Connect with us

വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസം; ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മ്മാതാക്കളോട് ഹാജരാകന്‍ ആവശ്യപ്പെട്ടു ആദായ നികുതി വകുപ്പ്

Malayalam

സിനിമാ നിര്‍മ്മാണ കമ്പനികളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരോട് ഹാജരാകന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു.

പ്രമുഖ സിനിമാ നിര്‍മ്മാതാക്കളുടെ കൊച്ചിയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആന്റണി പൊരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെയും ഓഫീസുകളില്‍ റെയ്ഡ് നടക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ഉള്ള ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിച്ചത്

ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് പരിശോധന നടന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് പരിശോധന നടന്നത്.

More in Malayalam

Trending

Recent

To Top