Connect with us

തനിക്ക് പണത്തിനോട് ഇത്രയും കൊതിയാണോ.., ചെയ്യുന്ന പ്രൊഫഷനോടും വളര്‍ത്തി വലുതാക്കിയവരോടും അല്‍പ്പമെങ്കിലും കമിറ്റ്‌മെന്റ് ഉണ്ടോ; മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും തെറിവിളിച്ച് ആരാധകര്‍

Malayalam

തനിക്ക് പണത്തിനോട് ഇത്രയും കൊതിയാണോ.., ചെയ്യുന്ന പ്രൊഫഷനോടും വളര്‍ത്തി വലുതാക്കിയവരോടും അല്‍പ്പമെങ്കിലും കമിറ്റ്‌മെന്റ് ഉണ്ടോ; മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും തെറിവിളിച്ച് ആരാധകര്‍

തനിക്ക് പണത്തിനോട് ഇത്രയും കൊതിയാണോ.., ചെയ്യുന്ന പ്രൊഫഷനോടും വളര്‍ത്തി വലുതാക്കിയവരോടും അല്‍പ്പമെങ്കിലും കമിറ്റ്‌മെന്റ് ഉണ്ടോ; മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും തെറിവിളിച്ച് ആരാധകര്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം ഒടിടി റിലീസിന് എത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനെതിരെയും നടക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജിലാണ് വിമര്‍ശന കമന്റുകള്‍ പ്രത്യക്ഷ്യപ്പെട്ടത്.

ഭരതം, വാനപ്രസ്ഥം പോലെ സിനിമകള്‍ സാമ്പത്തിക ലാഭം നോക്കാതെ എടുത്ത ലാലേട്ടന്‍ ഇപ്പോള്‍ മരയ്ക്കാര്‍ ഒടിടിയ്ക്ക് കൊടുക്കാന്‍ പോകുന്നു, കഷ്ടം. ഇനിയുള്ള കാലം ഡ്രൈവറിനും ഏട്ടനും ഒടിടിയില്‍ ഇറക്കി ശിഷ്ടകാലം സുഖമായി ജീവിക്കാം. ഫാന്‍സ് സപ്പോര്‍ട്ട് പ്രതീക്ഷിക്കണ്ട എന്നാണ് ഒരാളുടെ കമന്റ്.

ഡോ അന്തോണി തനിക്ക് പണത്തിനോട് ഇത്രയും കൊതിയാണോ.., ഈ പടം ഒക്കെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ഉള്ളതാണ്. അല്ലാതെ നാലിഞ്ച് സ്‌ക്രീനില്‍ കാണാനുള്ളതല്ല. അങ്ങനെയുള്ളത് താന്‍ ഇപ്പോള്‍ കുറേ എടുത്ത് വെച്ചിട്ടില്ലേ.., അതൊക്കെ താന്‍ ഒടിടിയ്‌ക്കോ എന്തിനോ കൊടുക്ക്. പക്ഷേ, മികച്ച സിനിമയ്ക്കുള്ള നാക്ഷണല്‍ അവാര്‍ഡ് വരെ കിട്ടിയ മരയ്ക്കാര്‍ പോലുള്ള തിയേറ്റര്‍ വാച്ച് പടമൊക്കെ പണത്തിനു വേണ്ടി താന്‍ ഒടിടിയ്ക്ക് കൊടുത്താല്‍ അത് സിനിമാ പ്രേമികളോടും ആരാധകരോടും ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്. ചെയ്യുന്ന പ്രൊഫഷനോടും വളര്‍ത്തി വലുതാക്കിയവരോടും അല്‍പ്പമെങ്കിലും കമിറ്റ്‌മെന്റ് ഉണ്ടെങ്കില്‍ താന്‍ പടം റിലീസ് ചെയ്യെന്നാണ് ഒരു ആരാധകന്റെ കുറിപ്പ്.

അതേസമയം, സിനിമാ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേരും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണെന്നും സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് പറഞ്ഞ വ്യക്തിയാണ് മോഹന്‍ലാല്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് സ്വന്തം ചിത്രം അദ്ദേഹം തന്നെ ഒടിടിക്ക് നല്‍കുകയാണെന്ന് വിജയകുമാര്‍ പറഞ്ഞു. വാര്‍ത്താ ചാനലിനോട് പ്രതികരിക്കവേയായിരുന്നു ഫിയോക്ക് പ്രസിഡന്റിന്റെ ഈ പരാമര്‍ശം.

മരക്കാര്‍ എന്ന ചിത്രത്തിന്റെ പിന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല. അതിന്റെ അണിയറയിലും അരങ്ങിലും ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ആന്റണി എന്ന ബിസിനസുകാരനൊപ്പം മോഹന്‍ലാല്‍ എന്ന ഒരു കലാകാരനും പ്രതിഭാധനനായ ഒരു സംവിധായകനും അതിനു പിന്നിലുണ്ട്. അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണണോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. മോഹന്‍ലാല്‍ എന്ന വലിയ നടന്റെ വിസ്മയകരമായ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് വിശ്വസിക്കുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ കലാകരാന്‍ എന്നതിനെക്കാള്‍ ഉപരിയായി ബിസിനസുകാരനായി മാറി എന്നതാണ് അദ്ദേഹം ഇപ്പോള്‍ ഓടിടി റിലീസിനെ എതിര്‍ക്കാത്തതിന്റെ കാരണം. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്. 2019ല്‍ സിനിമ തിയേറ്ററുകള്‍ക്ക് ഉള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാണ് ഈ അഭിപ്രായം തിരിഞ്ഞതെന്ന് വിജയകുമാര്‍ ചോദിക്കുന്നു. ഞങ്ങളുമായി ഇടപാട് നടന്നിട്ടുള്ള വിവരം ആമസോണിനെ അറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അഡ്വാന്‍സ് തിരിച്ചുകൊടുത്തതെന്നും അദ്ദഹം വ്യക്തമാക്കി. തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് സംവിധായകന്‍ പ്രിയദര്‍ശനും പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top