ അനു മോള്‍ക്ക് കഴിഞ്ഞു. മാത്രമല്ല. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് അനുമോള്‍. നര്‍മ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.
സീരിയലുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം അടുത്തിടെ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കുകയാണ് അനുമോള്‍ രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്കാണ് അനുമോള്‍ ഇന്‍സ്റ്റഗ്രാാമിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.
ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ്? എന്നായിരുന്നു ഒരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഇതിന് അനുമോള്‍ മറുപടി നല്‍കിയത് അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു. അതേസമയം പിന്നെ നവംബര്‍ 23 ന് ഒരു സന്തോഷ വാര്‍ത്തയുണ്ട് എന്നും അനുമോള്‍ പറയുന്നുണ്ട്. ഇതോടെ ആരാധകര്‍ കൂടുതല്‍ ചോദ്യങ്ങളുമായി എത്തുകയായിരുന്നു. രസകരമായ ഒരുപാട് ചോദ്യങ്ങളാണ് ആരാധകര്‍ക്കുള്ളത്.
യൂട്യൂബ് ചാനല്‍ തുടങ്ങുമോ? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. യെസ്. ആഗ്രഹം ഉണ്ട്. നിങ്ങളുടെ പിന്തുണ വേണം എന്നായിരുന്നു ഇതിന് അനുമോള്‍ മറുപടി നല്‍കിയത്. നിരവധി പേരാണ് താരത്തിനോട് യൂട്യൂബ് ചാനല്‍ ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. തനിക്കും ആഗ്രഹമുണ്ടെന്ന് അനുമോളും പറയുന്നുണ്ട്. അധികം വൈകാതെ തന്നെ ചാനല്‍ തുടങ്ങുമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും അനുമോള്‍ പറയുന്നുണ്ട്. അതേസമയം മുന്‍ പരിചയം ഇല്ലാത്ത ഒരാള്‍ ഐ ലവ് യു പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന രസകരമായൊരു ചോദ്യമായിരുന്നു മറ്റൊരാള്‍ക്കുണ്ടായിരുന്നത്. താന്‍ അയാളോട് ലവ് യു ടു എന്ന് പറയും എന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം.
നവംബര്‍ 23 ഹൃദയ കുമാരി ടീച്ചര്‍ റിലീസിംഗ് ആണോ അതോ വേറെ എന്തെങ്കിലും വിശേഷം ആണോ എന്ന സംശയമായിരുന്നു മറ്റൊരാള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അല്ലെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്കില്‍ അനുവിനൊപ്പം പ്രേക്ഷകര്‍ ഓര്‍ക്കുന്ന പേരാണ് തങ്കച്ചന്‍ വിതുര. അതുകൊണ്ട് തന്നെ തങ്കുവിനെ പറ്റി അഭിപ്രായം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒറ്റ വാക്കില്‍ പറയാന്‍ എങ്കില്‍ ഒരു പാവം എന്നായിരുന്നു ഇതിന് അനു നല്‍കിയ ഉത്തരം. സ്റ്റാര്‍ മാജിക്കില്‍ നിന്നുമുള്ള അനുവിന്റേയും തങ്കുവിന്റേയും രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും സ്ഥിരം ഏറ്റെടുക്കാറുള്ളതാണ്.
കല്യാണം എന്നാണ് എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. പലപ്പോഴും താരങ്ങള്‍ നേരിടേണ്ടി വരുന്ന ചോദ്യമാണിത്. എന്നാല്‍ തനിക്ക് അറിയില്ലെന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം. പിന്നാലെ താരത്തോട് പുതിയ സീരിയല്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. എന്നാല്‍ താന്‍ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്നും സിനിമ നോക്കുകയാണെന്നുമായിരുന്നു അനുവിന്റെ മറുപടി. അനുമോള്‍ അവസാനം എത്തിയ പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി. കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ താരം പരമ്പരയില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് ഏറെ വിഷമമായിരുന്നു. എന്തുകൊണ്ടാണ് പാടാത്ത പൈങ്കിളിയില്‍ നിന്നും പോയത് എന്ന് ചോദിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് എന്നായിരുന്നു അനു നല്‍കിയ ഉത്തരം. എന്തായാലും താരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്. അതേസമയം എന്താണ് താരം കാത്തുവച്ചിരിക്കുന്ന സന്തോഷ വാര്‍ത്ത എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പുതിയ സിനിമയോ ഷോര്‍ട്ട് ഫിലിമോ ആയിരിക്കുമെന്ന വിലയിരുത്തലാണ് ചില ആരാധകര്‍ പങ്കുവെക്കുന്നത്.
മിനിസ്‌ക്രീനില്‍ സജീവമായിരുന്നു എങ്കിലും താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക്ക് എന്ന പ്രോഗ്രാമിലൂടെയായിരുന്നു. സ്റ്റാര്‍ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളായ തങ്കച്ചനുമായി അനു പ്രണയത്തിലാണെന്ന വിവരങ്ങളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. തങ്കു ചേട്ടനെപ്പോലെയാണെന്ന് വ്യക്തമാക്കി അനു എത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസ് സീസണ്‍ 3 ല്‍ അനുവും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു. ആരൊക്കെയാണ് മത്സരാര്‍ത്ഥികളായെത്തുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അനുവിന്റെ പേരും ഉയര്‍ന്ന് കേട്ടത്.
എല്ലാ ദിവസവും മെസ്സേജുകള്‍ വരുന്നുണ്ട്. ഒരുകൂട്ടം ആളുകള്‍ പോകരുതേ എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ പോകണം എന്ന് പറയുന്നു. എന്തായാലും ഞാന്‍ ബിഗ് ബോസ്സില്‍ ഉണ്ട് എന്നത് ഒരു ഫേക്ക് ന്യൂസ് ആണ്. ഞാന്‍ പോകുന്നില്ല, ബിഗ് ബോസ് ടീം എന്നെ സമീപിച്ചിട്ടുമില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ ബിഗ് ബോസില്‍ ക്ഷണം കിട്ടിയിരുന്നുവെങ്കില്‍ ഒരു കൈ നോക്കിയേനെയെന്ന് അനു പറഞ്ഞിരുന്നു. ഞാന്‍ ഞാനായിത്തന്നെ നിന്ന് ആ വീടിന്റെ വൈബ് ആസ്വദിച്ചേനെ. എപ്പോഴും വഴക്കും ബഹളവും ഒക്കെ ആണെങ്കിലും, അപരിചിതരായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബം പോലെ 100 ദിവസം ഒരു വീട്ടില്‍ കഴിയുക, അതെനിക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണെന്നായിരുന്നു താരം അന്ന നല്‍കിയ മറുപടി.
